Keypad Phone വിപണി itel ഗുരുജീ എടുക്കുമോ? UPI, YouTube, 4G ഫീച്ചറുകളുള്ള പുതിയ ഫോൺ| TECH NEWS

Keypad Phone വിപണി itel ഗുരുജീ എടുക്കുമോ? UPI, YouTube, 4G ഫീച്ചറുകളുള്ള പുതിയ ഫോൺ| TECH NEWS
HIGHLIGHTS

പ്രീമിയം ഡിസൈനിലുള്ള itel Super Guru 4G ഇന്ത്യയിലെത്തി

13 ഇന്ത്യൻ ഭാഷകൾ ലഭിക്കുന്ന ഐടെൽ കീപാഡ് ഫോണാണിത്

Keypad Phones പ്രേമികൾക്കായാണ് ഈ 4G മോഡൽ അവതരിപ്പിച്ചത്

itel പുതുതായി കൊണ്ടുവരുന്നത് Super Guru-വിനെയാണ്. Keypad Phones പ്രേമികൾക്കായാണ് ഈ 4G മോഡൽ അവതരിപ്പിച്ചത്. പ്രീമിയം ഡിസൈനിലുള്ള itel Super Guru 4G ഫീച്ചറുകളും അറിഞ്ഞിരിക്കേണ്ടവയാണ്.

itel Super Guru 4G

13 ഇന്ത്യൻ ഭാഷകൾ ലഭിക്കുന്ന ഐടെൽ കീപാഡ് ഫോണാണിത്. ഒരു കീപാഡ് ഫോണാണെങ്കിലും UPI ഫീച്ചറുകളും YouTube, YT ഷോട്സും ഇതിലുണ്ട്. 2000 രൂപയ്ക്കും താഴെ വില വരുന്ന ഫീച്ചർ ഫോണാണിത്. ഫോണിന്റെ പ്രധാന ഫീച്ചറുകൾ എന്തെല്ലാമാണെന്ന് നോക്കാം. ഒപ്പം ഫോണിന്റെ വിൽപ്പനയും മറ്റ് ഫീച്ചറുകളും അറിയാം.

itel Super Guru 4G: Keypad Phone വിപണി ഗുരുജീ എടുക്കുമോ?  UPI, YouTube, 4G ഫീച്ചറുള്ള ഐടെൽ ഫോണെത്തി
itel Super Guru 4G

itel Super Guru 4G ഫീച്ചറുകൾ

2 ഇഞ്ച് ഡിസ്‌പ്ലേയാണ് ഐടെൽ കീപാഡ് ഫോണിനുള്ളത്. ഇതിന് 1,000mAh ബാറ്ററിയും നൽകിയിരിക്കുന്നു. യുപിഐ പേയ്‌മെന്റുകൾക്കായി ഇതിൽ ബാർകോഡ് സ്കാനിങ് ഫീച്ചർ ലഭിക്കും. ഇതാനായി വിജിഎ ക്യാമറയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.

LetsChat ആപ്പും ഫോണിൽ ലഭിക്കുന്നതാണ്. നിങ്ങൾക്ക് അറിയാമായിരിക്കും ഇൻസ്റ്റന്റ് മെസേജിങ് ആപ്ലിക്കേഷനാണ് ലെറ്റ്സ്ചാറ്റ്സ്. കീപാഡ് ഫോണാണെങ്കിലും നിരവധി ഗെയിമിങ് ഓപ്ഷനുകളും ഫോണിൽ ലഭ്യമാണ്. Sokoban, Tetris പോലുള്ള ആവേശകരമായ ഗെയിമുകൾ ഇതിന് ഉദാഹരണം.

കണക്റ്റിവിറ്റിയും മറ്റ് ഫീച്ചറുകളും

ഇത് 4G കണക്റ്റിവിറ്റിയെ സപ്പോർട്ട് ചെയ്യുന്നതിനാൽ വേഗതയെ കുറിച്ച് ആശങ്ക ആവശ്യമില്ല. ഡ്യുവൽ 4G കണക്റ്റിവിറ്റിയാണ് ഐടെൽ സൂപ്പർ ഗുരുവിലുള്ളത്. 4ജി ലഭിക്കാത്ത ഇടങ്ങളിൽ നിങ്ങൾക്ക് 2G, 3G കണക്റ്റിവിറ്റി ഉപയോഗപ്പെടുത്താം. ഇതിന് പുറമെ ഈ ഫോൺ VoLTE സപ്പോർട്ട് ചെയ്യുന്നുണ്ട്.

Read More: OnePlus 11R New Variant: Red മേക്കോവറിൽ ബേസ് മോഡൽ! കടുംചുവപ്പൻ OnePlus 11R, 35000 രൂപ റേഞ്ചിൽ വിപണിയിൽ

നേരത്തെ പറഞ്ഞ പോലെ 13 ഭാഷകളെ ഫോൺ സപ്പോർട്ട് ചെയ്യുന്നു. അതിനാൽ മുതിർന്നവർക്കും മറ്റും ഉപയോഗിക്കാവുന്ന മികച്ച ഫോണാണിത്. ഇംഗ്ലീഷ്, ഹിന്ദി, ഉറുദു, പഞ്ചാബി എന്നീ നാല് ഭാഷകളിൽ ബിബിസി ന്യൂസ് കാണാനും സാധിക്കും.

വില എത്ര?

2000 രൂപയ്ക്കും താഴെയാണ് ഈ കീപാഡ് ഫോണിന്റെ വില. മൂന്ന് കളർ ഓപ്ഷനുകളിലാണ് ഫോൺ അവതരിപ്പിച്ചിട്ടുള്ളത്. പച്ച, കറുപ്പ്, കടും നീല എന്നീ നിറങ്ങളിലാണ് ഐടെൽ ഉള്ളത്. ഇതിന് 1,799 രൂപ വിലയാകുന്നു. ഐടെലിന്റെ ഓൺലൈൻ സ്റ്റോറുകൾ വഴി സൂപ്പർ ഗുരു പർച്ചേസ് ചെയ്യാം. ആമസോൺ വഴിയും ഫോൺ ലഭ്യമായിരിക്കും.

Anju M U

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo