ബിഎസ്എൻഎൽ നൽകുന്ന സൗജന്യ 4ജി സിം ഓഫർ നീട്ടിയിരുന്നു

HIGHLIGHTS

ബിഎസ്എൻഎൽ നൽകുന്ന സൗജന്യ 4ജി സിം വാലിഡിറ്റി നീട്ടി

നിലവിൽ മാർച്ച് 2022 വരെയാണ് ഉപഭോക്താക്കൾക്ക് വാലിഡിറ്റി

കൂടാതെ മറ്റു ഓഫറുകളുടെ വാലിഡിറ്റിയും ഇപ്പോൾ കൂട്ടിയിരിക്കുന്നു

ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന സൗജന്യ 4ജി സിം മാർച്ച് 2022 വരെ നീട്ടിയിരുന്നു .2021 ഡിസംബർ വരെയായിരുന്നു നേരത്തെ ലഭിച്ചിരുന്നത് എങ്കിൽ ഇപ്പോൾ ഇത് നീട്ടിയിരുന്നു .മറ്റു സിം ഉപഭോക്താക്കൾക്കും ബിഎസ്എൻഎൽ 4ജി കണക്ഷനുകളിലേക്കു ഇപ്പോൾ അപ്പ്‌ഡേറ്റ് ചെയ്യുവാൻ സാധിക്കുന്നതാണ് .ഉപഭോക്താക്കൾ ബിഎസ്എൻഎൽ 4ജി കണക്ഷനുകളിലേക്കു എത്തുമ്പോൾ റീച്ചാർജ്ജ്‌ തുക മാത്രം നൽകിയാൽ മതി .

455 ദിവസ്സത്തെ വാലിഡിറ്റിയിൽ ബിഎസ്എൻഎൽ ജനുവരി പ്ലാനുകൾ

ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് ഇപ്പോൾ മികച്ച പ്രീപെയ്ഡ് പ്ലാനുകൾ ലഭിക്കുന്നതാണ് .അതിൽ എടുത്തു പറയേണ്ട ഒരു പ്ലാൻ ആണ് 2399 രൂപയുടെ റീച്ചാർജുകളിൽ ഉപഭോക്താക്കൾക്ക് ഇപ്പോൾ ലഭിക്കുന്നത് .ഈ പ്ലാനുകളിൽ ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് വോയ്‌സ് കോളുകൾ കൂടാതെ അൺലിമിറ്റഡ് ഡാറ്റ എന്നിവയാണ് .

ദിവസ്സവും 3 ജിബിയുടെ ഡാറ്റയാണ് ഇതിൽ ലഭിക്കുന്നത് എങ്കിലും 3 ജിബി കഴിഞ്ഞാൽ 80 Kbps സ്പീഡിൽ ഉപയോഗിക്കുവാൻ സാധിക്കുന്നതാണ് .455 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഈ പ്ലാനുകൾ ഇപ്പോൾ ലഭിക്കുന്നത് .നേരത്തെ 425  ദിവസ്സത്തെ വാലിഡിറ്റിയിൽ ആയിരുന്നു ലഭിച്ചിരുന്നത് .എന്നാൽ ഇപ്പോൾ 90 ദിവസ്സം എക്സ്ട്രാ ലഭിക്കുന്നതാണ് .ജനുവരി  15 വരെയാണ് നിലവിൽ ഈ പ്ലാനുകൾ ലഭിക്കുന്നത് .

റീച്ചാർജ്ജ്‌ ഇവിടെ ചെയ്യാം

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :