WhatsApp Update: Spam കോളുകൾ Block ചെയ്യാൻ വാട്സ്ആപ്പിൽ ഒരു ഈസി ഫീച്ചർ| TECH NEWS

WhatsApp Update: Spam കോളുകൾ Block ചെയ്യാൻ വാട്സ്ആപ്പിൽ ഒരു ഈസി ഫീച്ചർ| TECH NEWS
HIGHLIGHTS

പുതിയ ഫീച്ചറുമായി വാട്സ്ആപ്പ് ഇതാ വരുന്നു

നിങ്ങളെ ശല്യപ്പെടുത്തുന്ന Spam കോളുകൾ ബ്ലോക്ക് ചെയ്യാം

WhatsApp തുറക്കാതെ ബ്ലോക്ക് ചെയ്യാനുള്ള ഫീച്ചറാണിത്

WhatsApp ഓരോ ദിവസവും പുതിയ അപ്ഡേറ്റുകൾ അവതരിപ്പിക്കുന്നു. വരിക്കാരെ ആകർഷിക്കുന്ന ഏറ്റവും മികച്ച ഫീച്ചറുകളാണ് കമ്പനിയിലുള്ളത്. വാട്സ്ആപ്പ് എപ്പോഴും ഉപയോക്താക്കളുടെ സുരക്ഷയ്ക്കും പ്രാധാന്യം നൽകുന്നു. ഇതിനായി കമ്പനി Block ഫീച്ചർ ഉപയോഗിക്കുന്നു.

WhatsApp ബ്ലോക്ക് ഫീച്ചർ

ഇപ്പോഴിതാ ഒരു പുതിയ ഫീച്ചറുമായി വാട്സ്ആപ്പ് വന്നിരിക്കുന്നു. അനാവശ്യമായ കോണ്ടാക്റ്റുകൾ ബ്ലോക്ക് ചെയ്യാൻ വാട്സ്ആപ്പിൽ സൌകര്യമുണ്ട്. നിങ്ങളെ ശല്യപ്പെടുത്തുന്ന Spam കോളുകൾ ബ്ലോക്ക് ചെയ്യാൻ ഇത് സഹായിക്കും. ഇപ്പോഴിതാ ബ്ലോക്ക് കോണ്ടാക്റ്റുകളിൽ മെറ്റ പുതിയതായി ഒരു അപ്ഡേറ്റ് കൊണ്ടുവന്നിരിക്കുന്നു.
വാട്സ്ആപ്പ് തുറക്കാതെ ബ്ലോക്ക് ചെയ്യാനുള്ള ഫീച്ചറാണിത്. ഇതിനെ കുറിച്ച് വിശദമായി അറിയാം.

WhatsApp തുറക്കാതെ ബ്ലോക്ക് ചെയ്യാം
WhatsApp തുറക്കാതെ ബ്ലോക്ക് ചെയ്യാം

WhatsApp തുറക്കാതെ ബ്ലോക്ക് ചെയ്യാം

ഇന്ന് 2 മില്യണിലധികം വരിക്കാരാണ് വാട്സ്ആപ്പിനുള്ളത്. ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും സ്വന്തമാക്കിയ സക്കർബർഗിന്റെ മെറ്റയാണ് വാട്സ്ആപ്പിന്റെ ഉടമ. എൻഡ്-ടു-എൻഡ് എൻക്രിപ്റ്റഡ് സേവനമാണ് ആപ്ലിക്കേഷൻ നൽകുന്നത്. ഇന്ന് പ്രചാരത്തിലുള്ള ഏറ്റവും വലിയ മെസേജ് ആപ്ലിക്കേഷനും വാട്സ്ആപ്പാണ്.

എന്താണ് ഈ പുതിയ ഫീച്ചർ?

ലോക്ക് സ്ക്രീനിൽ നിന്നും മറ്റും പരിചയമില്ലാത്ത മെസേജുകൾ നേരിട്ട് ബ്ലോക്ക് ചെയ്യുന്നതാണ് പുതിയ ഫീച്ചർ. നോട്ടിഫിക്കേഷൻ ബാറിൽ നിന്നും മറ്റും ഇനി അറിയാത്ത മെസേജുകൾ നേരിട്ട് ബ്ലോക്ക് ചെയ്യാനാകും.
ലോക്ക് സ്ക്രീനിൽ നിന്നോ നോട്ടിഫിക്കേഷൻ ബാറിൽ നിന്നോ ഇനി സ്പാം കോളുകൾ നേരിട്ട് ബ്ലോക്ക് ചെയ്യാം.

പുതിയ ഫീച്ചർ എങ്ങനെ പ്രവർത്തിക്കും?

സ്പാം അക്കൗണ്ട് ബ്ലോക്ക് ചെയ്യാൻ ഇനി വാട്സ്ആപ്പ് ചാറ്റ് തുറക്കേണ്ടതില്ല. ലോക്ക് സ്‌ക്രീൻ ഫീച്ചറിൽ നിന്ന് WhatsApp Spam തടയാനാണ് ഈ ഫീച്ചർ. സാധാരണ ആപ്ലിക്കേഷനിൽ ചാറ്റ് കണ്ടെത്തുന്നതിന് പ്രയാസമാണ്. എന്നാൽ വാട്സ്ആപ്പിലെ സ്പാം കോളുകൾക്ക് എതിരെ പെട്ടെന്ന് നടപടി എടുക്കാൻ ഇത് സഹായിക്കും.

Read More: ലോഞ്ച് ആയില്ല, എങ്കിലും വില ചോർന്നു! iQOO Neo 9 Pro-യിൽ പ്രതീക്ഷിക്കാൻ എന്തെല്ലാം?

ലോക്ക് സ്ക്രീനിൽ എങ്ങനെ ബ്ലോക്ക് ചെയ്യാം?

  • ഇതിനായി ആദ്യം വാട്സ്ആപ്പ് അപ്ഡേറ്റ് ചെയ്യുക.
  • ശേഷം ലോക്ക് സ്‌ക്രീനിൽ പോപ്പ് അപ്പ് ചെയ്യുന്നതിന് നോട്ടിഫിക്കേഷൻ പരിശോധിക്കുക. തുടർന്ന് ആക്സസ് നൽകുക.
  • നോട്ടിഫിക്കേഷൻ സ്ക്രീനിൽ മെസേജ് ദൃശ്യമാകുമ്പോൾ റിപ്ലൈ ബട്ടണിന് അടുത്തുള്ള ബ്ലോക്ക് ഓപ്ഷനിൽ ടാപ്പ് ചെയ്യുക.
  • ബ്ലോക്ക് ചെയ്‌തതിന് ശേഷം നിങ്ങൾക്ക് വേണമെങ്കിൽ അനാവശ്യ മെസേജ് റിപ്പോർട്ട് ചെയ്യാനും സാധിക്കും.

മറ്റ് പുതിയ അപ്ഡേറ്റുകൾ

ഇനി മൂന്നാം കക്ഷി ചാറ്റുകളിൽ നിന്നുള്ള ഇൻകമിങ് മെസേജുകൾ സ്വീകരിക്കാൻ വാട്സ്ആപ്പിൽ പുതിയ ഫീച്ചർ വരുന്നു. ഇങ്ങനെ വാട്സ്ആപ്പ് അക്കൗണ്ട് ഇല്ലെങ്കിലും ഉപയോക്താവിന് മെസേജുകൾ അയയ്‌ക്കാൻ സാധിക്കും. വരുന്ന ദിവസങ്ങളിൽ തന്നെ ഈ അപ്ഡേറ്റ് ഉപയോക്താക്കൾക്ക് ലഭ്യമാകും.

Anju M U

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo