Sthanarthi Sreekuttan OTT: അങ്ങ് ബംഗാൾ വരെ സ്കൂളിൽ പുതിയ മെത്തേഡൊരുക്കിയ സ്താനാർത്തി ശ്രീക്കുട്ടൻ, ഒടിടിയിൽ Super Hit!
അജു വർഗീസ്, സൈജു കുറുപ്പ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ചിത്രമാണിത്
ശ്രീക്കുട്ടൻ, അമ്പാടി തുടങ്ങി ഏഴാം ക്ലാസിലെ കുട്ടികളുടെ കഥയിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്
ഒടിടിയിൽ റിലീസായി ഒരു മാസമായപ്പോഴേക്കും സ്ഥാനാർത്തി ശ്രീക്കുട്ടൻ ഒടിടിയിൽ ഹിറ്റായി
Sthanarthi Sreekuttan Full Movie: ഒരു മലയാള സിനിമ ഇന്ത്യയൊട്ടാകെ സ്കൂളുകളിൽ വിപ്ലവം സൃഷ്ടിച്ചിരിക്കുന്നു. കേരളത്തിൽ തുടങ്ങി തമിഴ്നാട്, പഞ്ചാബ്, ഹൈദരാബാദ്, ബംഗാൾ വരെ വിദ്യാർഥികളുടെ സീറ്റിങ്ങിൽ മാറ്റം വരുത്തി. ഇതിന് കാരണമായത് തിയേറ്ററുകളിൽ ആരുമറിയാതെ പോയ ഒരു മലയാള ചലച്ചിത്രമാണ്. എന്നാൽ ഒടിടിയിൽ റിലീസായി ഒരു മാസമായപ്പോഴേക്കും സ്ഥാനാർത്തി ശ്രീക്കുട്ടൻ ഒടിടിയിൽ ഹിറ്റായി.
SurveySthanarthi Sreekuttan OTT Hit
അജു വർഗീസ്, സൈജു കുറുപ്പ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ചിത്രമാണിത്. ശ്രീക്കുട്ടൻ, അമ്പാടി തുടങ്ങി ഏഴാം ക്ലാസിലെ കുട്ടികളുടെ കഥയിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്. നവാഗതനായ വിനേഷ് വിശ്വനാഥാണ് സ്താനാർത്തി ശ്രീക്കുട്ടൻ സംവിധാനം ചെയ്തത്. രാഹുൽ നായർ, സന്തോഷ് വെഞ്ഞാറമൂട്, ജൂഡ് ആന്റണി, ജിബിൻ ഗോപിനാഥ് തുടങ്ങിയവരും ചിത്രത്തിലുണ്ട്.

സിനിമ തിയേറ്ററുകളിൽ റിലീസ് ചെയ്ത് ഏഴ് മാസം കഴിഞ്ഞപ്പോഴാണ് ഒടിടിയിൽ എത്തിയത്. ഇപ്പോഴിതാ സ്ഥാനാർഥി ശ്രീക്കുട്ടൻ ഒടിടിയിൽ സ്ട്രീമിങ് തുടങ്ങി ഒരു മാസം കഴിഞ്ഞു. എന്നാൽ യൂട്യൂബ് ക്ലിപ്പുകളിലൂടെയും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയും സിനിമ വലിയ പ്രചാരം നേടി. ചിത്രത്തിൽ പറഞ്ഞുപോകുന്ന ബാക്ക്ബെഞ്ച് വിഷയം പല സ്കൂളുകളും തിരുത്തിയെഴുതിയതും വാർത്തകളാകുന്നു.
എന്നാലും Sthanarthi Sreekuttan Full Movie എവിടെ കാണാമെന്ന് പലരും അന്വേഷിക്കുകയാണ്.
സ്താനാർത്തി ശ്രീക്കുട്ടൻ Full Movie ഒടിടിയിൽ എവിടെ കാണാം?
ജൂൺ 20 മുതൽ സിനിമ ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ സ്ട്രീമിങ് ആരംഭിച്ചു. സൈനപ്ലേയിലൂടെയാണ് സ്താനാർത്തി ശ്രീക്കുട്ടൻ ഒടിടി റിലീസ് ചെയ്തത്. അനുപ് വി ശൈലജയാണ് സ്താനാർത്തി ശ്രീക്കുട്ടന്റെ ഛായാഗ്രഹണം നിർവഹിച്ചത്. കൈലാഷ് എസ് ഭവനാണ് സിനിമയുടെ എഡിറ്റർ. പി എസ് ജയഹരി സ്താനാർത്തി ശ്രീക്കുട്ടന്റെ ഗാനങ്ങൾ ഒരുക്കിയത്. വിനായക് ശശികുമാർ, മനു മഞ്ജിത്ത്, അഹല്യ ഉണ്ണികൃഷ്ണൻ എന്നിവരാണ് ചിത്രത്തിന്റ ഗാനരചന നിർവഹിച്ചിരിക്കുന്നത്.
മുരളി കൃഷ്ണൻ, ആനന്ദ് മന്മഥൻ, കൈലാഷ് എസ് ഭവൻ, വിനേഷ് വിശ്വനാഥ് എന്നിവരും സിനിമയുടെ തിരക്കഥ നിർവഹിച്ചിരിക്കുന്നു. ബഡ്ജറ്റ് ലാബ് പ്രൊഡക്ഷൻസിന്റെ ബാനറിലാണ് മലയാളചിത്രം നിർമിച്ചത്. നിഷാന്ത് കെ പിള്ളൈ, മുഹമ്മദ് റാഫി എംഎ എന്നിവർ ചേർന്നാണ് സ്താനാർത്തി ശ്രീക്കുട്ടൻ നിർമിച്ചത്.
Also Read: ZEISS ലെൻസും 200MP ക്യാമറയും മാത്രമല്ല Vivo X300 Pro ഫോണിൽ, 7000mAh ബാറ്ററിയും!
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile