KSEB WhatsApp Chatbot: കറണ്ട് പോയാലും, വൈദ്യുതി ബില്ലിൽ പ്രശ്നമുണ്ടെങ്കിലും ഇലക്ട്രയോട് പറയൂ, ഉടനടി പരിഹാരം

KSEB WhatsApp Chatbot: കറണ്ട് പോയാലും, വൈദ്യുതി ബില്ലിൽ പ്രശ്നമുണ്ടെങ്കിലും ഇലക്ട്രയോട് പറയൂ, ഉടനടി പരിഹാരം
HIGHLIGHTS

ഉപയോക്താക്കളുടെ പരാതി അറിയിക്കാനും മികച്ച സേവനം ഉറപ്പുവരുത്താനും KSEBയുടെ ഇല്കട്ര

ഒരു കസ്റ്റമർ സർവ്വീസായി AIയിൽ നിർമിച്ച ചാറ്റ്ബോട്ടാണിത്

24 മണിക്കൂറും ലഭിക്കുന്ന കസ്റ്റമർ സർവ്വീസാണിത്

അത്യാധുനിക സാങ്കേതിക വിദ്യകൾ എന്നും മനുഷ്യന് സഹായി ആയിരിക്കണം. സംസ്ഥാന സർക്കാരും തങ്ങളുടെ വിവിധങ്ങളായ സേവനങ്ങളിൽ ഇതുപോലെ ടെക്നോളജികൾ ഉപയോഗിക്കാൻ തുടങ്ങി. ഇപ്പോഴിതാ, ജനങ്ങളിലേക്ക് സേവനം എത്തിക്കുന്നതിന് WhatsApp chatbot അവതരിപ്പിച്ചിരിക്കുകയാണ് KSEB.

വാട്സ്ആപ്പ് ചാറ്റ്ബോട്ട് ഇനി നിങ്ങൾക്ക് സഹായമെത്തിക്കും

വാതിൽപ്പടി സേവനങ്ങൾക്കായാണ് കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ഫീച്ചർ കൊണ്ടുവന്നിരിക്കുന്നത്. ഇലക്ട്ര എന്നാണ് ഈ വാട്സ്ആപ്പ് ചാറ്റ്ബോട്ടിന്റെ പേര്. ഉപയോക്താക്കളുടെ പരാതി അറിയിക്കാനും മികച്ച സേവനം ഉറപ്പുവരുത്താനും ഇല്കട്ര ഉപയോഗിക്കാം.

കെസ്ഇബിയുടെ WhatsApp chatbot

9496001912 എന്ന വാട്സ്ആപ്പ് നമ്പരിലാണ് electra ചാറ്റ്ബോട്ട് സേവനം ലഭിക്കുക. ഒരു കസ്റ്റമർ സർവ്വീസായി AIയിൽ നിർമിച്ച ഇലക്ട്രയെ അവതരിപ്പിച്ചിരിക്കുന്നുവെന്ന് KSEB തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു.

‘ഇലക്ട്രയോട് വാട്സാപ്പിൽ ചാറ്റാം. പരാതി അറിയിക്കാം. വാതിൽപ്പടി സേവനങ്ങൾക്ക് രജിസ്റ്റർ ചെയ്യാം…’ എന്നാണ് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നത്. ഇനി കറണ്ട് പോയാൽ ഓഫീസിലേക്ക് വിളിക്കാനോ, ചാറ്റ് ചെയ്യാനോ ഈ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്. 24 മണിക്കൂറും ലഭിക്കുന്ന കസ്റ്റമർ സർവ്വീസാണിത്. ഈ ചാറ്റ്ബോട്ടിൽ നിങ്ങൾ പരാതി അറിയിച്ചാൽ ഉടനടി പരിഹാരം ലഭിക്കുന്നതായിരിക്കുമെന്നും പറയുന്നുണ്ട്.

Also Read: Smartphone Discount in Amazon: ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ 25,000 രൂപയുടെ ഫോണുകൾ വൻ വിലക്കുറവിൽ

ഇതിന് പുറമെ, ഇലക്ട്രിസിറ്റി ഓഫീസിലോ 1912 എന്ന ടോൾഫ്രീ കസ്റ്റമർ കെയർ നമ്പർ വഴിയോ ഫോൺ കോളിലൂടെ പരാതികൾ അറിയിക്കാം. ഇവ 24 മണിക്കൂറും ലഭിക്കുന്ന ടോൾഫ്രീ സേവനമാണ്. അതുമല്ലെങ്കിൽ cccepaysupport@ksebnet.com എന്ന കെഎസ്ഇബി ഇമെയിൽ സേവനത്തിലൂടെയും പരാതികൾ ബോധ്യപ്പെടുത്താം.

അടുത്തുള്ള ട്രാൻസ്ഫോർമറുകൾ കേടായാലോ, വൈദ്യുതി ലൈനിൽ എന്തെങ്കിലും തകരാറുള്ളതായി കണ്ടാലോ, കറണ്ട് പോയാലോ, വൈദ്യുതി മോഷണം, വൈദ്യുതി ബില്ലിലെ പ്രശ്നങ്ങൾ എന്നീ പരാതികളെല്ലാം ഇനി ഇലക്ട്ര നോക്കിക്കോളും. കേരളത്തിലുടനീളം ഈ സേവനം ലഭിക്കുന്നതായിരിക്കും.

ഇലക്ട്രയെ രസിച്ചില്ലേ?

എന്നാലും, ഇലക്ട്രയുടെ വരവറിയിച്ചുള്ള KSEB പോസ്റ്റിന് എതിരെ വിമർശനങ്ങൾ ഉയരുന്നുണ്ട്. കസവ് സാരിയും കെഎസ്ഇബി ടാ​ഗും ധരിച്ച മലയാളി മങ്കയുടെ AIയിൽ തന്നെ ഡിസൈൻ ചെയ്ത ലുക്കിലാണ് ഇലക്ട്രയെ ഇലക്ട്രിസിറ്റി ബോർഡ് അവതരിപ്പിച്ചിരിക്കുന്നത്. പരാതികൾ ചാറ്റ് വഴി അറിയിക്കുന്ന സേവനത്തിന് എന്തിനാണ് ഒരു പെൺകുട്ടിയുടെ ഫോട്ടോ നൽകിയിരിക്കുന്നതെന്ന് കമന്റുകളിൽ നിരവധിപേർ ചോദിക്കുന്നുണ്ട്.

പരാതികളുടെ പരിഹാരമാകുമോ ഇലക്ട്ര?

കെസ്ഇബി ഓഫീസിൽ വിളിച്ച് പരാതികൾ അറിയിക്കുമ്പോൾ യാതൊരു പ്രതികരണവും ലഭിക്കാറില്ലെന്ന് പരക്കെ പരാതി ഉയരുന്നുണ്ട്. കൂടാതെ, വൈദ്യുതി ബില്ലുകളിൽ പ്രശ്നമുണ്ടെന്നും ഉപയോക്താക്കൾക്ക് ഇക്കഴിഞ്ഞ കാലയളവിൽ പരാതി ഉന്നയിച്ചിരുന്നു. ഇതിലെല്ലാം വ്യക്തമായ പരിഹാരം ഇലക്ട്ര തരുമെന്നാണ് പറയുന്നത്.

കൂടുതൽ ടെക് വാർത്തകൾക്ക് ഞങ്ങളുടെ വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക

Anju M U

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo