Airtel Disney+ Hotstar Prepaid Plans:ക്രിക്കറ്റ് കാണാനായി രണ്ട് ഡിസ്‌നി ഹോട്ട്‌സ്റ്റാർ സബ്‌സ്‌ക്രിപ്ഷൻ പ്ലാനുമായി Airtel

Airtel Disney+ Hotstar Prepaid Plans:ക്രിക്കറ്റ് കാണാനായി രണ്ട് ഡിസ്‌നി ഹോട്ട്‌സ്റ്റാർ സബ്‌സ്‌ക്രിപ്ഷൻ പ്ലാനുമായി Airtel
HIGHLIGHTS

എയർടെൽ രണ്ട് പ്രീപെയ്ഡ് പ്ലാനുകളാണ് അവതരിപ്പിച്ചിരിക്കുന്നത്

ഡിസ്നി+ ഹോട്ട്സ്റ്റാറിലൂടെയാണ് ഈ ആക്‌സസ് ലഭിക്കുക

499 രൂപയും 3359 രൂപയുമാണ് ഈ പ്ലാനുകളുടെ വില

Airtel ഡാറ്റ, കോളിങ്, വാലിഡിറ്റി ആനുകൂല്യങ്ങൾക്ക് പുറമേ ഒടിടി ആനുകൂല്യങ്ങളും നൽകുന്നുണ്ട്. Airtel ഉപഭോക്താക്കൾക്ക് നൽകുന്ന ഏറ്റവും ശ്രദ്ധേയമായ ഒടിടി ആനുകൂല്യം ഡിസ്നി+ ഹോട്ട്സ്റ്റാർ ആക്സസാണ്. ഡിസ്നി+ ഹോട്ട്സ്റ്റാർ (Disney+ Hotstar) ആക്സസ് സൗജന്യമായാണ് നൽകുന്നത്.

ലോകകപ്പ് ക്രിക്കറ്റ് 2023 കാണാനായി എയർടെൽ രണ്ട് പ്രീപെയ്ഡ് പ്ലാനുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. ഈ രണ്ട് എയർടെൽ പ്ലാനുകളിലൂടെ ഡിസ്‌നി+ ഹോട്ട്‌സ്റ്റാർ മൊബൈൽ പ്ലാൻ അധിക ചിലവില്ലാതെ ലഭിക്കും. ഈ പ്ലാനുകളുടെ വില 499 രൂപയും 3359 രൂപയുമാണ്. ഈ പ്ലാനുകളുടെ ആനുകൂല്യങ്ങൾ ഒന്ന് നോക്കാം

Airtel 499 രൂപയുടെ പ്ലാൻ

ഉപയോക്താക്കൾക്ക് മൂന്ന് മാസത്തെ ഡിസ്നി+ ഹോട്ട്‌സ്റ്റാർ മൊബൈൽ സബ്സ്ക്രിപ്ഷനാണ് നൽകുന്നത്. ദിവസവും 3GB ഡാറ്റ വരിക്കാർക്ക് ഈ പ്ലാനിലൂടെ ലഭിക്കും. പ്രതിദിനം 100 എസ്എംഎസുകളാണ് പ്ലാൻ നൽകുന്നത്. ഇന്ത്യയിലെ എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യങ്ങളും പ്ലാൻ നൽകുന്നു. അൺലിമിറ്റഡ് 5G ഡാറ്റ, എക്‌സ്‌ട്രീം ആപ്പ്, അപ്പോളോ 24|7 സർക്കിൾ, ഫാസ്‌ടാഗിൽ 100 രൂപ ക്യാഷ്ബാക്ക് തുടങ്ങിയ ആനുകൂല്യങ്ങൾ നൽകുന്ന പ്ലാനിന് 28 ദിവസം വാലിഡിറ്റിയുണ്ട്.

കൂടുതൽ വായിക്കൂ: Airtel special plans for world cup: ക്രിക്കറ്റ് ആവേശമാക്കാൻ airtelന്റെ പുതിയ 2 അൺലിമിറ്റഡ് data planകൾ

Airtel 3359 രൂപ പ്ലാൻ

എയർടെല്ലിന്റെ 3359 രൂപ പ്രീപെയ്ഡ് പ്ലാനിൽ അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, 2.5GB പ്രതിദിന ഡാറ്റ, ഒരു വർഷത്തേക്ക് 100 എസ്എംഎസ്/പ്രതിദിനം എന്നിവ ലഭിക്കും. Disney+ Hotstar മൊബൈൽ പ്ലാനിന്റെ സാധുതയും ഒരു വർഷമാണ്. അൺലിമിറ്റഡ് 5G ഡാറ്റ, വിങ്ക് മ്യൂസിക്, സൗജന്യ ഹെലോട്യൂൺസ്, അപ്പോളോ 24|7 സർക്കിൾ തുടങ്ങിയ മറ്റ് അധിക ആനുകൂല്യങ്ങളുണ്ട്. എയർടെല്ലിന്റെ ഏറ്റവും വില കൂടിയ പ്ലാനാണ് ഇത്. ഈ ദീർഘകാല വാലിഡിറ്റി പ്ലാൻ ഡിസ്നി+ ഹോട്ട്‌സ്റ്റാർ ആക്സസ് ഒരു വർഷത്തേക്ക് മുഴുവൻ നൽകുന്നു.

Airtel ICC Cricket world cup plans 2023
Airtel ഡിസ്‌നി ഹോട്ട്‌സ്റ്റാർ പ്രീപെയ്ഡ് പ്ലാനുകൾ

ഈ പ്ലാനുകൾ ഇന്ത്യയിലുടനീളം ലഭ്യമായതിനാൽ നിങ്ങൾക്ക് റീചാർജ് ചെയ്യാം. അൺലിമിറ്റഡ് 5G ഡാറ്റയുമായി വരുന്നതിനാൽ ഈ പ്ലാനുകൾ നിങ്ങൾക്ക് മികച്ച സേവനം നൽകും. എയർടെൽ താങ്ക്സ് ആപ്പ് വഴി നിങ്ങൾ ഒരു പുതിയ പ്ലാൻ ഉപയോഗിച്ച് റീചാർജ് ചെയ്യുമ്പോഴെല്ലാം അൺലിമിറ്റഡ് 5G ഡാറ്റ ഓഫർ നിങ്ങൾ ക്ലെയിം ചെയ്യേണ്ടതുണ്ട്.

Digit.in
Logo
Digit.in
Logo