Gold Price കുതിച്ചുയരുന്നു; വീണ്ടും 42,000ത്തിന് മുകളിൽ

HIGHLIGHTS

മൂന്ന് ദിവസത്തിന് ശേഷമാണ് സ്വർണവില ഉയർന്നത്

ഒരു പവൻ സ്വർണത്തിന്റെ വിപണി വില 42,120 രൂപയാണ്

ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിപണി വില 4345 രൂപയാണ്.

Gold Price കുതിച്ചുയരുന്നു; വീണ്ടും 42,000ത്തിന് മുകളിൽ

സംസ്ഥാനത്ത് സ്വർണവില വൻ കുതിപ്പിൽ (Gold price hike). മൂന്ന് ദിവസത്തിന് ശേഷമാണ് സ്വർണവില ഉയർന്നത്. ഒരു പവൻ സ്വർണത്തിന് 200 രൂപയാണ് വർദ്ധിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ അന്തരാഷ്ട്ര സ്വർണവില കുത്തനെ ഇടിഞ്ഞപ്പോൾ സംസ്ഥാനത്തും സ്വർണവിലയിൽ വമ്പൻ ഇടിവുണ്ടായിരുന്നു. രണ്ട് ദിവസംകൊണ്ട് 960 രൂപയാണ് കുറഞ്ഞിട്ടുണ്ടായിരുന്നത്. എന്നാൽ ഇന്ന് സ്വർണവില വീണ്ടും ഉയർന്ന് 42000 ന് മുകളിലേക്ക് എത്തുകയായിരുന്നു. ഒരു പവൻ സ്വർണത്തിന്റെ വിപണി വില 42,120 രൂപയാണ്.

Digit.in Survey
✅ Thank you for completing the survey!

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 25 രൂപ ഉയർന്നു.  ഇന്നത്തെ വിപണി വില 5265 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിലയും ഉയർന്നു. 20 രൂപയാണ് ഇന്ന് ഉയർന്നത്.. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിപണി വില 4345 രൂപയാണ്. 

ഇന്നത്തെ വെള്ളിവില

വെള്ളിയുടെ വിലയും ഇന്ന് (Silver price today) വർധിച്ചു. ഒരു ഗ്രാം വെള്ളിയുടെ വിപണി വില 74 രൂപയാണ്. കഴിഞ്ഞ ആഴ്ച മൂന്ന് രൂപയോളം ഇടിഞ്ഞിരുന്നു. ഹാൾമാർക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം  ഹാൾമാർക്ക് വെള്ളിയുടെ വില 90 രൂപയാണ്.

കഴിഞ്ഞ 7 ദിവസത്തെ സ്വർണം നിരക്ക് (Gold rate) 

ജനുവരി 30: 42,120 രൂപ (സ്വർണവിലയിൽ മാറ്റമില്ല)

ജനുവരി 31: 42,000 രൂപ (ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു)

ഫെബ്രുവരി 1:  42,400 രൂപ (ഒരു പവന് 400 രൂപ വർധിച്ചു)

ഫെബ്രുവരി 2: 42,480 രൂപ (ഒരു പവന് 480 രൂപ വർധിച്ചു)

ഫെബ്രുവരി 3 : 42,480 രൂപ  (സ്വർണവിലയിൽ മാറ്റമില്ല)

ഫെബ്രുവരി 4: 41 ,920 രൂപ (440 രൂപ കുറഞ്ഞു ) 

ഫെബ്രുവരി 5 : 41 ,920 രൂപ  (സ്വർണവിലയിൽ മാറ്റമില്ല)

Nisana Nazeer
Digit.in
Logo
Digit.in
Logo