ഇനി ഇരട്ടി ഫീസ്! FASTag New Rule എന്താണെന്നത് തീർച്ചയായും അറിഞ്ഞിരിക്കണം

HIGHLIGHTS

വാഹനങ്ങളുടെ മുൻവശത്തെ വിൻഡ്ഷീൽഡിൽ FASTag പതിപ്പിക്കാൻ New Rule

Toll Fee തട്ടിപ്പ് തടയാനായാണ് പുതിയ നിയമ നടപ്പിലാക്കുന്നത്

രാജ്യത്തെ എല്ലാ ടോൾ പ്ലാസകളിലും ഈ പിഴകളെ കുറിച്ചുള്ള വിവരങ്ങൾ പ്രദർശിപ്പിക്കും

ഇനി ഇരട്ടി ഫീസ്! FASTag New Rule എന്താണെന്നത് തീർച്ചയായും അറിഞ്ഞിരിക്കണം

FASTag New Rule: വാഹനത്തിന്റെ മുന്‍ വിന്‍ഡ്ഷീല്‍ഡില്‍ ഫാസ്ടാഗ് ഒട്ടിച്ചില്ലെങ്കിൽ ഇനി പണിയാകും. Toll Fee തട്ടിപ്പ് തടയാനായാണ് പുതിയ നിയമ നടപ്പിലാക്കുന്നത്. പുതിയ നിയമപ്രകാരം വാഹനങ്ങളുടെ മുൻവശത്തെ വിൻഡ്ഷീൽഡിൽ ഫാസ്ടാഗുകൾ പതിപ്പിക്കണം. പുതിയ നിബന്ധന പാലിക്കാത്തവരിൽ നിന്ന് ഇരട്ടി ടോൾ ഫീസ് ഈടാക്കും.

Digit.in Survey
✅ Thank you for completing the survey!

FASTag New Rule

പലരും ബോധപൂർവ്വം ഫാസ്ടാഗുകൾ പതിപ്പിക്കാത്തത് ടോൾ പ്ലാസകളിൽ തിരക്ക് വർധിപ്പിക്കുന്നു. ഇത് അനാവശ്യ കാലതാമസത്തിനും കാരണമാകുന്നെന്ന് NHAI വ്യക്തമാക്കി. ഇങ്ങനെ ഹൈവേയിലും മറ്റും ട്രാഫിക്കുണ്ടാക്കുന്നു.

FASTag New Rule
FASTag New Rule

ഇത്തരം ബുദ്ധിമുട്ടുകൾ ഒഴിവാക്കാനാണ് ദേശീയ ഹൈവേ അധികൃതർ നിയമം കടുപ്പിക്കുന്നത്. രാജ്യത്തെ എല്ലാ ടോൾ പ്ലാസകളിലും ഈ പിഴകളെ കുറിച്ചുള്ള വിവരങ്ങൾ പ്രമുഖമായി പ്രദർശിപ്പിക്കും.

പുതിയ FASTag നിയമം പാലിച്ചില്ലെങ്കിൽ…

നാഷണൽ ഹൈവേ മാനേജ്‌മെൻന്റ് കമ്പനി ലിമിറ്റഡാണ് (എൻഎച്ച്എംസിഎൽ) പുതിയ നിർദേശം കൊണ്ടുവന്നിരിക്കുന്നത്. ടോൾ ശേഖരിക്കുന്നവർ പിഴ വ്യവസ്ഥകൾ ഉൾപ്പെടെയുള്ള വിവരങ്ങൾ ടോൾ പ്ലാസകളിൽ പ്രദർശിപ്പിക്കണം. ഇങ്ങനെ പൊതുജനങ്ങൾക്ക് നിയമങ്ങളെ കുറിച്ച് ധാരണയുണ്ടാകും.

പറഞ്ഞിരിക്കുന്ന പ്രകാരം ഫാസ്ടാഗ് പതിപ്പില്ലെങ്കിൽ വാഹനങ്ങളുടെ നമ്പറടക്കം സി.സി.ടി.വി. ദൃശ്യങ്ങളിൽ സൂക്ഷിക്കും. ഫാസ്ടാഗ് പതിപ്പിക്കാത്തവർ ഇരട്ടി തുക ടോൾ ഫീസായി നൽകേണ്ടി വരുമെന്നത് ശ്രദ്ധിക്കുക.

ടോൾ പിരിവ് കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനും എക്‌സ്പ്രസ് വേകൾ, ഗ്രീൻഫീൽഡ് ഹൈവേകൾ തുടങ്ങിയ അടഞ്ഞ ടോളിംഗ് സ്‌ട്രെച്ചുകളിൽ ടോൾ വെട്ടിപ്പിൻ്റെ സംഭവങ്ങൾ കുറയ്ക്കുന്നതിനുമാണ് ഈ നീക്കം ഉദ്ദേശിക്കുന്നതെന്ന് എൻഎച്ച്എഐ അധികൃതർ ഊന്നിപ്പറഞ്ഞു.

ഫാസ്ടാഗ് പതിപ്പിക്കേണ്ടത് എന്ന് മുതൽ

ഓഗസ്റ്റ് മുതൽ പരീക്ഷണാടിസ്ഥാനത്തില്‍ നിയമം നടപ്പിലാക്കി തുടങ്ങും. നാല് ടോള്‍ബൂത്തുകളിലാണ് ആദ്യഘട്ട പരീക്ഷണം. ഈ ഘട്ടത്തില്‍ വാണിജ്യവാഹനങ്ങൾക്കും ടാക്‌സികൾക്കും മാത്രമായിരിക്കും നിയമം വരുന്നത്. ശേഷം സ്വകാര്യ വാഹനങ്ങൾക്കും ബാധകമാകുന്ന രീതിയിലാണ് പദ്ധതി നടപ്പിലാക്കുക.

Read More: Microsoft CrowdStrike in Airlines: Air-India, അമേരിക്കൻ Airlines താൽക്കാലികമായി നിലത്തിറക്കി

നിലവിൽ, രാജ്യവ്യാപകമായി ഏകദേശം 1,000 ടോൾ പ്ലാസകളിൽ ഫീസ് ഈടാക്കുന്നു. ഏതാണ്ട് 45,000 കിലോമീറ്റർ നാഷണൽ ഹൈവേകളും എക്‌സ്‌പ്രസ് വേകൾക്കുമാണ് ഇതിലുള്ളത്.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo