ദിവ്യ പ്രഭ, കനി കുസൃതി ചിത്രം All We Imagine As Light ഒടിടിയിൽ ഉടൻ, റിലീസ് പ്രഖ്യാപിച്ചു

HIGHLIGHTS

കാൻ ഫിലിം ഫെസ്റ്റിവലിൽ ​ഗ്രാൻഡ് പ്രിക്സ് പുരസ്കാരം നേടുന്ന ആദ്യ ഇന്ത്യൻ ചിത്രമാണിത്

ബരാക്ക് ഒബാമയുടെ ഫേവറിറ്റ് സിനിമകളുടെ ലിസ്റ്റിലും ചിത്രം ഇടം പിടിച്ചു

ഓൾ വി ഇമാജിൻ അസ് ലൈറ്റ് ഇനി ഒടിടിയിൽ കാണാം...

ദിവ്യ പ്രഭ, കനി കുസൃതി ചിത്രം All We Imagine As Light ഒടിടിയിൽ ഉടൻ, റിലീസ് പ്രഖ്യാപിച്ചു

ഒടുവിൽ കാത്തിരുന്ന All We Imagine As Light ചിത്രത്തിന്റെ OTT Release പ്രഖ്യാപിച്ചു. ഈ പുതുവർഷത്തിൽ നിങ്ങൾക്ക് ഓൾ വി ഇമാജിൻ അസ് ലൈറ്റ് ഒടിടിയിൽ ആസ്വദിക്കാം. നിരൂപക പ്രശംസയും കാൻസ് ഉൾപ്പെടെ ചലച്ചിത്രമേളയിൽ വിജയിയുമായ സിനിമയാണിത്.

Digit.in Survey
✅ Thank you for completing the survey!

All We Imagine As Light ഒടിടിയിലേക്ക്

മലയാളത്തിന്റെ കനി കുസൃതി, ദിവ്യ പ്രഭ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. പായൽ കപാഡിയ സംവിധാനം ചെയ്ത സിനിമ തിയേറ്ററുകളിൽ എത്തി മാസം പിന്നിട്ടിട്ടും ഒടിടിയിൽ വന്നില്ല. ഒടുവിൽ സിനിമയിതാ ഒടിടിയിലേക്ക് രംഗപ്രവേശം നടത്തുന്നു.

മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയുടെ ഫേവറിറ്റ് സിനിമകളുടെ ലിസ്റ്റിലും ചിത്രം ഇടം പിടിച്ചു. അതും 2024-ലെ സിനിമാ ലിസ്റ്റിൽ ഒന്നാമതായാണ് ആൾ വീ ഇമാജിൻ അസ് ലൈറ്റ് കേറിക്കൂടിയത്.

All We Imagine As Light
All We Imagine As Light

All We Imagine As Light: ഒടിടി റിലീസ് എന്ന്?

പുരസ്കാരങ്ങൾ വാരിക്കൂട്ടിയ, കഥാമൂല്യമുള്ള സിനിമയാണ് AWIAL. നവംബർ 22-നാണ് All We Imagine As Light തിയേറ്ററുകളിൽ റിലീസ് ചെയ്തത്. ഇപ്പോഴിതാ ഒരു മാസത്തിന് ശേഷം ഒടിടിയിലേക്കും സിനിമ എത്തുന്നു.

ജനുവരി മൂന്നിനാണ് ഓൾ വീ ഇമാജിൻ അസ് ലൈറ്റ് സ്ട്രീമിങ് ആരംഭിക്കുക. ചിത്രത്തിന്റെ ഒടിടി അവകാശം സ്വന്തമാക്കിയത് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറാണ്. സിനിമയുടെ ഒടിടി റിലീസ് തീയതി പുറത്തുവിട്ടത് സംവിധായിക പായൽ കപാഡിയ തന്നെയാണ്. തിയേറ്ററിലെ പ്രതികരണത്തിൽ രോമാഞ്ചം തോന്നി, ഇനി കൂടുതൽ ആളുകളിലേക്ക് ചിത്രം എത്തുന്നുവെന്നാണ് അവർ ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചത്.

ഒടിടിയിലെ അവഗണന

കാനില്‍ ഇന്ത്യയുടെ പ്രശസ്തി ഉയർത്തിയ സിനിമ ഓസ്കറിന് വരെ നിർദേശിക്കാമായിരുന്നു എന്ന് അഭിപ്രായങ്ങൾ വന്നിരുന്നു. എന്നാലും ചിത്രം വാങ്ങാൻ ഒടിടിയില്‍ ആളില്ലാത്ത അവസ്ഥയാണെന്ന് ചില വാർത്തകൾ വന്നിരുന്നു.

നല്ല സിനിമകൾക്ക് ഇപ്പോഴും ഒടിടിയിലും കഷ്ടപ്പാടാണെന്ന് തുറന്നുകാട്ടുന്ന വാർത്തകളായിരുന്നു ഇവ. ഒരു ഒടിടി പ്ലാറ്റ്‌ഫോമും സിനിമ വാങ്ങുന്നില്ലെന്ന് സംവിധായകൻ ഹൻസൽ മേത്തയായിരുന്നു പറഞ്ഞത്.

എന്നാൽ തിയേറ്റർ റിലീസിന് ശേഷം AWIAL ഒടിടിയിലേക്ക് വരികയാണ്. സിനിമയുടെ അന്താരാഷ്ട്ര പ്രശസ്തി ഒടിടി പ്രേക്ഷകരിലൂടെയും നീളുമെന്നാണ് പ്രതീക്ഷ. ലാപതാ ലേഡീസ് ഫെയിം ഛായകദം, അസീസ് നെടുമങ്ങാട്, ഹൃദു ഹാറൂൺ തുടങ്ങിയവരും ചിത്രത്തിലുണ്ട്. മുംബൈയിൽ താമസിക്കുന്ന 2 മലയാളി നഴ്സുമാരുടെ ജീവിതമാണ് സിനിമയിൽ ആവിഷ്കരിച്ചിരിക്കുന്നത്.

ചോർന്ന രംഗങ്ങളും വിമർശനങ്ങളും

കാൻ ഫിലിം ഫെസ്റ്റിവലിൽ ​ഗ്രാൻഡ് പ്രിക്സ് പുരസ്കാരം നേടുന്ന ആദ്യ ഇന്ത്യൻ ചിത്രമാണിത്. എന്നാലും സിനിമയുടെ റിലീസിന് പിന്നാലെ ചില വിമർശനങ്ങൾ വന്നിരുന്നു. ഓൾ വി ഇമാജിൻ അസ് ലൈറ്റിലെ ചില സീനുകൾ ചോർന്നതോടെ സോഷ്യൽ മീഡിയ മുഴുവൻ സിനിമ നിറഞ്ഞു.

സിനിമയിലെ നല്ല വശങ്ങളെ കാണാതെ, നടി അഭിനയിച്ച രംഗങ്ങളിലെ സീനുകൾ കാണാൻ പലരും ആവേശം കൂട്ടി. എന്നാൽ ഈ വേഷം ചെയ്യുമ്പോൾ ഒരു വിഭാഗം പേർ എങ്ങനെ പ്രതികരിക്കുമെന്ന് അറിയാമായിരുന്നു എന്നാണ് ദിവ്യ പ്രഭ പറഞ്ഞത്. എന്നാലും 90 ശതമാനം ആളുകളും നല്ല പ്രതികരണമാണ് തരുന്നതെന്നും താരം വ്യക്തമാക്കി.

Also Read: സൂരിയ്ക്ക് ശേഷം വിജയ് സേതുപതി, മഞ്ജു വാര്യരുടെ New Tamil ചിത്രം ഒടിടിയിലേക്ക്

മലയാളത്തിൽ മാത്രമല്ല, മറ്റ് ഭാഷകളിലും കഥയുടെ അവതരണത്തിന് പ്രശംസ ലഭിക്കുകയാണ്.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo