Milk Free Butter: വായുവിൽ നിന്ന് വെണ്ണ കടഞ്ഞെടുത്ത് സാക്ഷാൽ Bill Gates-ഉം സംഘവും

HIGHLIGHTS

Milk Free ആയി വായുവിൽ നിന്ന് Butter ഉണ്ടാക്കിയിരിക്കുകയാണ് ബിൽ ഗേറ്റ്സ് കമ്പനി

തെർമോകെമിക്കൽ പ്രക്രിയ ഉപയോഗിച്ചാണ് പരീക്ഷണം നടത്തിയത്

Bill Gates-ന്റെ സാവോർ എന്ന കമ്പനിയുടെ പരീക്ഷണമായിരുന്നു ഇത്

Milk Free Butter: വായുവിൽ നിന്ന് വെണ്ണ കടഞ്ഞെടുത്ത് സാക്ഷാൽ Bill Gates-ഉം സംഘവും

മൈക്രോസോഫ്റ്റ് സ്ഥാപകൻ Bill Gates-ഉം സംഘവും നടത്തിയ പുതിയ പരീക്ഷണമാണ് ചർച്ചയാകുന്നത്. Milk Free ആയി വായുവിൽ നിന്ന് Butter ഉണ്ടാക്കിയിരിക്കുകയാണ് ബിൽ ഗേറ്റ്സ് കമ്പനി. തെർമോകെമിക്കൽ പ്രക്രിയ ഉപയോഗിച്ചാണ് അദ്ദേഹത്തിന്റെ കാലിഫോർണിയ ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പ് പരീക്ഷണം നടത്തിയത്.

Digit.in Survey
✅ Thank you for completing the survey!

Milk Free വെണ്ണയുമായി Bill Gates

പാൽ ഉപയോഗിക്കാതെ രുചികരമായ വെണ്ണ ഉണ്ടാക്കിയതായി കമ്പനി അവകാശപ്പെട്ടു. ഐസ്‌ക്രീം, ചീസ് എന്നിവയ്‌ക്ക് പാലുപയോഗിക്കാതെയുള്ള ബദൽ മാർഗം കണ്ടെത്തുന്നതിന്റെ ഭാഗമായുള്ള പരീക്ഷണമായിരുന്നു.

കൊഴുപ്പ് തന്മാത്രകൾ നിർമിക്കാനും കാർബൺ ഡൈ ഓക്സൈഡ്, ഹൈഡ്രജൻ, ഓക്സിജൻ ശൃംഖലകൾ സൃഷ്ടിക്കാനുമുള്ള തെർമോകെമിക്കൽ പ്രക്രിയയാണ് പരീക്ഷണത്തിന് ഉപയോഗിച്ചത്.

Milk Free Butter Bill Gates
Bill Gates

Milk Free ബട്ടറും ടെക്നോളജിയും

ബിൽ ഗേറ്റ്സിന്റെ കാലിഫോർണിയയിൽ പ്രവർത്തിക്കുന്ന സാവോർ എന്ന കമ്പനിയുടെ പരീക്ഷണമായിരുന്നു ഇത്. പരീക്ഷണം വിജയിച്ചതിന്റെ സന്തോഷം മൈക്രോസോഫ്റ്റ് സ്ഥാപകൻ ബ്ലോഗിലൂടെ അറിയിച്ചു. ലാബിൽ നിന്ന് നിർമിക്കുന്ന വെണ്ണയും കൊഴുപ്പും ഇപ്പോൾ വിചിത്രമായി തോന്നിയേക്കാം.

എന്നാൽ കാർബൺ അളവ് ഗണ്യമായി കുറയ്ക്കാൻ ഇത് സഹായിക്കും. ടെക്നോളജിയും പ്രക്രിയകളും ഉപയോഗിച്ച് കാലാവസ്ഥാ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന്റെ ഭാഗമാണ് പരീക്ഷണം.

ഇത് പൂർണമായും പരിസ്ഥിതി സൗഹാർദമായി നടത്തിയ പരീക്ഷണമാണ്. കാർബൺ പുറന്തള്ളാനും ഫോസിൽ ഇന്ധനങ്ങൾ പാഴാക്കുന്നത് കുറയ്ക്കാനും ഇത് സഹായിക്കും. പാലിന് പകരം ലബോറട്ടറിയിലൂടെ വെണ്ണയുണ്ടാക്കിയ പരീക്ഷണത്തെ കുറിച്ച് ബിൽ ഗേറ്റ്സ് പറഞ്ഞു.

Milk Free വെണ്ണയുമായി Bill Gates
Milk Free വെണ്ണയുമായി Bill Gates

പാലില്ലാത്ത വെണ്ണ എപ്പോൾ വിപണിയിൽ?

നിലവിൽ ഇത് വിൽപ്പനയ്ക്ക് തയ്യാറല്ല. വിപണനത്തിന് തൊട്ടുമുമ്പുള്ള ഘട്ടമാണിത്. റെഗുലേറ്ററി അംഗീകാരത്തിനായി ഇപ്പോൾ തങ്ങൾ പ്രവർത്തിക്കുകയാണെന്ന് സാവോർ ചീഫ് എക്‌സിക്യൂട്ടീവ് പറഞ്ഞു. 2025 വരെ എന്തായാലും വിൽപ്പനയുണ്ടാകില്ലെന്നാണ് സാവോർ വ്യക്തമാക്കിയത്. കൃത്യമായ പരിശോധനയും എല്ലാം പൂർത്തിയാക്കിയ ശേഷമായിരിക്കും വിൽപ്പനയ്ക്ക് എത്തിക്കുക.

Read More: Jio Free Recharge: മകന്റെ കല്യാണത്തിന് അംബാനി സൗജന്യ പ്ലാൻ നൽകുന്നോ!

രുചിയാണ്, പ്രകൃതിയ്ക്ക് ഗുണവും

ഇങ്ങനെ വെണ്ണയുണ്ടാക്കുമ്പോൾ ഹരിതഗൃഹ വാതകങ്ങളൊന്നും പുറത്തുവിടുന്നില്ല, ഈ പ്രക്രിയ കൃഷിസ്ഥല വിനിയോഗം ലാഭിക്കുന്നു. പരമ്പരാഗതമായി വെണ്ണയുണ്ടാക്കുന്ന വെള്ളത്തിന്റെ ആയിരത്തിൽ താഴെ മാത്രമാണ് ആവശ്യമുള്ളത്. കൂടാതെ ഇത് വളരെ നല്ല രുചിയാണെന്നും ബിൽ ഗേറ്റ്സ് കൂട്ടിച്ചേർത്തു. യഥാർഥ വെണ്ണ പോലെ തന്നെ നിങ്ങൾക്ക് അനുഭവപ്പെടുമെന്നാണ് അദ്ദേഹം പറയുന്നത്.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo