പുതിയ പോക്കറ്റ്-ഫ്രെണ്ട്ലി പ്ലാനുമായി JioCinema
ജിയോസിനിമ ad-free plan ആണ് അവതരിപ്പിക്കാൻ ഉദ്ദേശിക്കുന്നത്
വരും ദിവസങ്ങളിൽ തന്നെ ജിയോസിനിമ പുതിയ പ്ലാൻ അവതരിപ്പിച്ചേക്കും
IPL 2024 ആവേശത്തിനൊപ്പം Ambani-യുടെ JioCinema-യിൽ സന്തോഷവാർത്ത. ജിയോസിനിമയിൽ പുതിയ സബ്സ്ക്രിപ്ഷൻ പ്ലാനാണ് മുകേഷ് അംബാനി കൊണ്ടുവരുന്നത്. വരും ദിവസങ്ങളിൽ തന്നെ ജിയോസിനിമ പുതിയ പ്ലാൻ അവതരിപ്പിച്ചേക്കും.
SurveyIPL ആരാധകർക്കായി JioCinema
ജിയോസിനിമ ad-free plan ആണ് അവതരിപ്പിക്കാൻ ഉദ്ദേശിക്കുന്നത്. നിലവിൽ 2 പ്ലാനുകളാണ് ജിയോസിനിമയുടെ പക്കലുള്ളത്. ഇവയിൽ നിന്നെല്ലാം വ്യത്യസ്തമാണ് പുതിയ പ്ലാൻ വരുന്നത്.

പരസ്യങ്ങളില്ലാതെ JioCinema കാണാം
നിലവിൽ IPL ക്രിക്കറ്റ് മത്സരങ്ങൾ ജിയോസിനിമയിലാണ് ലൈവ് സ്ട്രീം ചെയ്യുന്നത്. ജിയോ വരിക്കാരല്ലെങ്കിലും ഫ്രീയായി ജിയോസിനിമ ആസ്വദിക്കാം. എന്നാൽ സബ്സ്ക്രിപ്ഷൻ ഇല്ലാത്തവർക്ക് പരസ്യങ്ങൾ ഉൾപ്പെടുത്തിയുള്ള സർവ്വീസാണ് ലഭിക്കുന്നത്. 12 ഭാഷകളിൽ ഐപിഎൽ സ്ട്രീമിങ് ലഭ്യമാണ്.
പലരെയും തുടരെ തുടരെയുള്ള പരസ്യങ്ങൾ മടുപ്പിക്കുന്നുണ്ടാകും. എന്നാൽ ജിയോസിനിമ സബ്സ്ക്രിപ്ഷൻ പ്ലാനിനോടും താൽപ്പര്യമുണ്ടാകണമെന്നില്ല. കാരണം വളരെ കുറച്ച് പ്ലാനുകൾ മാത്രമാണ് ജിയോസിനിമ സബ്സ്ക്രിപ്ഷനായുള്ളത്. ഒരു മാസ പ്ലാനും വാർഷിക പ്ലാനുകളുമാണവ. 99 രൂപ ചെലവാക്കിയുള്ളതാണ് ജിയോസിനിമ മാസ പ്ലാൻ. 999 രൂപയ്ക്ക് അംബാനി ജിയോസിനിമ വാർഷിക പ്രീമിയം പ്ലാനും തരുന്നു.
പുതിയ പ്ലാൻ എങ്ങനെയായിരിക്കും?
പരസ്യരഹിത പ്ലാൻ ജിയോസിനിമ ഏപ്രിൽ 25-ന് അവതരിപ്പിക്കുമെന്നാണ് സൂചന. പ്ലാനിനെ കുറിച്ച് കൂടുതൽ വിവരങ്ങളൊന്നും ജിയോ വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും ജിയോസിനിമ X അക്കൌണ്ടിൽ ചില സൂചനകൾ തരുന്നുണ്ട്. വീഡിയോ 4K സ്ട്രീമിങ്ങും പരിപാടികൾ ഡൗൺലോഡ് ചെയ്യാനുള്ള സൌകര്യവും ലഭിക്കും.േ
ജിയോസിനിമയിൽ എന്തെല്ലാം?
ഇന്ത്യയിലെ പ്രധാന OTT പ്ലാറ്റ്ഫോമിലേക്ക് ജിയോസിനിമ കുതിക്കുകയാണ്. ഐപിഎൽ ലൈവ് മാത്രമല്ല, പ്രാദേശിക സിനിമകളുടെ വൻ കളക്ഷൻ ജിയോസിനിമയിലുണ്ട്. ഇന്റർനാഷണൽ പരിപാടികളും ഇതിൽ ഉൾപ്പെടുന്നു.
ഡിസ്നിയിൽ നിന്ന് കൈവിട്ട് പോയ HBO പ്രോഗ്രാമുകളും ഈ ലിസ്റ്റിലുണ്ട്. ഗെയിം ഓഫ് ത്രോൺസ്, യൂഫോറിയ, ദി വൈറ്റ് ലോട്ടസ് എന്നീ HBO പരിപാടികളുണ്ട്. മലയാളത്തിന്റെ ക്ലാസിക് ചിത്രങ്ങളും ജിയോസിനിമയിൽ ആസ്വദിക്കാം. ഗോഡ്ഫാദർ, മണിച്ചിത്രത്താഴ് തുടങ്ങി മലയാളസിനിമയുടെ വൻകളക്ഷനാണുള്ളത്. ഒട്ടനവധി ടെലിവിഷൻ പരമ്പരകളും ജിയോസിനിമയിലുണ്ട്.
READ MORE: Manjummel Boys OTT: ഉടൻ വരുന്നു, ‘മഞ്ഞുമ്മൽ ബോയ്സ്’ Video പങ്കുവച്ച് Hotstar
എന്തായാലും പുതിയ പ്ലാൻ പരസ്യ-ലൈറ്റ് സബ്‌സ്‌ക്രിപ്‌ഷനാണ്. താങ്ങാനാവുന്ന വിലയിൽ സബ്സ്ക്രിപ്ഷൻ എടുക്കാൻ ആഗ്രഹിക്കുന്നവർക്കുള്ള ബെസ്റ്റ് ചോയിസ്. പോക്കറ്റ് ഫ്രണ്ട്‌ലിയായി ജിയോസിനിമ ആക്സസ് ചെയ്യണമെങ്കിൽ പുതിയ പ്ലാൻ സഹായിക്കും.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile
