കിടിലൻ ഫീച്ചർ! ഹാപ്പി ബെർത്ത്ഡേ മെസേജ് ഇനി മിസ്സാകില്ല, നെറ്റില്ലെങ്കിലും ചാറ്റ് ചെയ്യാം; WhatsApp ഷെഡ്യൂൾ ഓപ്ഷൻ
ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ഉപയോക്താക്കൾക്ക് WhatsApp പുതിയ ഫീച്ചർ അവതരിപ്പിച്ചു. വ്യക്തിഗത ചാറ്റുകളിലും ഗ്രൂപ്പുകളിലും മെസേജുകൾ മുൻകൂട്ടി ഷെഡ്യൂൾ ചെയ്ത് അയക്കാനുള്ള ഫീച്ചർ ഇപ്പോൾ ലഭ്യമാണ്. പ്രിയപ്പെട്ടവരുടെ ജന്മദിനാശംസകളും വാർഷിക ആഘോഷങ്ങളും ഓഫീസ് സംബന്ധമായ അറിയിപ്പുകളും ഇനി അയക്കാൻ റിമൈൻഡർ വയ്ക്കേണ്ട ആവശ്യമില്ല. പകരം മെസേജ് അയക്കണമെന്ന് കരുതുന്ന സമയം അലാറം സെറ്റ് ചെയ്യുന്ന പോലെ ഷെഡ്യൂൾ ചെയ്ത് അയക്കാൻ സാധിക്കും. . മറ്റൊരു തേർഡ്-പാർട്ടി ആപ്പുകളുടെയും സഹായമില്ലാതെ തന്നെ വാട്സ്ആപ്പിൽ നേരിട്ട് മെസേജുകൾ ഷെഡ്യൂൾ ചെയ്യാനാകുമെന്നാണ് ഫീച്ചറിന്റെ ഹൈലൈറ്റ്. Android, iOS ബീറ്റ ഉപയോക്താക്കൾക്ക് ഈ വാട്ട്സ്ആപ്പ് ഫീച്ചർ ലഭ്യമാണ്. വാട്ട്സ്ആപ്പിലെ മെസേജ് ഷെഡ്യൂളിംഗ് ഫീച്ചർ എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്നും, ഇതിന്റെ ഗുണങ്ങളും അറിയാം.
WhatsApp schedule Feature
വാട്ട്സ്ആപ്പിൽ മെസേജ് എഴുതി അതിന്റെ ഡെലിവറി തീയതിയും സമയവും സെലക്റ്റ് ചെയ്തണ് ഷെഡ്യൂൾ ചെയ്യേണ്ടത്. എൻഡ്-ടു-എൻഡ് എൻക്രിപ്ഷനിലാണ് ഷെഡ്യൂൾ ഓപ്ഷനും പ്രവർത്തിക്കുക. വാട്ട്സ്ആപ്പിൽ വ്യക്തിഗത ചാറ്റുകളിലും ഗ്രൂപ്പ് ചാറ്റുകളിലും ടെക്സ്റ്റ് സന്ദേശങ്ങൾക്ക് പുറമെ നിങ്ങൾക്ക് ലിങ്കുകൾ, ഫോട്ടോകൾ, വീഡിയോകൾ എന്നിവയും ഇതേ പോലെ അയക്കാനാകും. വാട്ട്സ്ആപ്പ് തന്നെ ഇക്കാര്യം എക്സിലൂടെ അറിയിച്ചു. എങ്ങനെയാണ് ഈ ഷെഡ്യൂൾ ഫീച്ചർ പ്രവർത്തിക്കുന്നതെന്ന് നോക്കാം.
വാട്ട്സ്ആപ്പ് ഷെഡ്യൂൾ എങ്ങനെ സെറ്റ് ചെയ്യാം?
- ഇതിനായി ആദ്യം നിങ്ങൾക്ക് അയക്കേണ്ട മെസേജ് ടൈപ്പ് ചെയ്യുക.
- ഇതിന് ശേഷം ഷെഡ്യൂൾ ഓപ്ഷനായി സെൻഡ് ബട്ടൺ ദീർഘനേരം അമർത്തി പിടിക്കുക.
- ഈ സമയത്ത് മെസേജ് അയക്കാനുള്ള ഡെലിവറി തീയതിയും സമയവും കാണാം.
- ഇത് സെലകറ്റ് ചെയ്തുകഴിഞ്ഞ്, സെൻഡ് എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യാം.
- ഇവിടെ ചാറ്റ് സ്ക്രീനിൽ You Scheduled a message എന്ന് കാണാനാകും.
- ഇതിൽ ക്ലിക്ക് ചെയ്താൽ എന്ത് മെസേജാണ് അയച്ചതെന്ന് കാണാം.
അഥവാ ഈ മെസേജ് വേണ്ടെങ്കിൽ അത് സെലക്റ്റ് ചെയ്യാം. ഇപ്പോൾ നിങ്ങൾക്ക് ഡിലീറ്റ് ചിഹ്നം സ്ക്രീനിന് മേൽവശത്ത് കാണാം. ഇങ്ങന മെസേജ് ഡിലീറ്റ് ചെയ്യാനാകും. ഡിലീറ്റ് ചെയ്താൽ, ആർക്കാണോ അയക്കുന്നത് അവർക്ക് മെസേജ് ഷെഡ്യൂൾ ചെയ്ത കാര്യം അറിയാനാകില്ല.
ഇവിടെ നിങ്ങൾക്ക് അടുത്ത 10 മിനിറ്റിന് ശേഷം അയക്കാനുള്ള മെസേജ് മുതൽ രണ്ടാഴ്ച വരെ മുൻകൂട്ടി ഷെഡ്യൂൾ ചെയ്യാനാകും. ഇവിടെ അയച്ചയാളുടെ ഫോൺ ഈ സമയത്ത് ഓഫ്ലൈനിലാണെങ്കിൽ പോലും, മെസേജ് ഡെലിവറി ചെയ്യാനാകുമെന്നാണ് കമ്പനി അറിയിച്ചത്.