Google Chrome Users Beware! മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ

HIGHLIGHTS

ഗൂഗിൾ ക്രോം ബ്രൗസർ ഉപയോഗിക്കുന്നവർ ജാഗ്രത പാലിക്കുക

അപ്‌ഡേറ്റ് ചെയ്തില്ലെങ്കിൽ സുരക്ഷാ പ്രശ്‌നങ്ങളുണ്ടാകും എന്നാണ് മുന്നറിയിപ്പ്

ഗൂഗിൾ ക്രോം ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകിയത് CERT-In ആണ്

Google Chrome Users Beware! മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ

Google Chrome നിരവധി ആളുകൾ ഉപയോ​ഗിക്കുന്ന വെബ് ബ്രൗസറുകളിൽ ഒന്നാണ്. ഗൂഗിൾ ക്രോം ഉപയോക്താക്കൾക്ക് മുന്നറിയിപ്പുമായി ഇന്ത്യയിലെ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം (CERT-In) രംഗത്ത്. ഗൂഗിൾ ക്രോം ബ്രൗസർ ഉപയോഗിക്കുന്നവർ ജാഗ്രത പാലിക്കുക എന്നാണ് നിര്‍ദേശം.

Digit.in Survey
✅ Thank you for completing the survey!

ഗൂഗിൾ ക്രോം അപ്‌ഡേറ്റ് ചെയ്തില്ലെങ്കിൽ പ്രധാനപ്പെട്ട വിവരങ്ങൾ ചോരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര സർക്കാർ ഏജന്‍സി മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. അപ്‌ഡേറ്റ് ചെയ്തില്ലെങ്കിൽ സുരക്ഷാ പ്രശ്‌നങ്ങളുണ്ടാകുമെന്നാണ് ഉപയോക്താക്കൾക്ക് നല്‍കിയ ഉയർന്ന അപകടസാധ്യത മുന്നറിയിപ്പ് പറയുന്നത്.

Google Chrome

Google Chrome മുന്നറിയിപ്പ്

Google Chrome അപ്‌ഡേറ്റ് ചെയ്യുക

ഇന്ത്യയിലെ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം പുതുതായി കണ്ടെത്തിയ പിഴവുകളെ ഉയർന്ന അപകടസാധ്യതയുള്ളതാണ്. ഒരു ഗൂഗിള്‍ ക്രോം ഉപയോക്താവിന്‍റെ സിസ്റ്റത്തിലേക്ക് സൈബർ ആക്രമകാരികള്‍ക്ക് അനധികൃതമായി പ്രവേശനം നൽകുന്ന ഗൂഗിൾ ക്രോമിലെ പുതുതായി കണ്ടെത്തിയ പിഴവുകൾ എന്നാണ് കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം പറയുന്നത്.

ഗൂഗിള്‍ ക്രോം ഡെസ്ക്ടോപ്പ് പതിപ്പിന്‍റെ 117.0.5938.132-ന് മുമ്പുള്ള പതിപ്പുകളെയാണ് ഈ പ്രശ്നം ബാധിച്ചിരിക്കുന്നത് എന്നാണ് മുന്നറിയിപ്പ്. ഗൂഗിൾ ക്രോം ഉപയോക്താക്കൾ സംരക്ഷണത്തിനായി ഗൂഗിള്‍ ക്രോം അടിയന്തരമായി അപ്‌ഡേറ്റ് ചെയ്യാൻ നിർദ്ദേശിക്കുന്നു.

കൂടുതൽ വായിക്കൂ: BSNL Broadband Plan: അതിവേഗ ഇന്റർനെറ്റിന് BSNLന്റെ കിടിലൻ പ്ലാൻ

Google Chrome എങ്ങനെ അപ്‌ഡേറ്റ് ചെയ്യാം?

  • ഒരു Chrome വിൻഡോ തുറന്ന് മുകളിൽ വലത് കോണിലുള്ള മൂന്ന് ഡോട്ട് ഐക്കണിൽ ക്ലിക്കുചെയ്യുക.
  • ഡ്രോപ്പ്ഡൗൺ മെനുവിൽ നിന്ന്, Help ഓപ്ഷൻ തിരഞ്ഞെടുക്കുക.
  • “About Google Chrome” ക്ലിക്ക് ചെയ്യുക.
  • ഇതില്‍ നിങ്ങളുടെ സിസ്റ്റത്തിലെ ഗൂഗിള്‍ ക്രോം അപ്ഡേറ്റാണോ എന്ന് കാണിക്കും.
  • അല്ലെങ്കില്‍ അപ്ഡേറ്റിൽ ക്ലിക്ക് ചെയ്ത് ബ്രൗസർ റീസ്റ്റാർട്ട് ചെയ്യുക.

Nisana Nazeer
Digit.in
Logo
Digit.in
Logo