ആധാറുമായി റേഷൻ കാർഡ് എങ്ങനെ ഓൺലൈനായി ലിങ്ക് ചെയ്യാം

ആധാറുമായി റേഷൻ കാർഡ് എങ്ങനെ ഓൺലൈനായി ലിങ്ക് ചെയ്യാം
HIGHLIGHTS

ജൂൺ 30 വരെ റേഷൻകാർഡ് ആധാറുമായി ബന്ധിപ്പിക്കാം

റേഷൻ കാർഡിൽ പേരുള്ള ആർക്കും ആധാറുമായി ലിങ്ക് ചെയ്യാൻ സാധിക്കും

ആധാർ കാർഡുമായി റേഷൻ കാർഡ് എങ്ങനെ ലിങ്ക് ചെയ്യാം എന്ന് നോക്കാം

വോട്ടർ ഐഡി, റേഷൻകാർഡ്, പാൻ കാർഡ്, ആധാർ തുടങ്ങിയവയൊക്കെ വളരെ പ്രധാനപ്പെട്ട രേഖകളാണ്. ഭക്ഷ്യധാന്യങ്ങൾ ഉൾപ്പെടെ ഉള്ളവ റേഷനായി പൊതുവിതരണ കേന്ദ്രത്തിൽ നിന്ന് കിഴിവ് വിലയിലോ സൗജന്യമായോ ലഭിക്കണമെങ്കിൽ റേഷൻ കാർഡ് (Ration Card) ആവശ്യമാണ്. ആധാറും റേഷൻ കാർഡും(Aadhaar Card) ബന്ധിപ്പിക്കാൻ കേന്ദ്രസർക്കാർ‌ നേരത്തെ നിർദ്ദേശിച്ചിരുന്നു. മാർച്ച് 31 വരെയായിരുന്നു ബന്ധിപ്പിക്കാനുള്ള സമയം. എന്നാൽ സമയപരിധി ഇപ്പോൾ വീണ്ടും നീട്ടിയിരിക്കുകയാണ്. ഈ മാസം 30 വരെ റേഷൻകാർഡ് (Ration Card) ആധാറുമായി ബന്ധിപ്പിക്കാൻ സമയമുണ്ട്. റേഷൻ കാർഡുകളുടെ സുതാര്യത ഉറപ്പാക്കാനും അർഹരായ ആളുകളിലേക്ക് ആനുകൂല്യങ്ങൾ എത്തിക്കാനും ഡ്യൂപ്ലിക്കേറ്റ്, വ്യാജ കാർഡുകൾ ഇല്ലാതാക്കാനും ഉൾപ്പെടെയുള്ള ലക്ഷ്യങ്ങൾ മുൻനിർത്തിക്കൊണ്ടാണ് റേഷൻ കാർ‌ഡ് (Ration Card) ആധാറു (Aadhaar Card)മായി ലിങ്ക് ചെയ്യണമെന്ന് പറഞ്ഞത്.

റേഷൻ കാർഡി (Ration Card)ൽ പേരുള്ള ആർക്കും ആധാറുമായി ലിങ്ക് ചെയ്യാൻ സാധിക്കും. ഓൺലൈനായും ഓഫ് ലൈനായും ലിങ്ക് ചെയ്യാൻ സൗകര്യമുണ്ട്. ഓൺലൈനായി ചെയ്യുന്നതാണ് എളുപ്പം.

എങ്ങനെ ആധാറുമായി ലിങ്ക് ചെയ്യാമെന്ന് നോക്കാം.

  • കേരളത്തിന്റെ പൊതുവിതരണ സംവിധാനത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് തുറക്കുക. 
  • ആധാർ ബന്ധിപ്പിക്കുന്നതിനുള്ള ഓപ്ഷൻ തിരഞ്ഞെടുക്കുക. 
  • അതിനുശേഷം തുറന്നുവരുന്ന പേജിൽ റേഷൻകാർഡ്, ആധാർ കാർഡ് , രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ നൽകുക. 
  • അതിന് ശേഷം "തുടരുക/സമർപ്പിക്കുക" എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. 
  •  നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് ഒരു ഒടിപി ലഭിക്കും. ആ ഒടിപി നൽകുക.
  •  റേഷൻ കാർഡ് ആധാറുമായി ലിങ്ക് ചെയ്തുകഴിഞ്ഞാൽ രജിസ്റ്റർ ചെയ്ത നമ്പറിലേക്ക് സന്ദേശം ലഭിക്കും. 
  • ആധാറുമായി റേഷൻ കാർഡ് ലിങ്കായിക്കഴിഞ്ഞു. 

Digit.in
Logo
Digit.in
Logo