Emergency Alert in Phone: വലിയ ശബ്ദത്തോടെ Phone-ൽ മെസ്സേജ് വരും, പേടിക്കേണ്ട ആവശ്യമില്ല

Emergency Alert in Phone: വലിയ ശബ്ദത്തോടെ Phone-ൽ മെസ്സേജ് വരും, പേടിക്കേണ്ട ആവശ്യമില്ല
HIGHLIGHTS

ഫോണിൽ വലിയ ശബ്ദത്തോടെ മെസ്സേജ് വരും

സെല്‍ ബ്രോഡ്‌കോസ്റ്റിംഗ് സിസ്റ്റം വഴി അയച്ച സാംപിള്‍ പരീക്ഷണ മെസേജാണിത്

31-10-2023 മൊബൈല്‍ ഫോണുകള്‍ ശബ്‍ദിക്കുകയും, വൈബ്രേറ്റ് ചെയ്യുകയും ചെയ്യും

ചില അടിയന്തിര ഘട്ടങ്ങള്‍ സംബന്ധിച്ച മുന്നറിയിപ്പ് സന്ദേശങ്ങള്‍ Phone ല്‍ ലഭിച്ചാല്‍ ആരും പേടിക്കേണ്ടെന്ന് അറിയിപ്പ്. 31-10-2023ന്, പകല്‍ 11 മണിമുതല്‍ വൈകീട്ട് നാല് മണിവരെ കേരളത്തിലെ വിവിധ ഇടങ്ങളില്‍ മൊബൈല്‍ ഫോണുകള്‍ പ്രത്യേക തരത്തില്‍ ശബ്‍ദിക്കുകയും, വൈബ്രേറ്റ് ചെയ്യുകയും ചെയ്യും. ചില അടിയന്തിര ഘട്ടങ്ങള്‍ സംബന്ധിച്ച മുന്നറിയിപ്പ് സന്ദേശങ്ങളും ലഭിക്കും.

Phone ശബ്‍ദിക്കുകയും, വൈബ്രേറ്റ് ചെയ്യുകയും ചെയ്യും

കേരളത്തില്‍ പുതുതായി പരീക്ഷിക്കുന്ന Cell Broadcast അടിയന്തിര ഘട്ട മുന്നറിയിപ്പ് നല്‍കുന്ന സംവിധാനം സംബന്ധിച്ച പരിശോധനയുടെ ഭാഗമായി ഉള്ള മുന്നറിയിപ്പ് ശബ്‍ദങ്ങളും, വൈബ്രേഷനും, മുന്നറിയിപ്പ് സന്ദേശങ്ങളും ആണ്. ദേശീയ ദുരന്ത നിവാരണ അതോറിറ്റി, കേന്ദ്ര ടെലികമ്യൂണികേഷന്‍ വകുപ്പ്, സംസ്ഥാന, ജില്ലാ ദുരന്ത നിവാരണ അതോറിറ്റികള്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ പരീക്ഷണം നടത്തുന്നത്.

വലിയ ശബ്ദത്തോടെ Phone-ൽ മെസ്സേജ് വരും
വലിയ ശബ്ദത്തോടെ Phone-ൽ മെസ്സേജ് വരും

ഫോൺ എര്‍ജന്‍സി അലര്‍ട്ട്

കഴിഞ്ഞ മാസം രാജ്യത്ത് പല സ്ഥലങ്ങളില്‍ സ്‌മാര്‍ട്ട് ഫോണിലേക്ക് ഉയര്‍ന്ന ബീപ് ശബ്‌ദത്തോടെ ഒരു എമര്‍ജന്‍സി മെസേജ് ലഭിച്ചപ്പോള്‍ പലരും ഞെട്ടിയിരുന്നു. എന്താണ് സംഭവിക്കുന്നത് എന്ന് മനസിലാവാതെ പലരും തുറന്നുനോക്കിയപ്പോഴാണ് കേന്ദ്ര സര്‍ക്കാര്‍ അയച്ച മുന്നറിയിപ്പ് സന്ദേശമാണ് എന്ന് വ്യക്തമായത്. വളരെ നിര്‍ണായകമായ എര്‍ജന്‍സി അലര്‍ട്ട് എന്ന ശീര്‍ഷകത്തോടെയാണ് എമര്‍ജന്‍സി മേസേജ് പലരുടെയും ആന്‍ഡ്രോയിഡ് ഫോണിലേക്ക് എത്തിയത്.

കൂടുതൽ വായിക്കൂ: JioPhone Prima 4G: സ്മാർട്ഫോണിലുള്ളതെല്ലാം കീപാഡ് ഫോണിലും, പുതിയ Jio Phone താരമാകും!

മൊബൈൽ റീചാർജ് ചെയ്യുമ്പോഴും മറ്റും അലെർട്ട് ബോക്സിനു സമാനമായി ലഭിക്കുന്ന സന്ദേശമാണ്സെല്‍ ബ്രോഡ്‌കോസ്റ്റ്. മൊബൈൽ ഫോണിന് പുറമെ ടിവി, റേഡിയോ സാമൂഹ്യമാധ്യമങ്ങൾ അടക്കമുള്ളവയിൽ സമാനമായ അലെർട്ട്‌ നൽകാനും പരീക്ഷണങ്ങൾ നടന്നു വരുന്നു. ആവശ്യമായ മേഖലകൾ വേർതിരിച്ചു സന്ദേശങ്ങൾ നല്കാൻ കഴിയും എന്നതാണ് പ്രത്യേകത.

കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള ടെലി കമ്മ്യൂണിക്കേഷന്‍ മന്ത്രാലയം സെല്‍ ബ്രോഡ്‌കോസ്റ്റിംഗ് സിസ്റ്റം വഴി അയച്ച സാംപിള്‍ പരീക്ഷണ മെസേജാണിത്. മെസേജ് കിട്ടിയവര്‍ പ്രത്യേകിച്ച് ഒന്നും ചെയ്യേണ്ടതില്ല, മെസേജ് അവഗണിക്കുക. ദേശീയ ദുരന്തനിവാരണ അതോറിറ്റി രാജ്യാമെമ്പാടും മുന്നറിയിപ്പ് നല്‍കാനുള്ള സംവിധാനം പരീക്ഷിക്കുന്നതിന്‍റെ ഭാഗമായാണ് ഈ സന്ദേശം അയച്ചിരിക്കുന്നത്.

Nisana Nazeer
Digit.in
Logo
Digit.in
Logo