Happy Diwali Offer: 5000mAh ബാറ്ററി, SONY ക്യാമറ Lava Storm 5ജി Rs 9000 താഴെ ദീപാവലി ഓഫറിൽ
6 ജിബി റാമും 6 ജിബി വെർച്വൽ സ്റ്റോറേജുമുള്ള ഫോൺ 13,499 രൂപയ്ക്ക് പുറത്തിറക്കി
ദീപാവലി പ്രമാണിച്ച് അടിപൊളി കിഴിവുകൾ അധികം അനുവദിച്ചിരിക്കുന്നു
സ്മാർട്ട്‌ഫോണിന്റെ വില 9000 രൂപയിൽ താഴെയാക്കി
ഈ ദീപാവലിക്ക് നിങ്ങൾക്ക് ഒരു പുതിയ സ്മാർട്ട്‌ഫോൺ വാങ്ങാം. ആമസോണിന്റെ ദീപാവലി വിൽപ്പനയ്ക്കിടെ Lava Storm Play 5G കിഴിവിൽ വിൽക്കുന്നു. 6 ജിബി റാമും 6 ജിബി വെർച്വൽ സ്റ്റോറേജുമുള്ള ഫോൺ 13,499 രൂപയ്ക്ക് പുറത്തിറക്കി. ഇപ്പോൾ ആമസോണിൽ 10,000 രൂപയിൽ താഴെ വിലയ്ക്ക് ഫോൺ വിൽക്കുന്നു. സ്റ്റൈലിഷ് ഡിസൈനും പോർഷെ ഫീലും വാഗ്ദാനം ചെയ്യുന്ന ഫോണാണിത്.
ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ഇപ്പോഴും തുടരുന്നു. ഇതിൽ ദീപാവലി പ്രമാണിച്ച് അടിപൊളി കിഴിവുകൾ അധികം അനുവദിച്ചിരിക്കുന്നു. ഈ ലാവ സ്മാർട്ഫോണിന്റെ ഫീച്ചറും വിലയും ഓഫറും നോക്കാം.
SurveyLava Storm Play 5G ആമസോൺ Happy Diwali ഡീൽ
128GB സ്റ്റോറേജുള്ള സ്മാർട്ഫോണാണ് ലാവ സ്റ്റോം പ്ലേ 5ജി. ഇതിന് ആമസോണിൽ 9,999 രൂപയ്ക്ക് ഫോൺ ലിസ്റ്റ് ചെയ്തിരിക്കുന്നു.
ഓഫർ ഇവിടെ അവസാനിക്കുന്നില്ല. നിങ്ങൾക്ക് 500 രൂപയുടെ കൂപ്പൺ കിഴിവ് ലഭിക്കും. ഇപ്പോൾ ആമസോണിലെ ബാങ്ക് ഓഫറും മാറിയിരിക്കുന്നു. ആക്സിസ്, ഐഡിഎഫ്സി കാർഡുകൾ വഴി നിങ്ങൾക്ക് കൂടുതൽ കിഴിവ് ലഭിക്കും. ഇത് സ്മാർട്ട്‌ഫോണിന്റെ വില 9000 രൂപയിൽ താഴെയാക്കി. 485 രൂപയുടെ ഇഎംഐ ഡീലും ആമസോൺ തരുന്നു.
ലാവ സ്റ്റോം പ്ലേ 5ജി റിവ്യൂ
6.75 ഇഞ്ച് HD+ IPS LCD ഡിസ്‌പ്ലേ ഇതിനുണ്ട്. ഫോൺ സ്ക്രീനിന് 120Hz റിഫ്രഷ് റേറ്റ് സപ്പോർട്ട് ലഭിക്കുന്നു. ഫോണിന്റെ വലിയ സ്‌ക്രീനിൽ 720 x 1600 റെസല്യൂഷൻ സപ്പോർട്ടും ലഭിക്കുന്നതാണ്.

ഫോണിന്റെ ഏറ്റവും വലിയ ഫീച്ചറുകളിൽ ഒന്ന് അതിന്റെ സീറോ ബ്ലോട്ട്‌വെയറാണ്. ആൻഡ്രോയിഡ് 15 പ്രവർത്തിപ്പിക്കുന്നു. മൂന്നാം കക്ഷി ആപ്പുകളില്ല എന്നതും, സ്‌പാം അറിയിപ്പുകളില്ല എന്നതും, UI-യിൽ പരസ്യങ്ങളില്ലെന്നതും സവിശേഷതയാണ്.
ഫോണിന് പിന്നിൽ സോണി IMX752 സെൻസറുണ്ട്. ഇതിൽ 50MP AI ക്യാമറയുമുണ്ട്. പകൽ ഫോട്ടോഗ്രാഫി മികച്ചതാണെങ്കിലും നൈറ്റ് ഷോട്ടുകൾക്ക് ഇതത്ര കെങ്കേമമല്ല.
സോഷ്യൽ മീഡിയ, യൂട്യൂബ്, കുറച്ച് കോളുകൾ, ബ്രൗസിംഗ് എന്നിങ്ങനെ വിവിധ ഉപയോഗങ്ങൾക്ക് ഇത് ദീർഘകാല ബാറ്ററി തരുന്നു. ഇതിൽ 5000mAh ബാറ്ററിയാണ് കൊടുത്തിരിക്കുന്നത്. HD+ സ്‌ക്രീനും ക്ലീൻ സോഫ്റ്റ്‌വെയറും നൽകിയിരിക്കുന്നു. ലാവ 5ജി 18W ചാർജിംഗ് വേഗതയും തരുന്നു.
ലാവ സ്റ്റോം പ്ലേ 5G ഫോണിൽ മീഡിയടെക് ഡൈമെൻസിറ്റി 7060 ചിപ്‌സെറ്റാണുള്ളത്. 2.6GHz ഒക്ടാ-കോർ സിപിയു ഉള്ള 6nm ചിപ്പാണിത്. ആപ്പ് സ്വിച്ചിംഗ്, സോഷ്യൽ മീഡിയ, ബ്രൗസിംഗ്, ചില ലൈറ്റ് ഗെയിമിംഗ് ഇവയ്ക്ക് അനുയോജ്യമായ പ്രോസസറാണിത്.
ഈ ലാവ സ്റ്റോം പ്ലേ 5ജി IP64 റേറ്റിങ് ഇതിനുണ്ട്. പൊടിയും വെള്ളവും പ്രതിരോധിക്കാൻ ഇത് ഗുണം ചെയ്യും. ഈ ഫോണിൽ 3.5mm ഹെഡ്‌ഫോൺ ജാക്ക് സെറ്റ് ചെയ്തിരിക്കുന്നു. ഇതിൽ വികസിപ്പിക്കാവുന്ന സ്റ്റോറേജ് സപ്പോർട്ടുമുണ്ട്. സ്മാർട്ഫോൺ ഡ്യുവൽ സിം സപ്പോർട്ട് ചെയ്യുന്നു. ലാവ ഇതിനൊപ്പം കേസ്, സ്‌ക്രീൻ പ്രൊട്ടക്ടർ, ബോക്സിൽ ഒരു ചാർജർ എന്നിവയും കൊടുത്തിട്ടുണ്ട്.
GST Saving Included: കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ ജിഎസ്ടി നിരക്കുകൾ ടിവി ഉൾപ്പെടെ നിരവധി ഗാഡ്‌ജെറ്റുകൾക്കും ഇലക്ട്രോണിക് ഉപകരണങ്ങൾക്കും വില കുറയ്ക്കാൻ കാരണമാകുന്നു. പുതിയ ജിഎസ്ടി നിയമം സെപ്റ്റംബർ 22 മുതൽ പ്രാബല്യത്തിൽ വരുന്നു. ഇത് ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ 2025-ലും ഉൾപ്പെടുത്തുന്നു. സെയിൽ മാമാങ്കത്തിലെ എല്ലാ ഉൽപ്പന്നങ്ങളും പുതിയ ജിഎസ്ടി നിരക്കുകളിൽ ലഭ്യമാകും. എന്നുവച്ചാൽ നിലവിലുള്ള 28% ന് പകരം 18% ജിഎസ്ടിയിൽ നിങ്ങൾക്ക് പർച്ചേസ് നടത്താം.
Disclaimer: ഇതിൽ അനുബന്ധ ലിങ്കുകളുണ്ട്.
Also Read: 600W Home Theatre 5.1 Ch സിനിമാറ്റിക് സൗണ്ട് എക്സ്പീരിയൻസ് വൻ വിലക്കുറവ്…
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile