ക്രിസ്മസിന് നാട്ടിലേക്ക് വരാൻ ടിക്കറ്റ് നോക്കുന്നവർക്ക് ഇതാ ബമ്പർ ഓഫർ
ടിക്കറ്റുകൾക്ക് കൺവീനിയൻസ് ഫീയിൽ 100% കിഴിവ് ലഭിക്കുന്നു
IRCTC ആണ് ബ്ലാക്ക് ഫ്രൈഡേ ഓഫർ ഇന്ത്യക്കാർക്കായി അനുവദിച്ചിരിക്കുന്നത്
Ticket Booking നടത്തുന്നവർക്കായി ഇതാ Black Friday Offer പ്രഖ്യാപിച്ചു. കേരളത്തിന് പുറത്തേക്കോ, വിദേശത്തേക്കോ പോകാനാഗ്രഹിക്കുന്നവർക്ക് വേണ്ടിയാണ് ഓഫർ. അതുപോലെ ക്രിസ്മസിന് നാട്ടിലേക്ക് വരാൻ ടിക്കറ്റ് നോക്കുന്നവർക്കും ഇന്ന് കിഴിവ് നേടാം.
SurveyIRCTC ആണ് ബ്ലാക്ക് ഫ്രൈഡേ ഓഫർ ഇന്ത്യക്കാർക്കായി അനുവദിച്ചിരിക്കുന്നത്. ഇത് ഇന്ന് (നവംബർ 29-വെള്ളിയാഴ്ച) മാത്രം ലഭിക്കുന്ന സ്പെഷ്യൽ ഓഫറാണ്. ഐആർസിടിസിയുടെ ഈ സ്പെഷ്യൽ ഡേ ഓഫറിനെ കുറിച്ച് കൂടുതൽ അറിഞ്ഞാലോ?
ഇന്ന് Ticket Booking ഓഫർ
IRCTC Air ആപ്പിലൂടെയുള്ള ബുക്കിങ്ങിനാണ് ഓഫർ. ഇന്ത്യൻ റെയിൽവേ ടിക്കറ്റ് ബുക്കിങ്ങിന് മാത്രമല്ല ഫ്ലൈറ്റ്, ഹോട്ടൽ ബുക്കിങ്ങിനും ആപ്പ് ഉപയോഗിക്കാം. ഇതിൽ ഫ്ലൈറ്റ് ബുക്കിങ്ങിനായി ഉപയോഗിക്കുന്നത് ഐആർസിടിസി എയർ എന്ന ആപ്ലിക്കേഷനാണ്. ഇതിനായി പ്രത്യേക സൈറ്റുമുണ്ട്. ഇവയിലൂടെ ഫ്ലൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് ആകർഷകമായ കിഴിവാണ് ലഭിക്കുന്നത്.
IRCTC വഴി ബുക്ക് ചെയ്ത ടിക്കറ്റുകൾക്ക് കൺവീനിയൻസ് ഫീയിൽ 100% കിഴിവ് ലഭിക്കുന്നു. അതുപോലെ ചില ഇൻഷുറൻസ് ആനുകൂല്യങ്ങളും ഐആർസിടിസി എയർ ഓഫർ ചെയ്യുന്നു. ബ്ലാക്ക് ഫ്രൈഡേ ഓഫറിനെ കുറിച്ച് ഐആർസിടിസി എയർ ഇൻസ്റ്റഗ്രാം പോസ്റ്റ് ഷെയർ ചെയ്തിട്ടുണ്ട്.

ഇന്ന് ടിക്കറ്റെടുക്കുന്നവർക്ക് വേണ്ടി മാത്രമാണ് ഓഫർ. അതിനാൽ ഇനിയും സമയം കഴിഞ്ഞിട്ടില്ല, ഓഫറിനെ കുറിച്ച് ഇവിടെ വിശദീകരിക്കുന്നു.
Also Read: JBL Dolby Soundbar ഏറ്റവും വിലക്കുറവിൽ, ഈ പരിമിതകാല ഓഫർ വിട്ടുകളയല്ലേ!
Ticket Booking: 100 ശതമാനം ഇളവ്
ഡൊമസ്റ്റിക്, ഇന്റർനാഷണൽ ഫ്ലൈറ്റ് ടിക്കറ്റ് ബുക്കിങ്ങിൽ കൺവീനിയൻസ് ഫീസിലാണ് ഇളവ്. ഐആർസിടിസി എയർ ആപ്പ് ഫ്ലൈറ്റ് ടിക്കറ്റ് ബുക്കിങ് നടത്തുമ്പോൾ 100 ശതമാനം കിഴിവുണ്ട്. കൺവീനിയൻസ് ഫീസിന്റെ 100% ഇളവാണ് ഇന്ന് ബുക്കിങ് നടത്തുന്നവർക്ക് ലഭിക്കുക. ആഭ്യന്തര, അന്തർദേശീയ ഫ്ലൈറ്റ് ടിക്കറ്റ് ബുക്കിങ് ചെയ്യുന്നവർക്ക് ഇത് നേടാം.
അതുപോലെ 50 ലക്ഷം രൂപയുടെ സൗജന്യ യാത്രാ ഇൻഷുറൻസും ലഭിക്കും. ഫ്ലൈറ്റ് ടിക്കറ്റിൽ ഇൻഷുറൻസ് ട്രാവലിങ്ങിന് സാധാരണ നമ്മൾ എക്സ്ട്രാ കൊടുക്കാറുണ്ട്. ഇന്നാണ് നിങ്ങൾ ഫ്ലൈറ്റ് ടിക്കറ്റെടുക്കുന്നത് എങ്കിൽ ഇതിലും ലാഭിക്കാം. അതിനാൽ തന്നെ ഈ ബ്ലാക്ക് ഫ്രൈഡേ ഓഫർ മിസ്സാക്കണ്ട.
IRCTC AIR ബുക്കിങ്: എങ്ങനെ?
ഐആർസിടിസി വഴി ഫ്ലൈറ്റ് ടിക്കറ്റ് എടുക്കാൻ ആഗ്രഹിക്കുന്നവർ പ്ലേ സ്റ്റോറിൽ നിന്ന് ആപ്പിൾ സ്റ്റോറിൽ നിന്നോ IRCTC AIR ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. അതുമല്ലെങ്കിൽ നിങ്ങൾക്ക് www.air.irctc.co.in എന്ന സൈറ്റ് വഴിയും ബുക്കിങ് നടത്താം.
ശേഷം നിങ്ങളുടെ ഐആർസിടിസി അക്കൗണ്ടിൽ ലോഗിൻ ചെയ്യുക. ഇതുവരെ അക്കൗണ്ട് ഇല്ലാത്തവരാണെങ്കിൽ, പുതിയതായി ഒന്ന് ക്രിയേറ്റ് ചെയ്യുക. തുടർന്ന് പോകേണ്ട സ്ഥലം, യാത്രാ തീയതി തുടങ്ങിയ വിവരങ്ങൾ ടൈപ്പ് ചെയ്ത് നൽകാം. ബുക്കിങ്ങും പേയ്‌മെന്റും നടത്തുമ്പോൾ തന്നെ ഓഫറും അൺലോക്ക് ചെയ്യപ്പെടുന്നു.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile