Gold Price Low: മലയാളികൾക്ക് Good News! സ്വർണം, വെള്ളി, പ്ലാറ്റിനം വില കുറയും

HIGHLIGHTS

പാർലമെന്റിൽ ഇന്ന് നിർമലാ സീതാരാമൻ Union Budget 2024-25 അവതരിപ്പിച്ചു

മലയാളികളുടെ ആഭരണപ്രേമത്തെ പിന്തുണയ്ക്കുന്ന ബജറ്റാണിത്

സ്വർണത്തിന്റെയും വെള്ളിയുടെയും കസ്റ്റംസ് തീരുവ കുറച്ചു

Gold Price Low: മലയാളികൾക്ക് Good News! സ്വർണം, വെള്ളി, പ്ലാറ്റിനം വില കുറയും

രാജ്യത്ത് Gold Price വില കുറച്ചു. പാർലമെന്റിൽ ഇന്ന് നിർമലാസീതാരാമൻ Union Budget 2024-25 അവതരിപ്പിച്ചു. കേരളത്തിന് നിരാശ നൽകുന്ന ബജറ്റാണെങ്കിലും സ്റ്റാർട്ടപ്പ്, നിക്ഷേപങ്ങൾക്ക് അനുകൂലമാണിത്. മൊബൈൽ ഫോണുകൾക്കും അനുബന്ധ ഉപകരണങ്ങൾക്കു ഇനി വില കുറയും.

Digit.in Survey
✅ Thank you for completing the survey!

Gold Price വില കുറച്ചു

അതുപോലെ Gold, Silver, പ്ലാറ്റിനം എന്നിവയ്ക്കും വില കുറയും. മലയാളികളുടെ ആഭരണപ്രേമത്തെ പിന്തുണയ്ക്കുന്ന ബജറ്റാണിത്. സ്വർണം, വെള്ളിയിൽ നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നവർതക്ക് 2024-25 അനുകൂലമായിരിക്കും.

Gold Price Low: മലയാളികൾക്ക് Good News! സ്വർണം, വെള്ളി, പ്ലാറ്റിനം വില കുറയും

Gold Silver വിലയിൽ ഇനി ആശ്വാസം

സ്വർണത്തിന്റെയും വെള്ളിയുടെയും കസ്റ്റംസ് തീരുവ കുറക്കുന്നുവെന്ന് നിർമല സീതാരാമൻ പ്രഖ്യാപിച്ചു. സ്വർണം, വെള്ളി കസ്റ്റംസ് തീരുവ 6 ശതമാനം കുറച്ചു. പ്ലാറ്റിനത്തിന്റെ തീരുവ 6.4 ശതമാനമായും കുറയും.

കേരളത്തിലടക്കം ആഭരണ വ്യവസായത്തിൽ ഇത് ഗുണം ചെയ്യുന്നു. താങ്ങാനാവുന്ന വിലയിൽ ഇനി സ്വർണാഭരണങ്ങളും വെള്ളിയും വാങ്ങാം. കഴിഞ്ഞ കുറച്ച് മാസങ്ങളായി സ്വർണവിലയിൽ വൻ കുതിപ്പാണ് റെക്കോഡ് ചെയ്തിരുന്നത്. ഇതിൽ നിന്നും ഇനി ആശ്വാസം നൽകുന്നതാണ് പുതിയ ബജറ്റ്.

മൂന്നാം മോദി സർക്കാരിന്റെ ആദ്യബജറ്റാണ് ഇന്ന് പാർലമെന്റിൽ അവതരിപ്പിച്ചത്. ആഭരണ വ്യവസായത്തിന് കസ്റ്റംസ് തീരുവ കുറച്ചുള്ള ബജറ്റ് അനുകൂലമാകുന്നു. സ്വർണത്തിന്റെയും വെള്ളിയുടെയും അടിസ്ഥാന കസ്റ്റംസ് ഡ്യൂട്ടി 10% ൽ നിന്ന് 6% ആയി കുറച്ചു. സ്വർണത്തിന്റെയും വെള്ളിയുടെയും മൊത്തം ഇറക്കുമതി തീരുവ 15% ൽ നിന്ന് 11% ആയി കുറഞ്ഞു.

Gold Price Today

ഇന്ന് സ്വർണവില കുറഞ്ഞ നിരക്കിലാണ് വിപണനം ചെയ്യുന്നത്. സ്വർണം ഗ്രാമിന് 25 രൂപയാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്. അതിനാൽ ഒരു ഗ്രാമിന് 6,745 രൂപയാണ് ഇന്നത്തെ നിരക്ക്.

Read More: Budget 2024: ഇനി ഇന്ത്യയിൽ Mobile Phones-ന് വിലകുറയും| TECH NEWS

ഒരു പവന്റെ നിരക്ക് 200 രൂപ കുറഞ്ഞ് 53,960 രൂപയായി. അടുത്ത കാലത്തെ സ്വർണത്തിന്റെ ഏറ്റവും കൂടിയ വില 55,120 രൂപയാണ്. മെയ് 20-നാണ് ഗോൾഡ് നിരക്ക് 55,000 രൂപയ്ക്ക് മുകളിൽ റെക്കോഡിട്ടത്.

കേന്ദ്ര ബജറ്റിൽ വില കുറച്ചവ

സ്വർണം, വെള്ളി, പ്ലാറ്റിനത്തിനും മൊബൈൽ ഫോണുകൾക്കും വില കുറയുന്നു. വസ്ത്രങ്ങൾക്കും, തുകൽ ഉത്പന്നങ്ങൾക്കും വില കുറയുമെന്നാണ് പ്രഖ്യാപനം. മൂന്ന് കാൻസർ മരുന്നുകൾക്ക് കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കി.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo