11 ഇഞ്ച് വലിപ്പത്തിൽ 9340mAh ബാറ്ററി Oppo Pad SE ഇന്ത്യയിൽ, 13999 രൂപ മുതൽ…

HIGHLIGHTS

മുമ്പ് ചൈനയിൽ ലോഞ്ച് ചെയ്ത ടാബ് ഇപ്പോൾ ഇന്ത്യയിലും അവതരിപ്പിച്ചു

11 ഇഞ്ച് വലിപ്പമുള്ള LCD ഡിസ്പ്ലേയാണ് ഓപ്പോ പാഡ് SE-യിലുള്ളത്

ഓപ്പോ റെനോ 14 സീരീസിനൊപ്പമാണ് ബജറ്റ് ഫ്രണ്ട്ലി ടാബും ലോഞ്ച് ചെയ്തത്

11 ഇഞ്ച് വലിപ്പത്തിൽ 9340mAh ബാറ്ററി Oppo Pad SE ഇന്ത്യയിൽ, 13999 രൂപ മുതൽ…

15000 രൂപയിൽ താഴെ Oppo Pad SE ഇന്ത്യയിൽ പുറത്തിറങ്ങി. ഓപ്പോ റെനോ 14 സീരീസിനൊപ്പമാണ് ബജറ്റ് ഫ്രണ്ട്ലി ടാബും ലോഞ്ച് ചെയ്തത്. മുമ്പ് ചൈനയിൽ ലോഞ്ച് ചെയ്ത ടാബ് ഇപ്പോൾ ഇന്ത്യയിലും അവതരിപ്പിച്ചു. 11 ഇഞ്ച് വലിപ്പമുള്ള LCD ഡിസ്പ്ലേയാണ് ഓപ്പോ പാഡ് SE-യിലുള്ളത്.

Digit.in Survey
✅ Thank you for completing the survey!

Oppo Pad SE പ്രത്യേകതകൾ എന്തെല്ലാം?

11 ഇഞ്ച് FHD+ LCD സ്‌ക്രീനാണ് ഓപ്പോ പാഡ് SE ഡിവൈസിലുള്ളത്. ടാബ്ലെറ്റിന്റെ സ്ക്രീനിന് 90Hz റിഫ്രഷ് റേറ്റുണ്ട്. ഇതിൽ 500 nits വരെ പീക്ക് ബ്രൈറ്റ്നെസ്സുണ്ട്. ആന്റി-റിഫ്ലെക്റ്റീവ് മാറ്റ് കോട്ടിംഗ് ഫീച്ചറുള്ള ബജറ്റ് വിലയിലെ ആദ്യത്തെ ടാബ്‌ലെറ്റാണിത്.

ഓപ്പോ Pad SE-യിൽ 5-മെഗാപിക്സൽ പിൻ ക്യാമറയുണ്ട്. ഇതിൽ 5-മെഗാപിക്സൽ ഫ്രണ്ട് ക്യാമറയും കൊടുത്തിരിക്കുന്നു. ഈ രണ്ട് ക്യാമറകളും 30fps-ൽ 1080p വീഡിയോ റെക്കോർഡിംഗിനെ സപ്പോർട്ട് ചെയ്യുന്നു. ഒരു ബജറ്റ് ടാബ്ലെറ്റിന് ഇണങ്ങുന്ന ക്യാമറ ഫീച്ചറാണിത്.

11 inch lcd screen oppo pad se launched

6 നാനാമീറ്റർ മീഡിയടെക്കിന്റെ ഹീലിയോ G100 ചിപ്‌സെറ്റാണ് ഓപ്പോ പാഡിലുള്ളത്. 8GB വരെ LPDDR4x റാമും 256GB വരെ UFS 2.2 സ്റ്റോറേജുമായി ഇത് ജോടിയാക്കിയിരിക്കുന്നു. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള കളർഒഎസ് 15.0.1 ആണ് സോഫ്റ്റ്‌വെയർ.

രണ്ട് ദിവസത്തിൽ കൂടുതൽ നീണ്ടുനിൽക്കുന്ന വലിയ ബാറ്ററിയാണ് ഓപ്പോ ടാബിന്റെ പ്രധാന ആകർഷണം. ഇതിൽ 9340mAh ബാറ്ററിയാണ് കൊടുത്തിട്ടുള്ളത്. 33W ഫാസ്റ്റ് ചാർജിങ്ങിനെ ടാബ്ലെറ്റ് സപ്പോർട്ട് ചെയ്യുന്നു.

4G LTE സപ്പോർട്ടുള്ള ഡിവൈസാണിത്. ഇതിൽ ഡ്യുവൽ-ബാൻഡ് Wi-Fi, ബ്ലൂടൂത്ത് 5.4 കണക്റ്റിവിറ്റി ഓപ്ഷനുകളുണ്ട്. ഓപ്പോ പാഡ് SE-യിൽ നിങ്ങൾക്ക് USB ടൈപ്പ്-സി പോർട്ട് വഴി ചാർജ് ചെയ്യാം. ടാബ്‌ലെറ്റിന്റെ ഭാരം 527 ഗ്രാമാണ്. 7.39mm കനമാണ് ടാബിനുള്ളത്.

Oppo Tablet: വില, വിൽപ്പന

സ്റ്റാർലൈറ്റ് സിൽവർ, ട്വിലൈറ്റ് ബ്ലൂ കളറുകളിലാണ് ഓപ്പോ പാഡ് പുറത്തിറക്കിയത്. 4 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള (വൈ-ഫൈ) അടിസ്ഥാന വേരിയന്റിന് 13,999 രൂപയാണ് വില.

6 ജിബി + 128 ജിബി LTE മോഡലിന് 15,999 രൂപയാകും. 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള എൽടിഇ ടോപ്പ് വേർഷന് 16,999 രൂപയാകുന്നു. ഓപ്പോ പാഡ് എസ്ഇ ജൂലൈ 8-ന് ആദ്യ വിൽപ്പന ആരംഭിക്കുന്നു. 1000 രൂപ കിഴിവിൽ ലോഞ്ച് ഓഫറിൽ ടാബ്ലെറ്റിന് 12999 രൂപ വിലയാണ്. ഫ്ലിപ്കാർട്ട്, ഓപ്പോ ഓൺലൈൻ സ്റ്റോറുകളിലൂടെയാണ് ടാബ് വിൽക്കുന്നത്. ഓപ്പോയുടെ ഓഫ്ലെൻ സ്റ്റോറുകളിലും ലഭിക്കും.

Also Read: iPhone 17 Pro Launch: 48MP ടെലിഫോട്ടോ ലെൻസുമായി പുതിയ ഐഫോണുകൾ താമസിക്കാതെ എത്തും, ഇന്ത്യയിലെ വില!

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo