പുതിയ അപ്പ്‌ഡേഷനുകളുമായി ഫേസ്ബുക്ക് എത്തി കഴിഞ്ഞു

പുതിയ അപ്പ്‌ഡേഷനുകളുമായി ഫേസ്ബുക്ക്  എത്തി കഴിഞ്ഞു
HIGHLIGHTS

ഫേസ് ബുക്കിലും മെസേജ് ഡിലീറ്റ് ഓപ്‌ഷനുകൾ എത്തുന്നു ?

വാട്ട്സ് ആപ്പിന് പിന്നാലെ പുതിയ ഓപ്‌ഷനുകളുമായി ഫേസ്ബുക്കും ഉടൻ എത്തുന്നു വൈത്ക് .വാട്ട്സ് ആപ്പിൽ ലഭിച്ചിരുന്ന ഡിലീറ്റ് ഫോർ എവെരി വൺ എന്ന ഓപ്‌ഷൻ ആണ് ഇപ്പോൾ ഉപഭോതാക്കൾക്ക് മെസ്സഞ്ചറിലും ഉടൻ ലഭ്യമാകുന്നത് .തെറ്റായ മെസേജുകൾ അയച്ചാൽ ഉപഭോതാക്കൾക്ക് 10 മിനിറ്റിനുള്ളിൽ ഡിലീറ്റ് ചെയ്യുവാനുള്ള സൗകര്യമാണ് മെസ്സഞ്ചറിലും ഉടൻ നടപ്പാക്കുന്നത് .എന്നാൽ വാട്ട്സ് ആപ്പിൽ ഇപ്പോൾ 13 മണിക്കൂർ വരെയാണ് ഡിലീറ്റ് ഫോർ എവെരി വൺ എന്ന ഓപ്‌ഷനുകൾ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .ഫേസ്ബുക്കിൽ ഈ പുതിയ സംവിധാനങ്ങൾ എന്ന് നിലവിൽ വരും എന്ന കാര്യത്തിൽ സൂചനകൾ ഒന്നും തന്നെ ലഭിച്ചട്ടില്ല .

വാട്ട്സ് ആപ്പിലെ ഡിലീറ്റ് ഫോർ എവെരി വൺ 

മെസേജ് അയച്ച്‌ ഏഴുമിനിറ്റിനകം ആ മെസേജ് ലഭിച്ചയാളുടെ അക്കൌണ്ടില്‍നിന്നും ഡിലീറ്റ് ചെയ്യാന്‍ ഇതിലൂടെ സാധിക്കും. മെസ്സേജ് ഡിലീറ്റ് ചെയ്താലും സ്വീകരിച്ചയാളുടെ ഫോണില്‍ അത് ഡിലീറ്റ് ചെയ്യപ്പെട്ടതായി കാണിക്കുകയും ചെയ്യും.നിങ്ങൾ അയക്കുന്ന സന്ദേശം തെറ്റായി മറ്റുള്ളവർക്ക് പോകുകയാന്നെങ്കിൽ അല്ലെകിൽ എതെകിലും വീഡിയോ നിങ്ങൾ അബദ്ധത്തിൽ ഗ്രൂപ്പുകളിളിലേക്ക് അയക്കുകയാണെങ്കിലോ ഇത് നിങ്ങൾക്ക് ഡിലീറ്റ് ചെയ്യുവാൻ സാധ്യമാകുന്നു.അയയ്ക്കുന്നയാളും, സന്ദേശം ലഭിക്കുന്നയാളും പുതിയ വേര്‍ഷന്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍ മാത്രമാണ് ഈ സൗകര്യം ലഭ്യമാവുകയുള്ളൂ.

എന്നാൽ നിലവിൽ ഡിലീറ്റ് ഫോർ എവെരി വൺ 1 മണിക്കൂർ 8 മിനുട്ടുവരെയാണ് ലഭിക്കുന്നത് .ഈ സമയത്തിനുള്ളിൽ ഡിലീറ്റ് ചെയ്യേണ്ടതാണ് .പുതിയ അപ്പ്ഡേഷനുകൾ പ്രകാരം ഇപ്പോൾ 13 മണിക്കൂർ 8 മിനുട്ട് 16 സെക്കന്റ് വരെയാണ്  ലഭിക്കുന്നത് .എന്നാൽ ഡിലീറ്റ് ഫോർ എവെരി വൺ ആദ്യം ലഭിച്ചിരുന്നത് വെറും 7 മിനുട്ട് നേരത്തേക്ക് മാത്രമായിരുന്നു .ഇനി മുതൽ അത് 13 വരെ ലഭ്യമാകുന്നതാണ് 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo