1000GB ഡാറ്റ! 399 രൂപയുടെ BSNL ബ്രോഡ്‌ബാൻഡ് പ്ലാൻ മിസ്സാക്കരുത്…

1000GB ഡാറ്റ! 399 രൂപയുടെ BSNL ബ്രോഡ്‌ബാൻഡ് പ്ലാൻ മിസ്സാക്കരുത്…
HIGHLIGHTS

ബിഎസ്എൻഎൽ 399 രൂപയുടെ ഫൈബർ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നു

1000GB ഡാറ്റയാണ് BSNL വാഗ്ദാനം ചെയ്യുന്നത്

ബിഎസ്എൻഎല്ലിന്റെ ഈ പ്ലാൻ ഗ്രാമപ്രദേശങ്ങളിൽ മാത്രമേ ലഭ്യമാകൂ.

ഭാരത് ഫൈബർ വഴിയാണ് ബിഎസ്എൻഎൽ (BSNL) രാജ്യത്ത് ഫൈബർ ബ്രോഡ്‌ബാൻഡ് സേവനങ്ങൾ നൽകിവരുന്നത്. അതിവേഗ ഇന്റർനെറ്റ് കണക്റ്റിവിറ്റി നൽകുന്നതിന് ഒപ്റ്റിക്കൽ ഫൈബർ കേബിളുകൾ ഉപയോഗിക്കുന്ന ഫൈബർ ടു ദി ഹോം (FTTH) സേവനമാണ് ഭാരത് ഫൈബർ.

BSNL ബ്രോഡ്‌ബാൻഡ് പ്ലാനുകൾ

20mbps  മുതൽ 300mbps വരെ ഡൗൺലോഡ് വേഗതയുള്ള വിവിധ ബ്രോഡ്‌ബാൻഡ് പ്ലാനുകൾ ബിഎസ്എൻഎൽ (BSNL) ഉപയോക്താക്കൾക്കായി നൽകുന്നു. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ബി‌എസ്‌എൻ‌എൽ ഫൈബർ ടു ഹോം (FTTH) സേവനം നൽകിവരുന്നുണ്ട്. രാജ്യത്തിന്റെ വിദൂരഗ്രാമങ്ങളിൽ ബിഎസ്എൻഎൽ (BSNL) ഇന്റർനെറ്റ് കുറഞ്ഞ നിരക്കിൽ എത്തിക്കുന്നുണ്ട്. ഇന്റർനെറ്റിന്റെ സാധ്യതകൾ വിദൂരഗ്രാമങ്ങളിൽ ഉള്ളവർക്കും അ‌നുഭവിക്കാൻ അ‌വസരമൊരുക്കുന്ന ബിഎസ്എൻഎൽ (BSNL) ഗ്രാമങ്ങൾക്കായി പ്രത്യേക പ്ലാനുകളും പുറത്തിറക്കിയിട്ടുണ്ട്. 

399 രൂപയുടെ ഫൈബർ റൂറൽ ഹോം വൈഫൈ ബ്രോഡ്ബാൻഡ് പ്ലാൻ

ഗ്രാമങ്ങളിൽ പ്രതിമാസം 399 രൂപ നിരക്കിൽ ബിഎസ്എൻഎൽ (BSNL) ഫൈബർ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നു. 399 രൂപയുടെ പ്ലാനിൽ 30mbps വരെ ഉയർന്ന വേഗതയിൽ 1000GB ഡാറ്റയാണ് ബിഎസ്എൻഎൽ (BSNL) വാഗ്ദാനം ചെയ്യുന്നത്.

മറ്റ് പ്രത്യേകതകൾ 

1000GB പിന്നിട്ടാൽ ഡാറ്റ വേഗത കുറയും. എങ്കിലും തുടർന്നും 4mbps വേഗതയിൽ അൺലിമിറ്റഡ് ഡാറ്റ ലഭിക്കുമെന്ന് ബിഎസ്എൻഎൽ (BSNL) പറയുന്നു. കൂടാതെ, ഉപഭോക്താക്കൾ ലാൻഡ്‌ലൈൻ ഉപകരണങ്ങൾ ഇൻസ്റ്റാൾ ചെയ്താൽ, ബിഎസ്എൻഎൽ ബ്രോഡ്‌ബാൻഡ് ഉപയോക്താക്കൾക്ക് ഏത് നെറ്റ്‌വർക്കിലേക്കും അൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി കോളുകൾ വിളിക്കാം.  ബിഎസ്എൻഎല്ലിന്റെ ഈ പ്ലാൻ ഗ്രാമപ്രദേശങ്ങളിൽ മാത്രമേ മാത്രമേ ലഭ്യമാകൂ.

BSNL ഫൈബർ റൂറൽ ഹോം വൈഫൈ പ്ലാനുകൾ 

  • 2195 രൂപയ്ക്ക് ആറുമാസത്തേക്ക് ഫൈബർ റൂറൽ ഹോം വൈഫൈ പ്ലാൻ ഉപഭോക്താക്കൾക്ക് ലഭ്യമാണ്. 
  • 12 മാസത്തേക്കുള്ള ദീർഘകാല പ്ലാൻ 4788 രൂപയ്ക്ക് ഒരു മാസത്തെ സൗജന്യ സേവനത്തോടെ ലഭ്യമാണ്. 
  • 24 മാസത്തെ ദീർഘകാല പ്ലാൻ ഉപഭോക്താക്കൾക്ക് 9576 രൂപയ്ക്ക് 3 മാസത്തെ സൗജന്യ സേവനത്തോടെയും ഫൈബർ റൂറൽ ഹോം വൈഫൈ പ്ലാൻ ലഭ്യമാണ്. 

എന്നാൽ ഉപയോക്താക്കളുടെ പ്രദേശത്തെ ആശ്രയിച്ച് ബിഎസ്എൻഎൽ (BSNL) ഫൈബർ ഒഎൻടി, ഇൻസ്റ്റലേഷൻ ചാർജുകൾ കൂടിയേക്കാം.,നിരവധി ഗ്രാമീണർക്ക് ഈ പ്ലാനുപയോഗിച്ച് ഇന്റർനെറ്റിന്റെ വിശാലമായ ലോകത്തേക്ക് കടന്നുവരുന്നു. ഡിജിറ്റൽ വളർച്ച ഗ്രാമങ്ങളിലേക്കും എത്തിക്കുന്നതിനും അ‌തുവഴി ഇന്ത്യയുടെ വികസനത്തിന് കുതിപ്പേകുന്നതിനും ബിഎസ്എൻഎൽ ഗ്രാമീണ ബ്രോഡ്ബാൻഡ് സേവനം വളരെ വലിയ പങ്ക് വഹിക്കുന്നുണ്ട്.

Digit.in
Logo
Digit.in
Logo