Sonyയുടെ പുതിയ ഇയർബഡ്‌സ് വിപണിയിലെത്തി

Sonyയുടെ പുതിയ ഇയർബഡ്‌സ് വിപണിയിലെത്തി
HIGHLIGHTS

പ്രമുഖ ബ്രാൻഡായ സോണിയുടെ പുതിയ ഇയർബഡ്ഡാണ് Sony WF-LS900N

16,990 രൂപ വില വരുന്ന ഈ ഇയർബഡ്ഡ് ഇന്ത്യയിൽ പുതിയ ശബ്ദവിസ്മയമൊരുക്കും

ആക്ടീവ് നോയിസ് ക്യാൻസലേഷൻ (ANC) സാങ്കേതികവിദ്യയാണ് ഇതിലുള്ളത്

പ്രമുഖ ബ്രാൻഡായ സോണിയുടെ പുതിയ ഇയർബഡ്ഡാണ് Sony WF-LS900N. 16,990 രൂപ വില വരുന്ന ഈ ഇയർബഡ്ഡ് ഇന്ത്യയിൽ പുതിയ ശബ്ദവിസ്മയമൊരുക്കും. ഇതിന്റെ ആക്ടീവ് നോയിസ് ക്യാൻസലേഷൻ  (ANC) സാങ്കേതികവിദ്യ മികച്ച ശബ്ദ വിസ്മയം സൃഷ്ടിക്കും. സോണിയുടെ ഈ പുതിയ ഇയർബഡ്സ് ശബ്ദവ്യക്തത സമ്മാനിക്കുന്നതിനോടൊപ്പം ഈ ബഡ്സിലെ മൈക്രോഫോണുകൾ ആമ്പിയന്റ് നോയിസിനെ മികച്ച രീതിയിൽ ഇല്ലാതാക്കുന്നു. അനാവശ്യമായ ശബ്ദത്തെയും കാറ്റിനെയും തടഞ്ഞു ഫോൺകോളുകൾ വ്യക്തവും സുഗമവുമാണെന്ന് ഉറപ്പാക്കാൻ ഈ ബഡ്സിന് കഴിയും. ശക്തമായ ബാസ് പ്രദാനം ചെയ്യുന്ന ഈ ഇയർബഡ്‌സിന് സിനിമ, സംഗീത പ്രേമികളെ കയ്യിലെടുക്കാൻ കഴിയും. AR ഗെയിമിംഗിന് പറ്റിയ മികച്ച ഒരു ഓപ്ഷനായിട്ടാണ് ഈ ഇയർബഡിനെ സോണി വിശേഷിപ്പിക്കുന്നത്.

WF-LS900N സോണി ഇയർബഡ്ഡുകളുടെ സവിശേഷത

സോണിയിൽ നിന്നുള്ള ഏറ്റവും ഭാരം കുറഞ്ഞതും ചെറുതുമായ ഇയർബഡുകളായി  ഈ ഇയർബഡുകളെ വിശേഷിപ്പിക്കാം . ഈ സോണി നിർമ്മിത ഇയർബഡുകൾ ബീജ്, കറുപ്പ്, വെളുപ്പ് നിറങ്ങളിൽ ലഭ്യമാണ്. സോണി WF-LS900N 20 മണിക്കൂർ വരെ ബാറ്ററി ബാക്കപ്പ് വാഗ്ദാനം ചെയ്യുന്നു. ഫാസ്റ്റ് ചാർജിങ് ഇതിന്റെ മറ്റൊരു പ്രത്യേകതയാണ്.  ഫാസ്റ്റ് ചാർജ്ജിംഗിലൂടെ 5 മിനിറ്റ് സമയത്തെ ചാർജ്ജിംഗ് കൊണ്ട് 60 മിനുറ്റ് പ്രവർത്തന സമയമാണ് ഈ ഇയർബഡ് വാഗ്ദാനം ചെയ്യുന്നത്.

സ്വിഫ്റ്റ് പെയർ സാങ്കേതികവിദ്യ ഈ  ഇയർബഡുകളുടെ  മറ്റൊരു പ്രത്യേകതയാണ്. ഒരേ സമയം രണ്ട് ബ്ലൂടൂത്ത് ഉപകരണങ്ങളിലേക്ക് ഈ ഇയർബഡുകൾ ബന്ധിപ്പിക്കാൻ കഴിയും, അതുവഴി നിങ്ങൾക്ക് ഫോൺ കോളുകൾ അറ്റൻഡ് ചെയ്യാനും ഒരേ ഉപകരണം ഉപയോഗിച്ച് ലാപ്‌ടോപ്പിലെ ഉള്ളടക്കം ആസ്വദിക്കാനും കഴിയും. നിങ്ങൾ രണ്ട് സ്‌മാർട്ട്‌ഫോണുകളുമായി ഈ ഇയർബഡുകൾ കണക്ട് ചെയ്തിരിക്കുന്ന സാഹയത്തിൽ ഏത് സ്‌മാർട്ട്‌ഫോണാണ് റിംഗ് ചെയ്യുന്നതെന്ന് കണ്ടെത്തി അതിലേക്ക് കണക്റ്റുചെയ്യാനാകും. ഇതിനായി ഉപയോക്താക്കൾ ഇയർബഡുകളിലെ ബട്ടൺ ടാപ്പ് ചെയ്താൽ മതി.

 WF-LS900N സോണിയിൽ നിന്നുളള ANC സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ഒരു പ്രീമിയം ഇയർബഡ്സാണ്.  പുറത്തുനിന്നുള്ള ശബ്‌ദങ്ങൾ ഉപയോക്താവിന്റെ ഓഡിയോ അനുഭവത്തെ തടസ്സപ്പെടുത്തുന്നില്ലെന്ന് ഈ സാങ്കേതികവിദ്യ ഉറപ്പാക്കുന്നു. ജോലിയുടെ ഭാഗമായി ധാരാളം ഫോൺ കോളുകൾ ചെയ്യേണ്ട ആളുകൾക്ക് ഇത് പ്രത്യേകിച്ചും ഉപയോഗപ്രദമാകും. സോണി WF-LS900N റീസൈക്കിൾ ചെയ്ത വസ്തുക്കൾ ഉപയോഗിച്ചാണ് നിർമ്മിച്ചതെന്ന് ബ്രാൻഡ് വ്യക്തമാക്കിയിട്ടുണ്ട്. ഇയർ ബഡ്സിന്റെ പാക്കേജിംഗ് തന്നെ പ്ലാസ്റ്റിക് വിമുക്തമാണ്. സോണിയുടെ ഈ നീക്കം തങ്ങളുടെ ഉൽപ്പന്നങ്ങൾ പരിസ്ഥിതി സൗഹൃദമാക്കാനുള്ള നീക്കത്തിന് പിന്നിലെ ഒരു ചുവടായാണ് സാങ്കേതികലോകം കാണുന്നത്.

Nisana Nazeer
Digit.in
Logo
Digit.in
Logo