വീട് തിയേറ്ററാക്കാം! ഒരു ലക്ഷം രൂപയുടെ LG 9.1.5 Dolby Atmos സൗണ്ട്ബാർ ഇപ്പോൾ പകുതിയോളം വിലക്കിഴിവിൽ

വീട്ടിലിരുന്ന് തിയേറ്റർ നിലവാരത്തിൽ സിനിമകളും സീരീസുകളും കാണാൻ ഇതാ ഒരു സുവർണാവസരം! LG 9.1.5 Dolby Atmos സൗണ്ട്ബാറിന് ആമസോണിൽ ഗംഭീര വിലക്കിഴിവ് പ്രഖ്യാപിച്ചു. ഒരു ലക്ഷം രൂപയോളം വിലവരുന്ന പ്രീമിയം LG S95TR 9.1.5 ചാനൽ Dolby Atmos സൗണ്ട്ബാർ ശരിക്കും പകുതി വിലയിലാണ് വിൽക്കുന്നത്. സിനിമകളും ഗെയിമിംഗും സംഗീതവുമെല്ലാം ക്ലാരിറ്റിയുള്ള ഓഡിയോയിൽ ആസ്വദിക്കാൻ, 810W പവർ ഔട്ട്‌പുട്ട് ലഭിക്കുന്നു. സാധാരണ സൗണ്ട്ബാറുകളിൽ നിന്നും വ്യത്യസ്തമായി ട്രിപ്പിൾ അപ്പ്-ഫയറിംഗ് സ്പീക്കറുകളും, വയർലെസ് സബ്‌വൂഫറും, 6-ചാനൽ വയർലെസ് റിയർ സ്പീക്കറുകളും ഈ ഹോം തിയേറ്റർ സിസ്റ്റത്തിനുണ്ട്. Dolby Atmos, DTS:X തുടങ്ങിയ ഓഡിയോ ഫീച്ചറുകൾ എൽജി ഹോം തിയേറ്റർ സിസ്റ്റത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ആമസോണിലെ നിലവിലെ ഓഫർ വിലയും, അധിക ബാങ്ക് ഡിസ്കൗണ്ടുകളും, ഈ മോഡലിന്റെ പ്രധാന സവിശേഷതകളും വിശദമായി മനസിലാക്കാം.

LG 9.1.5 Dolby Atmos: ഓഫർ

1,09,990 രൂപയ്ക്ക് ലോഞ്ച് ചെയ്ത ഓഡിയ സിസ്റ്റത്തിന് 47 ശതമാനം ഫ്ലാറ്റ് ഇളവ് ആമസോൺ അനുവദിച്ചിരിക്കുന്നു. എന്നുവച്ചാൽ ആമസോണിലെ പരിമിതകാല ഓഫറിലൂടെ 60000 രൂപയ്ക്കും താഴെ വിലയിൽ ഓഡിയോ സിസ്റ്റം വാങ്ങിക്കാം. 57,990 രൂപയ്ക്കാണ് എൽജി ഡോൾബി അറ്റ്മോസ് ഹോം തിയേറ്റർ ഇപ്പോൾ ആമസോണിൽ വിൽക്കുന്നത്. എസ്ബിഐ കാർഡ് ഉപയോഗിച്ചാൽ 500 രൂപയുടെ ഇളവും ലഭ്യമാണ്. ഇതിലൂടെ 57500 രൂപയ്ക്ക് എൽജി 9.1.5 ഡോൾബി ഹോം തിയേറ്റർ സിസ്റ്റം വാങ്ങിക്കാം. 2,039 രൂപയുടെ ഇഎംഐ ഓഫറും ആമസോണിൽ ലഭ്യമാണ്.

LG S95TR 9.1.5 Soundbar: സവിശേഷതകൾ എന്തൊക്കെ?

എൽജി സൗണ്ട്ബാർ S95TR മോഡലിൽ എഐ സാങ്കേതികവിദ്യയിൽ മികച്ച ത്രിഡി ഓഡിയോ എക്സ്പീരിയൻസ് തരുന്ന ഹോം തിയേറ്ററാണ്. പ്രീമിയം എൽജി ടെലിവിഷനുകൾക്ക് അനുയോജ്യമായ നൂതന ത്രിമാന ഓഡിയോ എക്സ്പീരിയൻസ് അതിനാൽ ഈ ഓഡിയോ സിസ്റ്റത്തിലൂടെ ഉറപ്പിക്കാം. സിനിമാറ്റിക് അനുഭവം വീട്ടിലെ സാധാരണ ടിവിയിലൂടെ എൽജി സൌണ്ട്ബാറിലൂടെ സജ്ജമാക്കാം.

എൽജി ടിവികളുമായി തടസ്സമില്ലാതെ കണക്ട് ചെയ്യാൻ കഴിയുന്ന വയർലെസ് കണക്റ്റിവിറ്റിയും ഇതിനുണ്ട്.

മൂന്ന് അപ്പ്-ഫയറിങ് സ്പീക്കറുകൾ ഉൾപ്പെടുന്ന 9.1.5 ചാനൽ കോൺഫിഗറേഷനാണ് എൽജി ഡോൾബി അറ്റ്മോസ് സൌണ്ട്ബാറിലുള്ളത്. ആകെ 15 ചാനലുകളുള്ള ഓഡിയോ സിസ്റ്റത്തിൽ ശക്തമായ ബാസ് നൽകുന്ന സബ്‌വൂഫറും ചുറ്റുമുള്ള ശബ്ദാനുഭവം മെച്ചപ്പെടുത്തുന്ന റിയർ സ്പീക്കറുകളും ഉൾപ്പെടുത്തിയിരിക്കുന്നു.

പരമാവധി 810 വാട്ട് ഔട്ട്പുട്ട് കപ്പാസിറ്റി LG S95TR സിസ്റ്റത്തിൽ ലഭിക്കും. സിനിമകൾ, സംഗീതം, ഗെയിമുകൾ എന്നിവയ്ക്ക് ഈ ഓഡിയോ ഫീൽ കൂടുതൽ മികച്ചതായിരിക്കും.

എൽജി സൗണ്ട്ബാറിൽ WOW Orchestra ഫീച്ചറുണ്ട്. പ്രീമിയം എൽജി ടിവികളുമായി വയർലെസായി കണക്ട് ചെയ്യുമ്പോഴും മികച്ച ഡോൾബി അറ്റ്മോസ് ശബ്ദാനുഭവം നൽകാൻ ഇതിലെ WOWCAST സാങ്കേതികവിദ്യയ്ക്ക് സാധിക്കും. ഹോം തിയേറ്റർ സിസ്റ്റത്തിൽ DTS:X, HDMI eARC സപ്പോർട്ടും ലഭ്യമാണ്.

ടിവിയുടെ റിമോട്ട് ഉപയോഗിച്ചും സൗണ്ട്ബാർ നിയന്ത്രിക്കാനാകും. മുറിയുടെ വലുപ്പം, ആകൃതി, കേൾക്കുന്നയാൾ ഇരിക്കുന്ന സ്ഥലം എന്നിവ പരിഗണിച്ച് ശബ്ദം ക്രമീകരിക്കാൻ ഇതിൽ AI Room Calibration ഫീച്ചറുമുണ്ട്.

Google Chromecast, Apple AirPlay 2 എന്നിവയുടെ പിന്തുണയുള്ളതിനാൽ സ്മാർട്ട്ഫോണിലൂടെ Tidal, Spotify തുടങ്ങിയ മ്യൂസിക് സ്ട്രീമിങ് പ്ലാറ്റ്ഫോമുകളിലേക്കും ആക്സസ് ചെയ്യാനാകും.

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

View full profile