New OTT Release: ടർബോ മുതൽ ഉലകനായകന്റെ Indian 2 വരെ, ഈ വാരമെത്തും
മലയാളത്തിൽ നിന്നുള്ള പുതിയ OTT Release ഏതെല്ലാമെന്നോ?
സോണി ലിവ് വഴി ടർബോ ഒടിടി സ്ട്രീമിങ് തുടങ്ങുന്നു
കമൽഹാസൻ-ശങ്കർ തമിഴ് ചിത്രവും ഈ വാരം ഒടിടി റിലീസിനുണ്ട്
ഈ വാരം മലയാളത്തിൽ നിന്നുള്ള പുതിയ OTT Release ഏതെല്ലാമെന്നോ? സൂപ്പർസ്റ്റാറിന്റെ turbo മുതൽ കുറച്ച് ചിത്രങ്ങൾ ഒടിടിയിലെത്തുന്നു. കമൽഹാസൻ-ശങ്കർ തമിഴ് ചിത്രവും ഈ വാരം ഒടിടി റിലീസിനുണ്ട്. തിയേറ്ററുകളിൽ പരാജയമായിരുന്നെങ്കിലും Indian 2 OTT പ്രേക്ഷകർ ഏറ്റെടുക്കുമോ എന്ന് കണ്ടറിയണം.
Surveyപുതിയ OTT Release
ആദ്യം ടർബോ ജോസിൽ നിന്ന് തന്നെ തുടങ്ങാം. സിനിമയുടെ ഒടിടി റിലീസ് കഴിഞ്ഞ മാസമേ പ്രഖ്യാപിച്ചതാണ്. ഒടുവിൽ ഈ വാരം സിനിമ ഡിജിറ്റൽ റിലീസിന് എത്തുകയാണ്.
Turbo OTT release

മമ്മൂട്ടി- വൈശാഖ് കൂട്ടുകെട്ടിലിരുന്ന മാസ്-ആക്ഷൻ കോമഡി ചിത്രമാണിത്. മിഥുൻ മാനുവൽ തോമസാണ് Turbo തിരക്കഥ ഒരുക്കിയത്. കന്നഡ താരം രാജ് ബി ഷെട്ടി, അഞ്ജന ജയപ്രകാശ് എന്നിവരാണ് മറ്റ് താരങ്ങൾ.
മെയ് 23-ന് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്തിരുന്നു. ഒടിടിയിൽ ഓഗസ്റ്റ് 9 മുതൽ സ്ട്രീമിങ് ആരംഭിക്കും. സോണി ലിവ് വഴിയാണ് സിനിമയുടെ റിലീസ്.
നടന്ന സംഭവം

ബിജു മേനോൻ- സുരാജ് വെഞ്ഞാറമൂട് കേന്ദ്രകഥാപാത്രങ്ങളായ ചിത്രമാണ് Nadanna Sambhavam. ശ്രുതി രാമചന്ദ്രൻ, ലിജോമോൾ എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. സിനിമ ജൂൺ 21നാണ് തിയേറ്ററുകളിൽ എത്തിയത്. ഇനി ഒടിടി പ്രേക്ഷകർക്കും നടന്ന സംഭവം ആസ്വദിക്കാം.
വിഷ്ണു നാരായണൻ സംവിധാനം ചെയ്ത ഫാമിലി ചിത്രമാണിത്. ഓഗസ്റ്റ് 9 മുതൽ സിനിമ മനോരമ മാക്സിൽ സ്ട്രീം ചെയ്യുന്നു.
ഇന്ത്യൻ 2

കമൽഹാസൻ-ശങ്കർ ചിത്രം വൻ ഹൈപ്പോടെ തിയേറ്ററുകളിൽ റിലീസ് ചെയ്തു. എന്നാൽ പ്രേക്ഷകർ സിനിമയ്ക്ക് പ്രതീക്ഷിച്ച സ്വീകാര്യത നൽകിയില്ല. റിലീസിന് ഒരു മാസം പിന്നിടുമ്പോൾ Indian 2 ഒടിടിയിലെത്തുന്നു.
28 വർഷങ്ങൾക്ക് മുൻപ് റിലീസ് ചെയ്ത ഇന്ത്യൻ എന്ന സിനിമയുടെ രണ്ടാം ഭാഗമാണിത്. കാജൽ അഗർവാൾ, സിദ്ധാർഥ്, എസ്. ജെ. സൂര്യ എന്നിവരാണ് മറ്റ് താരങ്ങൾ. സിനിമ ഓഗസ്റ്റ് 9 മുതൽ ഒടിടി സ്ട്രീമിങ് ആരംഭിക്കും. നെറ്റ്ഫ്ലിക്സ് വഴിയാണ് ഒടിടി സംപ്രേഷണം നടത്തുന്നത്.
ഇപ്പോൾ ഒടിടിയിൽ…
നിലവിൽ ഒടിടിയിൽ രണ്ട് പുത്തൻ മലയാള ചിത്രങ്ങളുണ്ട്. ഉർവ്വശി-പാർവ്വതി തിരുവോത്ത് ചിത്രം സ്ട്രീമിങ് ആരംഭിച്ചു. ശ്രീലങ്ക പശ്ചാത്തലത്തിലുള്ള റോഷൻ മാത്യു ചിത്രവും ഒടിടിയിലുണ്ട്.
പാരഡൈസ്
പ്രസന്ന വിത്തനഗെ സംവിധാനം ചെയ്ത ചിത്രമാണിത്. ജൂലൈ 26-ന് Paradise ഒടിടി സ്ട്രീമിങ് ആരംഭിച്ചു. ആമസോൺ പ്രൈം വീഡിയോയിൽ സിനിമ റിലീസ് ചെയ്തിരിക്കുന്നു. റോഷൻ മാത്യു, ദർശന രാജേന്ദ്രൻ എന്നിവരാണ് പ്രധാന താരങ്ങൾ.
ഉള്ളൊഴുക്ക്

ഉർവ്വശിയും പാർവ്വതി തിരുവോത്തും അഭിനയിച്ച Ullozhukku ഒടിടിയിലെത്തി. ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത സിനിമ അതിജീവനത്തിന്റെ കഥ പറയുന്നു. ആമസോൺ പ്രൈമിലാണ് ഉള്ളൊഴുക്ക് റിലീസ് ചെയ്തിരിക്കുന്നത്.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile