Onam 2025 Release Movies: കല്യാണിയുടെ ‘ലോക’യിൽ തിയേറ്റർ നിറഞ്ഞു! ഇന്നത്തെ പുത്തൻ സിനിമകൾ, തിയേറ്ററിലും ഒടിടിയിലും

HIGHLIGHTS

ഇത്തവണ 4 വമ്പൻ ചലച്ചിത്രങ്ങളാണ് തിയേറ്ററിൽ എത്തിയത്

കല്യാണിയുടെ ലോക വമ്പൻ പ്രതികരണമാണ് നേടുന്നത്

സൂത്രവാക്യം, കോലാഹലം, വാസന്തി, ദി ക്രോണിക്കിൾസ് ഓഫ് ദി 4.5 ഗാങ്, സർക്കീട്ട് എന്നീ സിനിമകൾ ഒടിടിയിലുണ്ട്

Onam 2025 Release Movies: കല്യാണിയുടെ ‘ലോക’യിൽ തിയേറ്റർ നിറഞ്ഞു! ഇന്നത്തെ പുത്തൻ സിനിമകൾ, തിയേറ്ററിലും ഒടിടിയിലും

ONAM 2025 Release Movies: ഓണാഘോഷത്തിമർപ്പിനൊപ്പം മലയാളസിനിമയുടെ ആഘോഷത്തിനും കൊടിയേറി. ഇത്തവണ 4 വമ്പൻ ചലച്ചിത്രങ്ങളാണ് തിയേറ്ററിൽ എത്തിയത്. ഒടിടിയിലേക്കും പുത്തൻ സിനിമകൾ റിലീസിനൊരുങ്ങുന്നു. വ്യാഴാഴ്ച മുതൽ ഓണം റിലീസ് ചിത്രങ്ങൾ തിയേറ്ററിൽ പ്രവേശിച്ചു. ഈ ഓണം കുടുംബത്തിനും പ്രിയപ്പെട്ടവർക്കുമൊപ്പം ആഘോഷിക്കാൻ കടൽ കടന്നെത്തുന്ന പ്രവാസികൾക്കും വമ്പൻ സിനിമകളാണ് കേരളത്തിൽ റിലീസ് ചെയ്യുന്നത്. തിയേറ്ററിൽ ഓണം റിലീസായി എത്തിയ പുത്തൻ സിനിമകൾ നോക്കിയാലോ!

Digit.in Survey
✅ Thank you for completing the survey!

മലയാളത്തിലെ ONAM 2025 Special Release സിനിമകൾ

ഇന്നും ഇന്നലെയുമായി എത്തിയ സിനിമകളിൽ സൂപ്പർ സ്റ്റാർ ചിത്രങ്ങളുമുണ്ട്. ഷെയിൻ നിഗമിന്റെ ബാൾട്ടി എന്ന സിനിമ ഓണം റിലീസിനായി നിശ്ചയിച്ചതാണ്. എന്നാലിപ്പോൾ സിനിമയുടെ തിയേറ്റർ റിലീസ് തീയതി മാറ്റി വച്ചു. സെപ്തംബർ 26 മുതലാണ് ബാൾട്ടി ചിത്രം പ്രദർശനം നടത്തുക. കബഡി പ്രമേയമായ Balti ചിത്രത്തിൽ സായ് അഭയശങ്കറാണ് മ്യൂസിക് ഒരുക്കിയത്. ഇതിലെ അടുത്തിടെ ഇറങ്ങിയ ഗാനം ഇതിനകം തരംഗമായിരിക്കുന്നു. കല്യാണിയുടെ ലോക എന്ന സിനിമ വമ്പൻ പ്രതികരണമാണ് നേടുന്നത്.

Lokah Chapter 1: Chandra

കല്യാണി പ്രിയദർശൻ നായികയാവുന്ന ചിത്രമാണ് ലോക ചാപ്റ്റർ 1 ചന്ദ്ര. ആദ്യമായി ഒരു നായിക സൂപ്പര്‍ഹീറോ വേഷത്തിലെത്തുന്നു എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. ഓഗസ്റ്റ് 28-ന് സിനിമ തിയേറ്ററുകളിലെത്തി. ലോക ചാപ്റ്റർ 1 ചന്ദ്ര തിയേറ്ററുകളിൽ കണ്ട പ്രേക്ഷകർ ഗംഭീര പ്രതികരണമാണ് നൽകുന്നത്. മാർവെൽ ലെവൽ ചിത്രമെന്ന് പലരും കമന്റ് ചെയ്യുന്നു.

Onam 2025 Malayalam movies, Onam movie releases 2025, Malayalam cinema Onam release, Onam 2025 films, Balti movie Shane Nigam, Lokah Chapter 1 Chandra movie,
ലോക ചാപ്റ്റർ 1 ചന്ദ്ര

Hridayapoorvam Onam 2025 Special Release

സത്യൻ അന്തിക്കാടും മോഹൻലാലും ചേർന്ന് വീണ്ടും മലയാളത്തിൽ ഒരു ഹൃദയസ്പർശിയായ സിനിമ വരികയാണ്. ലോകയ്ക്കൊപ്പം Mohanlal Film-ഉം തിയേറ്ററിലെത്തി. ഹൃദയപൂർവ്വം എന്ന സിനിമയിൽ നല്ല നർമ മുഹൂർത്തങ്ങൾ ഒരുക്കിയിട്ടുണ്ട്. ഹൃദയസ്പർശിയായ ചിത്രമാണിതെന്ന് ഹൃദയപൂർവ്വം കണ്ടവർ അഭിപ്രായം പറയുന്നു.

Onam 2025 Malayalam movies, Onam movie releases 2025, Malayalam cinema Onam release, Onam 2025 films, Balti movie Shane Nigam, Lokah Chapter 1 Chandra movie,

Odum Kuthira Chadum Kuthira

കല്യാണി പ്രിയദര്‍ശന്റെ മറ്റൊരു സിനിമ കൂടി ഇന്ന് തിയേറ്ററിലെത്തി. ഫഹദ് ഫാസിലാണ് സിനിമയിലെ നായകൻ. അല്‍ത്താഫ് സലിമാണ് ഓടും കുതിര ചാടും കുതിരയുടെ സംവിധായകൻ. ലാല്‍, സുരേഷ് കൃഷ്ണ, വിനയ് ഫോര്‍ട്ട് എന്നിവരും ചിത്രത്തിലുണ്ട്.

Onam 2025 Malayalam movies, Onam movie releases 2025, Malayalam cinema Onam release, Onam 2025 films, Balti movie Shane Nigam, Lokah Chapter 1 Chandra movie,
ഓടും കുതിര ചാടും കുതിര

ഫാമിലി മൂവി എന്റർടെയിനറായാണ് അൽത്താഫ് സലീം ചിത്രമൊരുക്കിയത്. ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന സിനിമയിലൂടെ സംവിധായകനായി പേരെടുത്ത അൽത്താഫിന്റെ പുതിയ ചിത്രത്തിനായും വമ്പൻ ഹൈപ്പാണ്.

Maine Pyar Kiya Malayalam Movie

Onam 2025 Malayalam movies, Onam movie releases 2025, Malayalam cinema Onam release, Onam 2025 films, Balti movie Shane Nigam, Lokah Chapter 1 Chandra movie,
മേനേ പ്യാര്‍ കിയ

ഫൺ ചിത്രങ്ങളാൽ സമൃദ്ധമാണ് ഓണത്തിന് റിലീസാകുന്ന പല സിനിമകളും. എന്നാൽ ഇത്തവണ റൊമാന്റിക് കോമഡി ത്രില്ലറും ഓണം റിലീസായി തിയേറ്ററുകളിലെത്തുന്നു. നവാഗതനായ ഫൈസല്‍ ഫസിലുദീന്‍ സംവിധാനം ചെയ്ത മേനേ പ്യാര്‍ കിയ ഓഗസ്റ്റ് 29-ന് തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നു.

ഹൃദു ഹാറൂണ്‍, പ്രീതി മുകുന്ദന്‍ എന്നിവരാണ് മേനേ പ്യാര്‍ കിയയിലെ ജോഡികൾ. അസ്‌കര്‍ അലി, മിദൂട്ടി, അര്‍ജ്യോ എന്നിവരും സിനിമയിലുണ്ട്.

Onam OTT Release

ഒടിടിയിലും പുത്തൻ സിനിമകൾ റിലീസ് ചെയ്യുന്നുണ്ട്. സൂത്രവാക്യം, കോലാഹലം, വാസന്തി, ദി ക്രോണിക്കിൾസ് ഓഫ് ദി 4.5 ഗാങ്, സർക്കീട്ട് എന്നീ സിനിമകൾ ഒടിടിയിലുണ്ട്. ഷൈൻ ടോം ചാക്കോയുടെ സൂത്രാവക്യം ഓഗസ്റ്റ് 21-ന് തന്നെ ഒടിടിയിലെത്തി. Lionsgate Play എന്ന ഒടിടി പ്ലാറ്റ്ഫോമിലാണ് സിനിമ റിലീസ് ചെയ്തിരിക്കുന്നത്.

ഒരു വയോധികന്റെ മരണത്തെയും സംസ്കാര ചടങ്ങിനെയും ആസ്പദമാക്കി ഒരുക്കിയ ചിത്രമാണ് കോലാഹലം. ഓഗസ്റ്റ് 22 മുതൽ സൺനെക്സ്റ്റിൽ സിനിമ റിലീസ് ചെയ്തു.

ഷിനോസും ഷജാസ് റഹ്മാനും ചേർന്ന് സംവിധാനം ചെയ്ത ചിത്രമാണ് വാസന്തി. ശ്വേത മേനോനും മഞ്ജു പിള്ളൈയും മുഖ്യവേഷം ചെയ്ത ചിത്രമാണിത്. ഓഗസ്റ്റ് 28 മുതൽ വാസന്തി മനോരമാ മാക്സിൽ സ്ട്രീമിങ് ആരംഭിച്ചു.

സോണി ലിവിലേക്ക് ഒരു വെബ് സീരീസ് കൂടി ഈ ഓണത്തിന് എത്തിയിട്ടുണ്ട്. The Chronicles of the 4.5 Gang എന്ന സീരീസാണ് ഒടിടിയിൽ പ്രീമിയർ ചെയ്യുന്നത്. ഓഗസ്റ്റ് 29 മുതൽ സീരീസിന്റെ സ്ട്രീമിങ് ആരംഭിച്ചു.

Also Read: eSIM vs Physical SIM: ഇ സിമ്മാണ് ശരിക്കും സേഫ്! എന്നാലും ഇപ്പോഴും ഫിസിക്കൽ സിമ്മിനാണ് പവർ? അതെങ്ങനെ…

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo