Airtel Business ഇന്ത്യൻ റെയിൽവേയുമായി കൈകോർത്തു
ഇനി കമ്പനി സുരക്ഷാ സേവനങ്ങൾ Indian Railway-യ്ക്ക് നൽകുകയാണ്
ഒരു വർഷത്തിൽ കൂടുതൽ നീണ്ടു നിൽക്കുന്ന കരാറാണ്
Bharti Airtel-ന്റെ എന്റർപ്രൈസ് വിഭാഗമായ Airtel Business ഇന്ത്യൻ റെയിൽവേയുമായി കൈകോർത്തു. എയർടെൽ വരിക്കാർക്ക് ടെലികോം കമ്പനി സ്പാം ഡിറ്റക്ഷൻ സേവനം സൌജന്യമായി അനുവദിച്ചു. ഇനി കമ്പനി സുരക്ഷാ സേവനങ്ങൾ Indian Railway-യ്ക്ക് നൽകുകയാണ്. ഇന്ത്യൻ റെയിൽവേയുടെ സെക്യൂരിറ്റി ഓപ്പറേഷൻസ് സെന്ററിൽ (ഐആർഎസ്ഒസി) നിന്ന് എയർടെൽ കരാർ എടുത്തു. ഇത് ഒരു വർഷത്തിൽ കൂടുതൽ നീണ്ടു നിൽക്കുന്ന കരാറാണ്.
Surveyഇന്ത്യൻ റെയിൽവേയുടെ ഐടി വകുപ്പിനെ സംരക്ഷിക്കുന്നതിനും തടസ്സമില്ലാത്തതും സുരക്ഷിതവുമായ ഡിജിറ്റൽ സേവനം ഉറപ്പാക്കുന്നതിനും വേണ്ടിയുള്ളതാണ് കരാർ. ഇതിനായി എയർടെൽ ബിസിനസ് ഒരു ഗ്രീൻഫീൽഡ്, മൾട്ടി-ലെയർ സൈബർ സുരക്ഷാ സംരക്ഷണ മേഖല ഡിസൈൻ ചെയ്യുന്നു. കേന്ദ്രീകൃത സുരക്ഷാ നിയന്ത്രണങ്ങളോടെ, റെയിൽവേയുടെ വിപുലമായ ഡാറ്റാബേസ് സുരക്ഷിതമാക്കുന്നതിന് എയർടെൽ ബിസിനസ് മൾട്ടി-ലെയർ സംരക്ഷണം പ്രദാനം ചെയ്യും.
Airtel- Railway പ്രോജക്റ്റ് ഉദ്ദേശ്യം എന്താണ്?
26 സ്ഥലങ്ങളിലായി 24 മണിക്കൂറും നിരീക്ഷണം, സൈബർ അപകടം കണ്ടെത്തൽ, പ്രതികരണം എന്നിവയ്ക്ക് എർടെൽ കേന്ദ്രീകൃത, ബഹുതല പ്രതിരോധ സംവിധാനം സ്ഥാപിക്കും. 160,000-ത്തിലധികം ജീവനക്കാരെയും 190,000 ഉപകരണങ്ങളെയും ഉൾക്കൊള്ളുന്ന പദ്ധതിയാണിത്.
ടിക്കറ്റിംഗ്, ട്രെയിൻ ട്രാക്കിംഗ്, ചരക്ക് പ്രവർത്തനങ്ങൾ, സിഗ്നലിംഗ് എന്നിവയുമായി ബന്ധപ്പെട്ട നിർണായക ഡാറ്റ സുരക്ഷിതമാക്കുന്നതിനും എയർടെൽ പ്രവർത്തിപ്പിക്കുന്നതിനും. 20 ദശലക്ഷത്തിലധികം ദൈനംദിന യാത്രക്കാർക്ക് സേവനം നൽകുന്നതും പ്രതിവർഷം 1.5 ബില്യൺ ടൺ ചരക്ക് കൈകാര്യം ചെയ്യുന്നതുമായ പ്രവർത്തനങ്ങൾക്ക് എയർടെലിന്റെ സുരക്ഷ കവചമാകും.
Airtel SPAM ഡിറ്റക്ഷൻ ഫീച്ചർ
ഇന്ത്യയിലെ ടെലികോം മേഖലയിൽ സ്പാം കോളുകൾ വലിയൊരു ഭീഷണിയാണ്. തട്ടിപ്പുകാരിൽ നിന്നുള്ള കോളുകളും മെസേജുകളും ലിങ്കുകളും വരിക്കാരെ കുരുക്കിലാക്കി. പണം നഷ്ടമാകാനും, വ്യക്തിഗത വിവരങ്ങൾ ചോർത്തപ്പെടാനും ഇങ്ങനെയുള്ള സൈബർ കുറ്റകൃത്യങ്ങൾ വഴിയൊരുക്കി.

ഇതിന് ഫലപ്രദമായ സേവനമാണ് എയർടെലിന്റെ സ്പാം ഡിറ്റക്ഷൻ ഫീച്ചറിലൂടെ ലഭിച്ചത്. ഇനി ഇന്ത്യൻ റെയിൽവേയ്ക്ക് സൈബർ സെക്യൂരിറ്റി നൽകാൻ എയർടെൽ ബിസിനസ്സിനും സാധിക്കുമെന്ന് പ്രതീക്ഷിക്കാം.
- AI- പവർഡ് റിയൽ-ടൈം ഡിറ്റക്ഷനാണ് എയർടെൽ അവതരിപ്പിച്ചത്.
- ഡ്യുവൽ-ലെയർ പ്രൊട്ടക്ഷൻ എയർടെൽ ഉറപ്പാക്കുന്നു
- സ്മാർട്ട്‌ഫോൺ ഉപയോഗിക്കുന്ന എല്ലാ എയർടെൽ വരിക്കാർക്കും ഈ സേവനം സൌജന്യമായി ലഭിക്കും. ഇതിന് ആപ്പ് ഡൗൺലോഡ് ചെയ്യുകയോ, അധിക ചാർജോ ആവശ്യമില്ല.
- എയർടെൽ സ്പാം ഡിറ്റക്ഷൻ ഫീച്ചർ ഓട്ടോമാറ്റിക് ആക്റ്റിവേഷൻ സേവനം നൽകുന്നുണ്ട്.
- ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് ഒന്നിലധികം ഇന്ത്യൻ പ്രാദേശിക ഭാഷകളിൽ സ്പാം അലേർട്ടുകൾ ലഭ്യമാണ്.
- സ്വകാര്യത നിലനിർത്തുന്നതിനായി, കോളുകളുടെ ഉള്ളടക്കത്തിലേക്ക് എയർടെൽ കൈകടത്തുന്നില്ല.
Read More: BSNL 330 Day Plan: അൺലിമിറ്റഡ് കോളിങ്ങും 495GB 4ജി ഡാറ്റയും വളരെ ചെറിയ വിലയ്ക്ക്!
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile