Viduthalai 2: സൂരിയ്ക്ക് ശേഷം വിജയ് സേതുപതി, മഞ്ജു വാര്യരുടെ New Tamil ചിത്രം ഒടിടിയിലേക്ക്…

HIGHLIGHTS

വെട്രിമാരൻ ആക്ഷൻ ചിത്രം Viduthalai Part 2 OTT റിലീസ് പ്രഖ്യാപിച്ചു

മലയാളത്തിന്റെ പ്രിയതാരം മഞ്ജു വാര്യർ വേട്ടയ്യന് ശേഷം തമിഴിൽ സാന്നിധ്യമറിയിച്ച സിനിമ കൂടിയാണിത്

സൂരി ആയിരുന്നു ആദ്യ ചിത്രത്തിലെ നായകനെങ്കിൽ, അടുത്ത ഭാഗത്തിൽ മക്കൾ സെൽവൻ എത്തി

Viduthalai 2: സൂരിയ്ക്ക് ശേഷം വിജയ് സേതുപതി, മഞ്ജു വാര്യരുടെ New Tamil ചിത്രം ഒടിടിയിലേക്ക്…

വെട്രിമാരൻ ആക്ഷൻ ചിത്രം Viduthalai Part 2 OTT റിലീസ് പ്രഖ്യാപിച്ചു. വിജയ് സേതുപതിയും മഞ്ജു വാര്യരും (Manju Warrier)എന്നിവർ മുഖ്യവേഷങ്ങളിൽ എത്തിയ സിനിമയാണിത്. മലയാളത്തിന്റെ പ്രിയതാരം മഞ്ജു വാര്യർ വേട്ടയ്യന് ശേഷം തമിഴിൽ സാന്നിധ്യമറിയിച്ച സിനിമ കൂടിയാണ്.

Digit.in Survey
✅ Thank you for completing the survey!

ഇപ്പോഴിതാ Viduthalai 2 ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുന്നു. ഡിസംബര്‍ 20നാണ് സിനിമ തിയേറ്ററുകളിൽ റിലീസ് ചെയ്തത്. എന്നാൽ വെട്രിമാരൻ ചിത്രം ഈ മാസം തന്നെ ഒടിടിയിലേക്ക് വരുന്നു.

Viduthalai Part 2 OTT റിലീസ്

2023 ല്‍ ഇറങ്ങിയ ചിത്രത്തിന്‍റെ രണ്ടാം ഭാഗമാണ് വിടുതലൈ പാർട്ട് 2. സൂരി ആയിരുന്നു ആദ്യ ചിത്രത്തിലെ നായകനെങ്കിൽ, അടുത്ത ഭാഗത്തിൽ മക്കൾ സെൽവൻ എത്തി. ആദ്യ വാരാന്ത്യം വിടുതലെ 2 തിയേറ്ററുകളിൽ ഗംഭീര മുന്നേറ്റം കാഴ്ച വച്ചു.

എന്നാൽ മുഫാസ: ദ ലയൺ കിംഗ് പോലുള്ള ഹോളിവുഡ് സിനിമകൾക്ക് മുന്നിൽ രണ്ടാം ഭാഗത്തിന് പിടിച്ചു നിൽക്കാനായില്ല. ഒന്നാം ഭാഗത്തിന് ലഭിച്ച നിരൂപക പ്രശംസയും, തിയേറ്റർ പ്രതികരണവും വിടുതലൈ 2 നേടിയില്ല. എന്നാൽ ഒടിടിയിൽ സിനിമ മുന്നേറുമെന്നാണ് പ്രതീക്ഷ.

Viduthalai 2
Viduthalai 2

Viduthalai 2: OTT Release എപ്പോൾ?

ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന തമിഴ് ക്രൈം ത്രില്ലർ ചിത്രമാണ് വിടുതലൈ 2. സിനിമ ജനുവരി 17 മുതൽ ഒടിടി സ്ട്രീമിങ് ആരംഭിക്കും. Zee5 വഴിയായിരിക്കും സിനിമയുടെ സ്ട്രീമിംഗ് നടക്കുന്നത്. പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ ഉണ്ടെങ്കിൽ OTTplay പ്ലാറ്റ്‌ഫോമിലും വിടുതലൈ 2 കാണാം.

കൊടൂര പ്രതികാരമോ?

സാമൂഹിക പ്രസക്തിയുള്ള കഥകളിലൂടെ തമിഴകത്തിൽ പേരെടുത്ത സംവിധായകനാണ് വെട്രിമാരൻ. സൂരിയും വിടുതലൈ 2-ൽ സാന്നിധ്യമറിയിക്കുന്നു. സിനിമ തമിഴിലും തെലുഗുവിലുമാണ് റിലീസ് ചെയ്തിരുന്നത്.

പ്രതികാരം നിറഞ്ഞ പൊളിറ്റിക്കൽ ഡ്രാമയാണ് വിടുതലൈ പാർട്ട് 2. വാത്തിയാർ മക്കൾ തലവനായി വിജയ് സേതുപതിയും, കോൺസ്റ്റബിൾ കുമരേശനായി സൂരിയും വേഷമിടുന്നു. മഞ്ജു വാര്യർ നായികയാകുന്ന ചിത്രത്തിലെ മറ്റൊരു പ്രധാന താരം ബോളിവുഡ് സംവിധായകൻ കൂടിയായ അനുരാഗ് കശ്യപാണ്. കിഷോർ, ഗൗതം വാസുദേവ് മേനോൻ, രാജീവ് മേനോൻ എന്നിവരും ചിത്രത്തിലുണ്ട്.

പുതുവർഷത്തിൽ മൂന്നാം വാരം സിനിമ ഒടിടിയിൽ ആസ്വദിക്കാം.

Also Read: Best Films 2024: ഇന്ത്യൻ സിനിമയെ അരങ്ങുവാണ മലയാളം, എന്നാലും 700 കോടി നഷ്ടം

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo