Manjummel Boys OTT: ഉടൻ വരുന്നു, ‘മഞ്ഞുമ്മൽ ബോയ്സ്’ Video പങ്കുവച്ച് Hotstar

HIGHLIGHTS

ബോക്സ് ഓഫീസ് ചരിത്രമെഴുതിയ Manjummel Boys OTT റിലീസിന് എത്തുന്നു

ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് മഞ്ഞുമ്മൽ ബോയ്സ് റിലീസിന് ഒരുങ്ങുന്നത്

ചിത്രം ഉടൻ വരുന്നു എന്ന ടൈറ്റിലിൽ ഹോട്ട്സ്റ്റാർ വീഡിയോ പങ്കുവച്ചു

Manjummel Boys OTT: ഉടൻ വരുന്നു, ‘മഞ്ഞുമ്മൽ ബോയ്സ്’ Video പങ്കുവച്ച് Hotstar

ബോക്സ് ഓഫീസ് ചരിത്രമെഴുതിയ Manjummel Boys OTT റിലീസിന് എത്തുന്നു. 200 കോടിയ്ക്ക് മുകളിൽ കളക്ഷൻ നേടിയ ചിത്രമാണ് മഞ്ഞുമ്മൽ ബോയ്സ്. തമിഴ് തിയേറ്ററുകൾ ആദ്യമായി വമ്പിച്ച വിജയമാക്കിയ ചിത്രം കൂടിയാണിത്. സിനിമ തെലുങ്കിലേക്കും മറ്റും ഡബ്ബ് ചെയ്തും ഏപ്രിലിൽ റിലീസ് ചെയ്തു. മറ്റ് ഭാഷകളിലും Manjummel Boys ഹിറ്റ് ചരിത്രം കുറിച്ചു.

Digit.in Survey
✅ Thank you for completing the survey!

Manjummel Boys OTT

ജാൻ എ മന്നിന് ശേഷം ചിദംബംരം സംവിധാനം ചെയ്ത ചിത്രമാണ് മഞ്ഞുമ്മൽ ബോയ്സ്. മലയാളത്തിന്റെ പ്രമുഖ യുവ താരനിരയാണ് മഞ്ഞുമ്മൽ ബോയ്സിൽ അണിനിരന്നത്. സൗബിൻ ഷാഹിർ കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രമാണിത്.

മഞ്ഞുമ്മൽ ബോയ്സ്
മഞ്ഞുമ്മൽ ബോയ്സ്

ശ്രീനാഥ് ഭാസി, ഗണപതി, ബാലു വർഗീസ് എന്നിവരും മുഖ്യവേഷം അവതരിപ്പിച്ചു. സൗബിൻ ഷാഹിർ ചിത്രത്തിന്റെ നിർമാണത്തിലും പങ്കാളിയായിട്ടുണ്ട്. ലാൽ ജൂനിയർ, ചന്തു സലീംകുമാർ എന്നിവരും നിർണായക വേഷങ്ങളിൽ എത്തി. ദീപക് പറമ്പോൽ, അഭിറാം രാധാകൃഷ്ണൻ, അരുൺ കുര്യൻ, വിഷ്ണു രഘു എന്നിവരാണ് മറ്റ് താരങ്ങൾ. സംവിധായകൻ ഖാലിദ് റഹ്‌മാനും ചിത്രത്തിൽ ഒരു മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ചു.

സിനിമ മെയ് മാസം ഒടിടിയിൽ റിലീസിന് എത്തുമെന്ന് ചില സൂചനകളുണ്ടായിരുന്നു. മെയ് മാസം ആദ്യമായിരിക്കും സിനിമ വരുന്നതെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. ഇപ്പോഴിതാ മഞ്ഞുമ്മൽ ബോയ്സ് ഒടിടി റിലീസിൽ ചില വ്യക്തമായ വിവരങ്ങളും വരുന്നുണ്ട്.

Manjummel Boys എപ്പോൾ കാണാം?

ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് മഞ്ഞുമ്മൽ ബോയ്സ് റിലീസിന് ഒരുങ്ങുന്നത്. മെയ് മൂന്നിനാണ് ചിത്രം സ്ട്രീമിങ്ങിന് എത്തുന്നത്. ഇതും അണിയറപ്രവർത്തകർ സ്ഥിരീകരിച്ചിട്ടില്ല. മഞ്ഞുമ്മൽ ബോയ്സിന്റെ ഷോർട് ട്രെയിലർ ഹോട്ട്സ്റ്റാർ റിലീസ് ചെയ്തിരുന്നു. ചിത്രം ഉടൻ വരുന്നു എന്ന ടൈറ്റിലിലാണ് ഹോട്ട്സ്റ്റാർ വീഡിയോ പങ്കുവച്ചത്.

മഞ്ഞുമ്മൽ ബോയ്സ് OTT റിലീസിന്….

ഫെബ്രുവരി 22-നാണ് മഞ്ഞുമ്മൽ ബോയ്സ് തിയേറ്ററുകളിൽ റിലീസ് ചെയ്തത്. കൊടൈക്കനാലിൽ യാത്ര പോകുന്ന ഒരു സംഘം സുഹൃത്തുക്കളുടെ കഥയാണ് ചിത്രം. മഞ്ഞുമ്മലിലെ 11 സുഹൃത്തുക്കളുടെ യഥാർഥ ജീവിതകഥയാണ് മഞ്ഞുമ്മൽ ബോയ്സ്.

സിനിമിലെ ഗുണ സിനിമ റെഫറൻസും കൺമണി ഗാനവും തമിഴകത്തിനെ തിയേറ്ററുകളിലേക്ക് വിളിച്ചു. കൂടാതെ, സിനിമയിലെ ത്രില്ലിങ് അനുഭവവും ആർട്ട് വർക്കും പ്രശംസ നേടി. യഥാർഥ സംഭവത്തെ 95 ശതമാനവും സിനിമയിലെത്തിച്ച ചിദംബരത്തിന്റെ തിരക്കഥയും മികച്ചതായിരുന്നു.

READ MORE: Keypad Phone വിപണി itel ഗുരുജീ എടുക്കുമോ? UPI, YouTube, 4G ഫീച്ചറുകളുള്ള പുതിയ ഫോൺ| TECH NEWS

പറവ ഫിലിംസും ശ്രീ ഗോകുലം മൂവിസും ചേർന്നാണ് സിനിമ നിർമിച്ചത്. ബാബു ഷാഹിർ, സൗബിൻ ഷാഹിർ, ഷോൺ ആന്റണി എന്നിവരാണ് നിർമാതാക്കൾ.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo