Sony Dolby Home Theatre പകുതി വിലയ്ക്ക്, പിന്നെ 2000 രൂപ ബാങ്ക് കിഴിവും…
പ്രീമിയം ഫീച്ചറുകളുള്ള സൗണ്ട്ബാറിന് വലിയ വില കൊടുക്കേണ്ടി വരുമല്ലോ എന്നാണ് പലരുടെയും ആശങ്ക
എങ്കിൽ വിപണി വിലയിൽ നിന്നും പകുതി വിലയ്ക്ക് നിങ്ങൾക്ക് സൗണ്ട്ബാർ സ്വന്തമാക്കാം
55 ശതമാനം കിഴിവിലാണ് സോണി സൌണ്ട്ബാർ വിൽക്കുന്നത്
Sony ഇന്ത്യയിലെ ഏറ്റവും പ്രമുഖ ഇലക്ട്രോണിക്സ് ബ്രാൻഡാണ്. സ്മാർട് ടിവി, ഇയർപോഡുകൾ, ഗാർഹിക ഇലക്ട്രോണിക് ഉപകരണങ്ങളിലെല്ലാം പേരുകേട്ട കമ്പനി. സോണിയിൽ നിന്നും Home Theatre എക്സ്പീരിയൻസ് ലഭിക്കുന്ന മികവുറ്റ Soundbar-കളും വിപണിയിലുണ്ട്.
Surveyഎന്നാൽ പ്രീമിയം ഫീച്ചറുകളുള്ള സൗണ്ട്ബാറിന് വലിയ വില കൊടുക്കേണ്ടി വരുമല്ലോ എന്നാണ് പലരുടെയും ആശങ്ക. എങ്കിൽ വിപണി വിലയിൽ നിന്നും പകുതി വിലയ്ക്ക് നിങ്ങൾക്ക് സൗണ്ട്ബാർ സ്വന്തമാക്കാനാകും. SONY HT-S2000 Dolby അറ്റ്മോസ് സൌണ്ട്ബാറിനാണ് ഇളവ്. ഇതിനായി വമ്പിച്ച ഡിസ്കൌണ്ട് ഫ്ലിപ്കാർട്ട് അനുവദിച്ചിരിക്കുന്നു.

Dolby Home Theatre ഓഫർ
ഹോം തിയേറ്റർ സിസ്റ്റത്തിൽ ഒരു സൗണ്ട്ബാർ മാത്രമല്ല ഉൾപ്പെടുന്നത്. ഇതിൽ സ്പീക്കറുകൾ, സബ് വൂഫർ, പിൻ സ്പീക്കറുകളും ഇതിലുണ്ട്. നിങ്ങൾ തിരഞ്ഞെടുക്കുന്ന ചാനൽ കോൺഫിഗറേഷൻ അനുസരിച്ച് സെറ്റപ്പും മാറും. വ്യത്യസ്ത ബജറ്റുകൾക്കും വ്യത്യസ്ത സൌണ്ട് എക്സ്പീരിയൻസിനും അടിസ്ഥാനമാക്കിയാണ് ഹോം തിയേറ്റർ സിസ്റ്റം വാങ്ങേണ്ടത്. ചെറിയ മുറികൾക്കുള്ള കോംപാക്റ്റ് സൗണ്ട്ബാറുകൾ മുതൽ ശരിക്കും സിനിമാറ്റിക് എക്സ്പീരിയൻസ് ലഭിക്കുന്ന 5.1 ചാനൽ അടങ്ങുന്ന ഹോം തിയേറ്ററുകൾ വരെ ലഭ്യമാണ്. ഇവിടെ വിവരിക്കുന്നത് സോണിയുടെ ഒരു സൗണ്ട്ബാർ ഡീലാണ്.
55 ശതമാനം കിഴിവിലാണ് Dolby Home Theatre സൌണ്ട്ബാർ വിൽക്കുന്നത്. ഇതൊരു പരിമിതകാല ഓഫറാണെന്നത് ശ്രദ്ധിക്കുക.
51,990 രൂപ വിലയാകുന്ന സൗണ്ട്ബാർ നിങ്ങൾക്ക് പകുതി വിലയ്ക്ക് വിൽക്കുകയാണ്. 22,990 രൂപയാണ് ഡോൾബി അറ്റ്മോസ് ഹോം തിയേറ്ററിന്റെ ഫ്ലിപ്കാർട്ടിലെ വില. 2000 രൂപ ബാങ്ക് കിഴിവും സോണി സൗണ്ട്ബാറിന് ഫ്ലിപ്കാർട്ട് അനുവദിച്ചിരിക്കുന്നു. ഇങ്ങനെ 20000 രൂപയ്ക്ക് നിങ്ങൾക്ക് ഹോം തിയേറ്റർ അനുഭവം ആസ്വദിക്കാം.
ഇത്രയും തുക മൊത്തമായി കൊടുക്കാനാകത്തവർക്ക് ഇഎംഐ ഓപ്ഷനുകളിലേക്ക് പോകാം. 2999 രൂപയുടെ നോ-കോസ്റ്റ് ഇഎംഐയും, ആകർഷകമായ ഇഎംഐ ഓഫറും ലഭിക്കുന്നതാണ്.
Sony Soundbar: സ്പെസിഫിക്കേഷൻ
2023-ൽ പുറത്തിറങ്ങിയ 3.1 സൗണ്ട്ബാറാണ് സോണിയുടെ HT-S2000. ഇതിൽ ഡോൾബി അറ്റ്മോസ് സപ്പോർട്ട് ലഭിക്കുന്നു. വോക്കൽ റീപ്രൊഡക്ഷൻ മെച്ചപ്പെടുത്തുന്നതിനായി സൌണ്ട്ബാറിൽ ഒരു ഡിസ്‌ക്രീറ്റ് സെന്റർ ചാനലുണ്ട്. കൂടാതെ ബാറിൽ തന്നെ സംയോജിപ്പിച്ചിരിക്കുന്ന ഒരു സബ്‌വൂഫറും കൊടുത്തിരിക്കുന്നു.
ഈ സൌണ്ട്ബാറിന് വലിപ്പം ചെറുതാണ്. ഇതിന്റെ ഡിസൈൻ കൂടുതൽ ഒതുക്കമുള്ളതുമാണ്. ഡോൾബി ഡിജിറ്റൽ പോലുള്ള 5.1 സറൗണ്ട് സൗണ്ട് ഇതിൽ സപ്പോർട്ട് ചെയ്യുന്നു.
ഡോൾബി ഡിജിറ്റൽ മുതൽ ഡോൾബി അറ്റ്‌മോസ് വരെയുള്ള സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകളിലുമുള്ള ഓഡിയോ ഫോർമാറ്റുകളെ 3.1 സൗണ്ട്ബാർ പിന്തുണയ്ക്കുന്നു. എന്നാൽ ഇത് വീണ്ടും പ്ലേ ചെയ്യുന്നതിന് പരിപാടികൾ സ്റ്റീരിയോ ശബ്ദത്തിലേക്ക് ഡൗൺമിക്‌സ് ചെയ്യേണ്ട ആവശ്യം വരുന്നുവെന്ന് അഭിപ്രായമുണ്ട്.
ഇതിൽ ലോ ബാസ് ലഭ്യമല്ലെന്നതും, ബാസില്ലെന്നതും ഒരു പോരായ്മ തന്നെയാണ്. എങ്കിലും വളരെ ഉച്ചത്തിൽ ഹോം തിയേറ്റർ അനുഭവം ആസ്വദിക്കാനാകും. സബ് വൂഫർ അഡ്ജെസ്റ്റ് ചെയ്യാനാകും എന്നതും മറ്റൊരു പ്രത്യേകതയാണ്.
നിലവിലുള്ള ടിവി സ്പീക്കറുകളേക്കാൾ ലളിതമായ അപ്‌ഗ്രേഡ് ആയാണ് സൌണ്ട്ബാർ ഡിസൈൻ ചെയ്‌തിരിക്കുന്നത്. ഉയർന്ന നിലവാരമുള്ള QLED പോലുള്ള ടിവികൾക്ക് ഇത് പ്രീമിയം ഓഡിയോ അനുഭവം നൽകുമെന്ന് പറയാനാകില്ല. എങ്കിലും ഡോൾബി അറ്റ്മോസ് പോലുള്ള വ്യത്യസ്ത ഓഡിയോ ഫോർമാറ്റുകൾ പുനർനിർമ്മിക്കാൻ ഇതിനാകുമെന്നത് പ്രധാന സവിശേഷതയാണ്.
Also Read: Under 15000 Budget: 6500mAh വരെ ബാറ്ററിയും കിടിലൻ ക്യാമറയുമുള്ള Best 5G Smartphone ഏതെക്കെയെന്നോ!
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile