Arattai vs WhatsApp: ‘അറൈട്ട’ ആറാട്ട്, എന്താണ് ഇത്ര ജനപ്രീയത?

HIGHLIGHTS

മെറ്റയുടെ ഉടമസ്ഥതയിലുള്ള വാട്ട്‌സ്ആപ്പിനെ പരാജയപ്പെടുത്തിയാണ് Arattai മുന്നിലെത്തിയത്

ഇതിൽ രാജ്യത്തെ 500 ദശലക്ഷവും ഉൾപ്പെടുന്നു

ഇന്ത്യയിലെ ആപ്പ് സ്റ്റോറിൽ ഒന്നാം സ്ഥാനത്താണ് ആറാട്ടൈ

Arattai vs WhatsApp: ‘അറൈട്ട’ ആറാട്ട്, എന്താണ് ഇത്ര ജനപ്രീയത?

സോഹോ കോർപ്പറേഷൻ സ്വയം വികസിപ്പിച്ചെടുത്ത ആപ്പാണ് അറട്ടൈ. മെറ്റയുടെ ഉടമസ്ഥതയിലുള്ള വാട്ട്‌സ്ആപ്പിനെ പരാജയപ്പെടുത്തിയാണ് Arattai മുന്നിലെത്തിയത്. ഇന്ത്യയിലെ ആപ്പ് സ്റ്റോറിൽ ഒന്നാം സ്ഥാനത്താണ് ആറാട്ടൈ.

Digit.in Survey
✅ Thank you for completing the survey!

ലോകമെമ്പാടുമായി 3 ബില്യണിലധികം സബ്‌സ്‌ക്രൈബർമാരിൽ ഈ ആപ്പ് എത്തിയിട്ടുണ്ട്. ഇതിൽ രാജ്യത്തെ 500 ദശലക്ഷവും ഉൾപ്പെടുന്നു. ആത്മനിർഭർ പദ്ധതിയുടെ ഭാഗമായാണ് അറട്ടൈ ആപ്പ് അവതരിപ്പിച്ചത്. എന്നാൽ വാട്സ്ആപ്പിനേക്കാൾ അറട്ടൈ മുന്നിലെത്താൻ എന്താണ് കാരണം? ഈ രണ്ട് ആപ്പുകളുടെയും വ്യത്യാസവും ഫീച്ചറുകളും നോക്കാം.

Arattai vs WhatsApp: പ്രൈവസി, സെക്യൂരിറ്റി ഫീച്ചറുകൾ

വാട്ട്‌സ്ആപ്പ് ഇത്രയും പ്രശസ്തി നേടിയത് അതിന്റെ എൻഡ്-ടു-എൻഡ് (E2E) എൻക്രിപ്ഷനിലാണ്. ആപ്പിലൂടെ അയക്കുന്ന മെസേജുകൾ, കോളുകൾ, മീഡിയ എന്നിവ മൂന്നാമതൊന്നിലേക്ക് എത്തില്ല. ഇത് പൂർണ്ണമായും സ്വകാര്യമാണെന്ന് ഉറപ്പാക്കുന്നു. സർക്കാരിനോ വാട്ട്‌സ്ആപ്പിനോ രണ്ട് വ്യക്തികൾ തമ്മിലുള്ള സ്വകാര്യ ചാറ്റുകൾ ആക്‌സസ് ചെയ്യാൻ കഴിയില്ല.

അറട്ടൈ സ്വകാര്യതയിൽ വ്യത്യസ്തമായ സമീപനത്തിലാണ്. ഇത് ഉപയോഗിക്കുന്നവരുടെ ഡാറ്റ മൂന്നാം കക്ഷികളുമായി പങ്കിടില്ലെന്ന് സോഹോ പറഞ്ഞിട്ടുണ്ട്. എങ്കിലും എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ ടെക്സ്റ്റ് മെസേജിങ്ങിൽ ബാധകമല്ല. ഇത് ഓഡിയോ, വീഡിയോ കോളുകളിൽ മാത്രമേ ബാധകമാകൂ. വാട്ട്‌സ്ആപ്പുമായി താരതമ്യപ്പെടുത്തുമ്പോൾ ഇതൊരു പോരായ്മയാണ്.

Arattai vs WhatsApp

Arattai പെർഫോമൻസും സവിശേഷതകളും

അരട്ടായിയെ വ്യത്യസ്തമാക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളിലൊന്ന് കണക്റ്റിവിറ്റി പരിമിതികളെയും ഒപ്റ്റിമൈസ് ചെയ്യുമെന്നതാണ്. ലോ-എൻഡ് സ്മാർട്ട്‌ഫോണുകളിലും വേഗത കുറഞ്ഞതും പരിമിതവുമായ ബാൻഡ്‌വിഡ്ത്ത് നെറ്റ്‌വർക്കുകളിലും സുഗമമായ പ്രവർത്തനം ഉണ്ട്. ഇത് ഡാറ്റ കുറച്ച് ഉപയോഗിക്കുന്നതിന് സഹായിക്കുന്നു.

ആന്‍ഡ്രോയിഡ് ടിവി വേര്‍ഷന്‍ വരെ അറട്ടൈ അവതരിപ്പിച്ചു. ഇത് ഇന്ന് വരെയും വാട്സ്ആപ്പ് ചിന്തിക്കാത്ത ഫീച്ചറാണ്. ആന്‍ഡ്രോയിഡ് സ്മാര്‍ട് ടിവികളിലും അറട്ടൈ ആപ്പ് പ്രവർത്തിപ്പിക്കാം.

രണ്ട് പ്ലാറ്റ്ഫോമുകളിലും നിരവധി സവിശേഷതകളുണ്ട്. ടെക്സ്റ്റ്, വോയ്‌സ്, വീഡിയോ കോളുകൾ, മൾട്ടിമീഡിയ ഷെയറിങ് എന്നിവ അറട്ടൈയിലുണ്ട്. വാട്ട്‌സ്ആപ്പ് 1,024 അംഗങ്ങളുള്ള ഗ്രൂപ്പ് ക്രിയേഷനാണ് അനുവദിക്കുന്നത്. അറട്ടൈയിൽ ഗ്രൂപ്പ് ചാറ്റ് പരിധി 1,000 ആണ്. വാട്ട്‌സ്ആപ്പ് പോലെ ഇന്ത്യൻ ചാറ്റിങ് ആപ്പിലും ചാനലുകളുണ്ട്.

ശരിക്കും ആരാണ് കേമൻ?

ഇന്ത്യയിൽ സ്വന്തമായി വികസിപ്പിച്ചെടുത്ത ഒരു മെസേജിംഗ് ആപ്പ് എന്ന ആശയമാണ് അരട്ടൈയ്ക്കുള്ളത്. എന്നാൽ വാട്സ്ആപ്പിനാകട്ടെ മികച്ച സ്വകാര്യതയും സുരക്ഷാ ഫീച്ചറുകളുമുണ്ട്.

ജനപ്രീതിയിൽ അപ്രതീക്ഷിതമായ മുന്നേറ്റമാണ് അറട്ടൈ കൈവരിച്ചത്. നിലവിൽ കോളുകൾക്കും വീഡിയോകൾക്കും E2E സപ്പോർട്ട് ആപ്പിൽ ലഭ്യമാണ്. എന്നാൽ ഇനി ആപ്ലിക്കേഷനിൽ ഇനി എൻഡ്-ടു-എൻഡ് സബ്സ്ക്രിപ്ഷൻ നിലവിൽ വികസിപ്പിച്ച് വരികയാണ്. ഇക്കാര്യം കമ്പനിയുടെ സിഇഒ ശ്രീധർ വെമ്പുവാണ് പങ്കുവച്ചത്.

ALSO READ: Happy Diwali Offer: 5000mAh ബാറ്ററി, SONY ക്യാമറ Lava Storm 5ജി Rs 9000 താഴെ ദീപാവലി ഓഫറിൽ

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo