Best Deal: Dolby സപ്പോർട്ടുള്ള 300W LG Soundbar വില പകുതിയിലും താഴെയെത്തി
ഫാസ്റ്റ് കണക്റ്റിവിറ്റിയും, ക്രിസ്റ്റൽ ക്ലിയർ സൗണ്ട് ക്വാളിറ്റിയുമുള്ള ഓഡിയോ ഡിവൈസാണിത്
26,990 രൂപയാണ് എൽജി സൌണ്ട്ബാറിന്റെ ഇന്ത്യയിലെ വില
ആമസോണിൽ LG S40T സൗണ്ട്ബാർ 12,990 രൂപയ്ക്കാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്
Dolby സപ്പോർട്ടുള്ള 300W LG Soundbar നിങ്ങൾക്ക് പകുതി വിലയിലും താഴെ വാങ്ങാം. 26,990 രൂപയാണ് എൽജി സൌണ്ട്ബാറിന്റെ ഇന്ത്യയിലെ വില. ഇപ്പോൾ ആമസോണിൽ കൂറ്റൻ ഡിസ്കൌണ്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 10000 രൂപ റേഞ്ചിൽ സൗണ്ട്ബാർ വാങ്ങാനാകും.
Survey300W LG Soundbar ഓഫർ
ആമസോണിൽ LG S40T സൗണ്ട്ബാർ 12,990 രൂപയ്ക്കാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. 52 ശതമാനം ഇൻസ്റ്റന്റ് ഡിസ്കൌണ്ടാണ് അനുവദിച്ചിട്ടുള്ളത്. 300 വാട്ട് ഔട്ട്പുട്ടും, 2.1 ചാനൽ ഡോൾബി ഡിജിറ്റൽ സപ്പോർട്ടുമുള്ളതമാണ് സൗണ്ട്ബാർ.
2000 രൂപ വരെ കൂപ്പൺ കിഴിവും ലഭിക്കുന്നു. ഇങ്ങനെ 10990 രൂപയ്ക്ക് LG ഓഡിയോ ഡിവൈസ് കൂടുതൽ ഇളവിലൂടെ സ്വന്തമാക്കാം.

HDFC, എസ്ബിഐ, ആക്സിസ് ബാങ്ക് കാർഡുകളിലൂടെ 1000 രൂപ ബാങ്ക് ഓഫറും നേടാം. ഇങ്ങനെ നിസ്സാരം 9990 രൂപയ്ക്ക് എൽജി സൌണ്ട്ബാർ ലഭിക്കുന്നു. 630 രൂപ വരെ ഇഎംഐ കിഴിവുമുണ്ട്. ആമസോൺ പേ ഉപയോഗിച്ചാണ് പേയ്മെന്റ് നടത്തുന്നതെങ്കിൽ, 389 രൂപ വരെ ക്യാഷ്ബാക്ക് നേടാം.
LG S40T Soundbar: സ്പെസിഫിക്കേഷൻ
ഫാസ്റ്റ് കണക്റ്റിവിറ്റിയും, ക്രിസ്റ്റൽ ക്ലിയർ സൗണ്ട് ക്വാളിറ്റിയുമുള്ള ഓഡിയോ ഡിവൈസാണിത്. S40T മോഡലിൽ വരുന്ന ഡോൾബി സപ്പോർട്ടുള്ള സൗണ്ട്ബാറാണിത്.
ടെലിവിഷന് മാത്രമല്ല, മൊബൈൽ, ടാബ്ലെറ്റുകൾക്ക് അനുയോജ്യമായതാണ് സൗണ്ട്ബാർ. 2.1 ചാനൽ സറൌണ്ട് കോൺഫിഗറേഷനും, റിമോട്ട് കൺട്രോൾ ഫീച്ചറുകളും ഇതിനുണ്ട്.
AI സൗണ്ട് പ്രോയാണ് ഇതിലുള്ളത്. HDMI, USB, ബ്ലൂടൂത്ത് കണക്റ്റിവിറ്റി ഓപ്ഷനുകൾ ഉറപ്പിക്കാം. സുഗമവും വയർലെസ് സ്ട്രീമിങ്ങിനും ഈ ഫാസ്റ്റ് കണക്റ്റിവിറ്റി മികച്ചതാണ്. സിനിമകൾക്കും, മ്യൂസിക്കിനും, ഗെയിമുകൾ കളിക്കുന്നതിനും എൽജി സൗണ്ട്ബാർ മികവുറ്റ പെർഫോമൻസ് തരുന്നു.
ഇതിൽ ക്ലിയർ വോയിസ് പ്ലസ് ഫീച്ചറുള്ളതിനാൽ മികച്ച ഓഡിയോ ഔട്ട്പുട്ട് ലഭിക്കും. സ്റ്റീരിയോ സൌണ്ട് ഔട്ട്പുട്ടും ഇതിനുണ്ട്. ഇതിൽ WOW ഇൻറർഫേസുണ്ട്. ഇത് റിമോട്ട് കൺട്രോളിങ്ങിൽ ഏറ്റവും മികച്ച പെർഫോമൻസ് തന്നെ തരുന്നുണ്ട്.
10000 രൂപയ്ക്ക് താഴെ വേറെയും സൌണ്ട്ബാറുകൾ വിപണിയിലുണ്ട്. CrossBeats Blaze, Boat Aavante Bar എന്നിവ ഉദാഹരണം. ഇവ രണ്ടും 9000 രൂപയ്ക്കും താഴെയാണ് ആമസോണിൽ ഇപ്പോൾ വിൽക്കുന്നത്.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile