കൊച്ചി വണ്‍ കാര്‍ഡില്‍ നിരവധി ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് ആക്സിസ് ബാങ്ക്
കൊച്ചി വണ്‍ കാര്‍ഡില്‍ നിരവധി ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് ആക്സിസ് ബാങ്ക്
ആമസോണ്‍ പേയുമായി സഹകരിച്ച് റീചാര്‍ജുകള്‍ അടക്കം ലഭിക്കുന്നു
ഇന്ത്യയിലെ മൂന്നാമത്തെ വലിയ സ്വകാര്യമേഖലാ ബാങ്കായ ആക്സിസ് ബാങ്ക് കൊച്ചി വണ്‍ കാര്‍ഡില്‍ നിരവധി ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചു. ആമസോണ്‍ പേയുമായി സഹകരിച്ച് റീചാര്‍ജുകള്‍, ബില്‍ അടക്കല്‍, യൂട്ടിലിറ്റി പെയ്മെന്‍റുകള്‍ തുടങ്ങിയവയ്ക്ക് നല്‍കുന്ന ആനുകൂല്യങ്ങള്‍ ഇതിനെ കൊച്ചിക്കാരുടെ എല്ലാ ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാനാവുന്ന സംവിധാനമാക്കി മാറ്റുന്നു. ഇതിനു പുറമെ ആക്സിസ് ബാങ്കിന്‍റെ ഡൈനിങ് ഡിലൈറ്റ് ആനുകൂല്യങ്ങള്‍ കൊച്ചി വണ്‍ കാര്‍ഡ് ഉപഭോക്താക്കള്‍ക്കും ലഭ്യമാക്കി. ഇതിലൂടെ ഭക്ഷണ, പാനീയ ബില്ലുകളില്‍ ഇളവുകള്‍ നേടാം. ഉപഭോക്താക്കള്‍ക്ക് അവരുടെ കൊച്ചി വണ്‍ കാര്‍ഡ് ഉപയോഗിക്കുമ്പോള്‍ ഈസിഡൈനറില്‍ ആകര്‍ഷകമായ ഡൈന്‍-ഔട്ട് ഡീലുകളും ലഭിക്കും.
Surveyഎച്ച്ആന്‍റ്സി സ്റ്റോഴ്സ്, ലുലു മാള്‍, മലബാര്‍ പ്ലാസ, ഐ ഹബ് മൊബൈല്‍സ്, ഒലെസിയ റൂംസ് എന്നിവിടങ്ങളും ഗോള്‍ഡന്‍ ഡ്രാഗന്‍, ഇഫ്താര്‍, അമ്പിസ്വാമീസ് വെജ് തുടങ്ങിയ റസ്റ്റോറന്‍റുകളും അടക്കം മുപ്പതിലേറെ സ്ഥാപനങ്ങളില്‍ കാര്‍ഡ് ഉടമകള്‍ക്ക് ആകര്‍ഷകമായ ആനുകൂല്യങ്ങള്‍ ലഭിക്കും. ഡൈനിങ് ഡിലൈറ്റ് ആനുകൂല്യത്തിലൂടെ റാഡിസണ്‍ ബ്ലൂവിന്‍റെ അവ ലോഞ്ച്, ഹൈ ബാര്‍, കെഷിയ, വെല്ലിംഗ്ടണ്‍, റമദ റിസോര്‍ട്ടിലെ മെക്സികാന, ക്ലബ്ബ് 11 ഹണ്‍ഡ്രഡ്, ബേവ്യൂ ടെറസ് റൂപ്ടോപ്, ഹോട്ടല്‍ ഫ്രാഗ്രന്‍റ് നാച്വറിലെ ഈസ്റ്റ് ഇന്ത്യ സ്ട്രീറ്റ് കഫേ, ബെയ്ത്ത് ഹോട്ടല്‍ എന്നിവിടങ്ങളില്‍ പ്രയോജനപ്പെടുത്താം. ഈസിഡൈനര്‍ ആനുകൂല്യത്തിനു കീഴില്‍ ബാര്‍ബിക്യൂ നേഷന്‍, മസാല, ദി അവന്‍ തുടങ്ങിയ നിരവധി സ്ഥാപനങ്ങളുമായും സഹകരണം ഉണ്ട്. ഇതിനു പുറമെ ദേശീയ, ആഗോള തലത്തിലെ ബ്രാന്‍ഡുകളുമായി ചേര്‍ന്ന് 50ലേറെ റൂപെ റീട്ടെയില്‍ ആനുകൂല്യങ്ങളും ലഭ്യമാക്കും.
മെട്രോ യാത്രക്കാര്‍ക്കിടയില്‍ കാര്‍ഡ് കൂടുതല്‍ പ്രചരിപ്പിക്കാന്‍ കെഎംആര്‍എലുമായി ചേര്‍ന്ന് പ്രചാരണ പരിപാടികള്‍ നടത്താനും ബാങ്ക് തീരുമാനിച്ചിട്ടുണ്ട്. മെട്രോ യാത്രക്കൂലിയിലെ ഇളവുകള്‍ വഴി അവര്‍ക്ക് ഗണ്യമായ നേട്ടം ഉണ്ടാക്കാനാവും. കാര്‍ഡ് ഉടമകള്‍ക്ക് ലോഞ്ച് പ്രവേശനവും ബസ് ടിക്കറ്റ് ഇളവും ലഭിക്കും എന്നതും ഇതിനെ കൊച്ചിക്കാര്‍ക്കു പ്രിയപ്പെട്ടതാക്കി മാറ്റുന്നു.
തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ലഭ്യമാക്കാനും അവരുടെ ആവശ്യങ്ങള്‍ക്ക് അനുസരിച്ച് ആനുകൂല്യങ്ങള്‍ കൂടുതല്‍ മികച്ച രീതിയില്‍ അവതരിപ്പിക്കാനും തുടര്‍ച്ചയായി ശ്രമിക്കുന്നുവെന്ന് ആക്സിസ് ബാങ്ക് കാര്‍ഡ്സ് ആന്‍റ് പെയ്മെന്‍റ്സ് മേധാവി സഞ്ജീവ് മോഘെ പറഞ്ഞു. ഈ ഉല്‍സവ വേളയില്‍ കൊച്ചി വണ്‍ കാര്‍ഡിലെ പുതിയ ആനുകൂല്യങ്ങളുമായി കൊച്ചിയിലെ ആവേശം വര്‍ധിപ്പിക്കുകയാണ്. എല്ലാവര്‍ക്കും വളരെ ആഹ്ലാദകരമായ ഓണം ആശംസിക്കുന്നതായും അദ്ദേഹം പറഞ്ഞു.
Experienced Social Media And Content Marketing Specialist View Full Profile
