Upcoming Apple iPad Models: ഐപാഡ് മിനി, പ്രോ, എയർ മോഡലുകൾ Appleന്റെ പണിപ്പുരയിൽ!

HIGHLIGHTS

ആപ്പിൾ പുത്തൻ ഐപാഡ് മോഡലുകൾ ഉടൻ അവതരിപ്പിക്കും

ഐപാഡ് മിനി, രണ്ട് ഐപാഡ് എയര്‍, ഒരു എം3 ഐപാഡ് പ്രോ എന്നിവയാണ് മോഡലുകൾ

ഏതൊക്കെ ഐപാഡുകളാണ് അവതരിപ്പിക്കാൻ ഒരുങ്ങുന്നതെന്നു നോക്കാം

Upcoming Apple iPad Models: ഐപാഡ് മിനി, പ്രോ, എയർ മോഡലുകൾ Appleന്റെ പണിപ്പുരയിൽ!

Apple പുതിയ ഐപാഡ് മോഡലുകള്‍ വരും മാസങ്ങളില്‍ അവതരിപ്പിക്കാൻ ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്. കൂടുതല്‍ iPad മോഡലുകള്‍ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് കമ്പനി. ആപ്പിള്‍ ഐപാഡ് മിനി, രണ്ട് ഐപാഡ് എയര്‍ മോഡലുകള്‍, ഒരു എം3 ഐപാഡ് പ്രോ എന്നിവ ഇക്കൂട്ടത്തില്‍ ഉണ്ടാകുമെന്നാണ് വിവരം. Apple ഏതൊക്കെ ഐപാഡുകളാണ് അവതരിപ്പിക്കാൻ ഒരുങ്ങുന്നതെന്നു നമുക്ക് ഒന്ന് നോക്കാം…

Digit.in Survey
✅ Thank you for completing the survey!

Apple iPad 11 അണിയറയിൽ

2024 തുടക്കത്തിൽ പുതിയ ഐപാഡ് മിനി പുറത്തിറക്കിയേക്കും. ഐപാഡ് മിനി 7 പോലെ ഐപാഡ് 11 നും സ്പെക്ക് അപ്‌ഗ്രേഡുകൾ മാത്രമേ ലഭിക്കൂ എന്നാണ് ലഭിക്കുന്ന വിവരം. J126b എന്നാണ് ഇതിന് കോഡ് നെയിം നല്‍കിയിരിക്കുന്നത്.

2021 സെപ്റ്റംബറിലാണ് ഇപ്പോള്‍ വിപണിയിലുള്ള ഐപാഡ് മിനി മോഡല്‍ അവതരിപ്പിച്ചത്. എ15 ബയോണിക് ചിപ്പ് ആയിരുന്നു. പുതിയ ഐപാഡ് മിനിയില്‍ തീര്‍ച്ചയായും വേഗമേറിയ പുതിയ ചിപ്പ് ആയിരിക്കും ഉണ്ടാവുക. മറ്റു വിവരങ്ങൾ ഒന്നും ആപ്പിൾ പുറത്തുവിട്ടിട്ടില്ല.

Apple iPad Mini 7

iPad mini 2024 ന്റെ തുടക്കത്തിൽ പുറത്തിറങ്ങുമെന്ന് അവകാശപ്പെടുന്നു. ഐപാഡ് മിനി 7 മറ്റു വിവരങ്ങൾ ഒന്നും ലഭ്യമല്ല

ipad coming sonn from apple
Apple ഐപാഡ് മോഡലുകള്‍

കൂടുതൽ വായിക്കൂ: Airtel Disney+ Hotstar Prepaid Plans:ക്രിക്കറ്റ് കാണാനായി രണ്ട് ഡിസ്‌നി ഹോട്ട്‌സ്റ്റാർ സബ്‌സ്‌ക്രിപ്ഷൻ പ്ലാനുമായി Airtel

iPad Air 6

iPad Air 6 11 ഇഞ്ച്, 12.9 ഇഞ്ച് ഡിസ്പ്ലേയിലായിരിക്കും അവതരിപ്പിക്കുക എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Apple iPad Pro

ഐപാഡ് പ്രോ ഒരു പുതിയ M3 ചിപ്പ് ഉണ്ടായിരിക്കുമെന്നാണ് ആപ്പിൾ അവകാശപ്പെടുന്നത്. വരാനിരിക്കുന്ന ഐപാഡ് പ്രോ മോഡലുകളിൽ OLED പാനലുകൾ ഉണ്ടായിരിക്കും. 2017 മുതൽ ആപ്പിൾ ഐഫോണിൽ ഉപയോഗിക്കുന്ന അതേ ഡിസ്പ്ലേകളാണ്.

Nisana Nazeer
Digit.in
Logo
Digit.in
Logo