Dolby സപ്പോർട്ടുള്ള Samsung Soundbar പകുതി വില! ഈ മാസത്തെ ഏറ്റവും Best Offer

HIGHLIGHTS

സാംസങ് 370W സൗണ്ട്ബാർ പകുതി വിലയ്ക്ക് വിറ്റഴിക്കുകയാണ്

വിപണിയിൽ 31,900 രൂപ വിലയാകുന്ന സൗണ്ട്ബാറാണിത്

സാംസങ് കമ്പനിയിൽ നിന്ന് സൌജന്യമായി ഇൻസ്റ്റലേഷൻ നടപടികളും ലഭ്യമാക്കുന്നു

Dolby സപ്പോർട്ടുള്ള Samsung Soundbar പകുതി വില! ഈ മാസത്തെ ഏറ്റവും Best Offer

Samsung Soundbar ഉപയോഗിച്ച് നിങ്ങളുടെ വീടിനെ ഒരു ഹോം തിയേറ്ററാക്കി മാറ്റാം. മികച്ച ഓഡിയോ ക്വാളിറ്റിയും ആകർഷകമായ ഡിസൈനുമുള്ള ഡിവൈസാണിത്. ഇമ്മേഴ്‌സീവ് സറൗണ്ട് സൗണ്ട് എക്സ്പീരിയൻസ് ലഭിക്കും.

Digit.in Survey
✅ Thank you for completing the survey!

ആമസോണിൽ ഇത് പകുതി വിലയ്ക്ക് വിറ്റഴിക്കുകയാണ്. പോരാഞ്ഞിട്ട് ആകർഷകമായ ഇഎംഐ, ബാങ്ക് ഓഫറുകളും ലഭ്യം. ഓഫറുകളും സാംസങ് 370W സൗണ്ട്ബാറിന്റെ പ്രത്യേകതകളും നോക്കാം.

Samsung Soundbar ഓഫർ

വിപണിയിൽ 31,900 രൂപ വിലയാകുന്ന സൗണ്ട്ബാറാണിത്. 53 ശതമാനം കിഴിവിലാണ് ഇപ്പോൾ ഈ ഹോം തിയേറ്റർ സിസ്റ്റം നിങ്ങൾക്ക് ലഭിക്കുക. ആമസോണിൽ ഇത് 14,990 രൂപയ്ക്ക് വിൽക്കുന്നു. പകുതിയിലും കുറഞ്ഞ വിലയിൽ Samsung HW-B650D/XL ഡിവൈസ് വാങ്ങാമെന്ന് അർഥം.

Samsung Soundbar

വിവിധ ബാങ്ക് കാർഡുകൾക്ക് ആമസോൺ അധിക ഇളവും അനുവദിച്ചിരിക്കുന്നു. ആക്സിസ് ബാങ്ക് കാർഡ് വഴി 1000 രൂപ വരെ കിഴിവ് ലഭിക്കുന്നതാണ്. 727 രൂപയുടെ ഇഎംഐ ഓഫർ ആമസോൺ നൽകുന്നു.

സാംസങ് Dolby സൗണ്ട്ബാർ: സ്പെസിഫിക്കേഷൻ

സാംസങ് കമ്പനിയിൽ നിന്ന് സൌജന്യമായി ഇൻസ്റ്റലേഷൻ നടപടികളും ലഭ്യമാക്കുന്നു. സൌണ്ട്ബാർ ഓൺലൈനിൽ ഓർഡർ ചെയ്ത് വീട്ടിലെത്തിക്കാം. ഡെലിവറി പൂർത്തിയായാൽ 24 മുതൽ 48 മണിക്കൂറിനുള്ളിൽ കമ്പനിയുടെ പ്രതിനിധികൾ വീട്ടിലെത്തി ഇത് സെറ്റ് ചെയ്ത് തരുന്നു. മൊബൈൽ ഫോണുമായും സ്മാർട് ടിവിയുമായുമെല്ലാം കണക്റ്റ് ചെയ്യാനാകും.

സാംസങ് 370W 3.1 ചാനൽ സൗണ്ട്ബാറിന്റെ ഡീലാണ് ഇവിടെ വിവരിച്ചത്. ഡോൾബി ഓഡിയോ, സെന്റർ ഫയറിംഗ് സ്പീക്കറുകളിലാണ് ഇത് സെറ്റ് ചെയ്തിരിക്കുന്നത്. ഇതിനാൽ വ്യക്തവും ആഴത്തിലുള്ളതുമായ ഓഡിയോ എക്സ്പീരിയൻസ് ഉറപ്പാണ്.

കൂടുതൽ സിനിമാറ്റിക് അനുഭവത്തിനായി വിശാലമായ സൗണ്ട്‌സ്റ്റേജ് നൽകുന്ന സറൗണ്ട് സൗണ്ട് എക്സ്പാൻഷനും ഇതിലുണ്ട്. ഡിടിഎസ് വെർച്വൽ എക്സ് ടെക്നോളജിയും സൌണ്ട്ബാറിലുണ്ട്. ബ്ലൂടൂത്ത്, എച്ച്ഡിഎംഐ, ഒപ്റ്റിക്കൽ കണക്റ്റിവിറ്റി എന്നിവ ഇതിലുണ്ട്. തടസ്സമില്ലാത്ത ഓഡിയോ സ്ട്രീമിംഗിനായി വളരെ അനായാസം കണക്റ്റിവിറ്റി ഉറപ്പാക്കാൻ സാംസങ് സൌണ്ട്ബാറിലൂടെ സാധിക്കും.

സ്ലീക്ക് ബ്ലാക്ക് ഡിസൈനിലാണ് സാംസങ് സൌണ്ട്ബാർ നിർമിച്ചിട്ടുള്ളത്. ബിൽറ്റ്-ഇൻ സെന്റർ സ്പീക്കറുകലും, സെന്റർ ഫയറിംഗ് സ്പീക്കറുകളും സാംസങ് തരുന്ന പ്രത്യേക ഫീച്ചറുകളാണ്. 2000 ഗ്രാം ഭാരമാണ് ഈ ഓഡിയോ സിസ്റ്റത്തിനുള്ളത്. റിമോട്ട് കൺട്രോൾ മോഡിലൂടെയും സാംസങ് 370W സൗണ്ട്ബാർ പ്രവർത്തിപ്പിക്കാം. ബ്ലൂടൂത്ത് കണക്റ്റിവിറ്റി ടെക്നോളജിയാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. ഈ ഡോൾബി സൌണ്ട്ബാറിനായി പ്രഖ്യാപിച്ചിട്ടുള്ളത് പരിമിതകാല ഓഫറാണെന്നതും ശ്രദ്ധിക്കുക.

Also Read: Cool Offer: വോൾട്ടാസിന്റെ 55L Air Cooler 2000 രൂപ ഓഫറിൽ!

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo