ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ AC ഉപയോഗിക്കുമ്പോഴുള്ള വൈദ്യുതി ബിൽ വൻതോതിൽ കുറയ്ക്കാം

ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ AC ഉപയോഗിക്കുമ്പോഴുള്ള വൈദ്യുതി ബിൽ വൻതോതിൽ കുറയ്ക്കാം
HIGHLIGHTS

ഏസി ഉപയോഗിക്കുമ്പോൾ ഇലക്ട്രിസിറ്റി ബിൽ വൻതോതിൽ വർധിക്കുന്നു

ഏസി ഉപയോഗത്തിലെ ചില അശ്രദ്ധകളാണ് ബിൽ വർധിക്കാനുള്ള കാരണം

ഏസി ഉപയോഗിച്ചാലും ഇലക്ട്രിസിറ്റി ബിൽ കൂടാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വേനൽക്കാലത്ത് ഏസി (AC) ഉപയോഗിക്കുന്ന ആളുകളെല്ലാം പറയുന്ന കാര്യമാണ് ഇലക്ട്രിസിറ്റി ബിൽ വൻതോതിൽ വർധിക്കുന്നു എന്നത്. ചൂട് സഹിക്കാൻ സാധിക്കാത്ത അവസരത്തിൽ നമ്മൾ ഇലക്ട്രിസിറ്റി ബില്ലിനെ കുറിച്ച് ആലോചിക്കാറുമില്ല. ഏസി ഉപയോഗത്തിലെ ചില അശ്രദ്ധകളാണ് ഇലക്ട്രിസിറ്റി ബിൽ വർധിക്കാനുള്ള പ്രധാന കാരണം. ഏസി ഉപയോഗിച്ചാലും അധികമൊന്നും ഇലക്ട്രിസിറ്റി ബിൽ കൂടാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ നോക്കാം.

ആവശ്യമില്ലാത്തപ്പോൾ പൂർണ്ണമായും ഓഫ് ചെയ്യുക

ഏസി കൂടുതലായി വൈദ്യുതി ഉപയോഗിക്കുന്നത് കുറയ്ക്കാൻ ഉപയോഗത്തിലില്ലാത്തപ്പോൾ ഏസി ഓഫ് ചെയ്യുക. മിക്ക ആളുകളും റിമോട്ട് ഉപയോഗിച്ചാണ് ഏസി ഓഫ് ചെയ്യുന്നത്. സ്വിച്ച് ഓഫ് ചെയ്യാറില്ല. 'ഐഡിൽ ലോഡ്' എന്ന് വിളിക്കുന്ന ഒരു കാര്യം കൂടിയുണ്ട്. ഇത് ഏസി പ്രവർത്തിക്കുന്നില്ലെങ്കിൽ പോലും വൈദ്യുതി പാഴാക്കുന്നു. ആവശ്യമുള്ളപ്പോൾ വേഗത്തിൽ ഓൺ ചെയ്യാനായി ഏസി സ്റ്റാൻഡ്‌ബൈ മോഡിൽ വയ്ക്കാൻ പവർ ഉപയോഗിക്കുന്ന രീതിലാണ് ഇത്. അതുകൊണ്ട് ഏസിയിലേക്കുള്ള പവർ മൊത്തത്തിൽ ഓഫ് ചെയ്യേണം.

24 ഡിഗ്രിയിൽ വയ്ക്കാം

ഏസിയെക്കുറിച്ച് ആളുകൾക്കുള്ള തെറ്റിദ്ധാരണ തണുപ്പ് കുറച്ച് വച്ചാൽ അത് റൂം വേഗത്തിൽ തണുപ്പിക്കും എന്നതാണ്. ഏസിയിൽ നമ്മൾ സെറ്റ് ചെയ്യുന്ന ടെമ്പറേച്ചർ നമുക്ക് ആവശ്യമുള്ള അന്തരീക്ഷ ഊഷ്മാവാണ്. ഇത് കുറച്ച് വച്ചാൽ ഏസി കൂടുതൽ പ്രവർത്തിക്കുകയും കൂടുതൽ ഊർജ്ജം പാഴാക്കുകയും ചെയ്യും. ബ്യൂറോ ഓഫ് എനർജി എഫിഷ്യൻസി (ബിഇഇ) റിപ്പോർട്ട് പ്രകാരം 24 ഡിഗ്രി മനുഷ്യ ശരീരത്തിന് അനുയോജ്യമായ താപനിലയാണ്. ഈ താപനിലയിൽ വച്ചാൽ ഏസി അധികം വൈദ്യുതി ഉപയോഗിക്കുകയില്ല.

സർവ്വീസ് കൃത്യമായി ചെയ്യുക

ഏസികൾ ഉപയോഗിക്കാത്തപ്പോൾ പൊടി അടിഞ്ഞുകൂടുകയും ഇത് ചിലപ്പോൾ വായുപ്രവാഹത്തെ തടയുകയും ഏസിയുടെ പ്രവർത്തനത്തെ ബാധിക്കുകയും ചെയ്യും. ഇത്തരത്തിലുള്ള ഏസികൾ കൂടുതൽ വൈദ്യുതി ഉപഭോഗിക്കും. അതുകൊണ്ടാണ് ഇടയ്ക്കിടെ ഏസികൾ സർവീസ് ചെയ്യാൻ ശ്രദ്ധിക്കുക. കൃത്യമായി സർവ്വീസ് ചെയ്താൽ വേഗം തണുപ്പ് നൽകുന്നതിനൊപ്പം വൈദ്യുതി ഉപയോഗവും കുറയുന്നു.

റൂം അടച്ചിടുക

മിക്ക ഏസികളും ഒരു ഇൻവെർട്ടർ കംപ്രസ്സറോടെയാണ് വരുന്നത്. ഇത് തണുപ്പ് സെറ്റ് ചെയ്യാനും നിലനിർത്താനും ഏസി സെറ്റിങ്സ് ഓട്ടോമാറ്റിക്കായി മോഡുലേറ്റ് ചെയ്യാനും വേണ്ടി ഡിസൈൻ ചെയ്തിട്ടുള്ളതാണ്. ഏതെങ്കിലും വിധത്തിൽ, തണുത്ത വായു മുറിയിൽ നിന്ന് പുറത്തേക്ക് പോവുകയാണ് എങ്കിൽ ഏസിക്ക് താപനില നിലനിർത്താൽ കൂടുതൽ പ്രവർത്തിക്കേണ്ടി വരും. ഇത് വൈദ്യുതി ഉപഭോഗം വർധിപ്പിക്കും. അതുകൊണ്ട് ജനലും വാതിലുകളും അടച്ചതിന് ശേഷം ഏസി ഓൺ ചെയ്യുക.

സീലിങ് ഫാനും ഏസിയിലെ വ്യത്യസ്ത മോഡലുകളും

ഏസി യൂണിറ്റിന് നിശ്ചിത തലത്തിൽ മാത്രമേ തണുത്ത വായു നൽകാൻ സാധിക്കു. തണുപ്പ് മുറിയിൽ മൊത്തത്തിൽ എത്തിക്കാനും വേഗത്തിൽ മുറി തണുപ്പിക്കാനും സീലിങ് ഫാൻ ചെറിയ സ്പീഡിൽ ഉപയോഗിക്കുക. പുതിയ ഏസികളിൽ ഒന്നിലധികം ഏസി മോഡുകളുണ്ട്. ഇത് ഏസിയുടെ ശേഷിയെ 80%, 60%, 25% എന്നിവയിൽ പ്രവർത്തിപ്പിക്കാൻ സഹായിക്കുന്നു. ഇവ കൃത്യമായി ഉപയോഗിച്ചാൽ വൈദ്യുതി ഉപയോഗം കുറയ്ക്കാൻ സാധിക്കും.

Digit.in
Logo
Digit.in
Logo