ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ പാസ്‌വേഡ് ഷെയറിങ് നിർത്തലാക്കുന്നു
നിലവിൽ കനേഡിയൻ സബ്‌സ്‌ക്രൈബർമാർക്കാണ് പുതിയ മാറ്റം
ഇന്ത്യയിലും പാസ്‌വേഡ് ഷെയറിങ് നിർത്തലാക്കുമോ?
ഒരു അക്കൗണ്ടിൽ മെമ്പർഷിപ്പ് എടുത്ത് വീട്ടുകാർക്കും കൂട്ടുകാർക്കും ഷെയർ ചെയ്യുന്ന രീതി നെറ്റ്ഫ്ലിക്സ് നിർത്തലാക്കിയിരുന്നു. ഇതിന് ചുവടുപിടിച്ചാണ് Disney+ Hotstar പാസ്‌വേഡ് ഷെയർ ചെയ്യുന്ന ഫീച്ചർ നീക്കം ചെയ്യാൻ ഒരുങ്ങുന്നത്.
Surveyപാസ്‌വേഡ് ഷെയറിങ് നിർത്തലാക്കുന്നോ?
നവംബർ 1 മുതലാണ് ഈ മാറ്റം ഡിസ്നി സബ്സ്ക്രൈബേഴ്സിലും പ്രാബല്യത്തിൽ കൊണ്ടുവരുന്നത്. രണ്ട് മാസത്തിന് ശേഷം Password sharing ഓപ്ഷൻ ലഭ്യമായിരിക്കില്ലെന്ന് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ കാനഡയിലെ സബ്‌സ്‌ക്രൈബർമാർക്ക് മെയിൽ വഴി അറിയിപ്പ് നൽകിയിട്ടുണ്ട്.
Disney+ Hotstarന് ഇന്ത്യയിലും മാറ്റം?
നിലവിൽ കനേഡിയൻ സബ്‌സ്‌ക്രൈബർമാർക്കാണ് ഈ നിബന്ധന കൊണ്ടുവന്നിരിക്കുന്നത്. എന്നാൽ ഇന്ത്യയിലും പാസ്‌വേഡ് ഷെയറിങ്ങിൽ ചില മാറ്റങ്ങൾ വരാൻ സാധ്യതയുണ്ടെന്നാണ് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്. ഇന്ത്യയിൽ ഡിസ്നി+ ഹോട്ട്സ്റ്റാറിന്റെ ഉടമസ്ഥത വാൾട്ട് ഡിസ്‌നിയ്ക്കാണുള്ളത്. ഇവരും ഉപയോക്താക്കൾ തമ്മിൽ പാസ്‌വേഡ് ഷെയർ ചെയ്യുന്നതിൽ പരിമിതി കൊണ്ടുവരാൻ താൽപ്പര്യപ്പെടുന്നതായാണ് റിപ്പോർട്ട്.
Read More: Flipkart BBD Sale 2023: സ്പെഷ്യൽ സെയിൽ അടുത്ത വാരം മുതൽ, തീയതി പ്രഖ്യാപിച്ചു
കൂടുതൽ ആളുകൾ സബ്‌സ്‌ക്രിപ്‌ഷൻ എടുക്കണമെന്ന ഉദ്ദേശത്താലാണ് ഇങ്ങനെയൊരു നീക്കമെന്നതിൽ സംശയമില്ല. ഇനി മുതൽ ഒരു അക്കൗണ്ട് 4 ഉപകരണങ്ങളിൽ മാത്രം ലഭിക്കുന്ന രീതിയിലുള്ള സംവിധാനത്തിലേക്ക് ഡിസ്നി കടക്കുമെന്നാണ് സൂചന.
അക്കൗണ്ട് ഷെയറിങ്ങിൽ കർശന നടപടിയോ?
കാനഡയിൽ Account sharing ചെയ്യുമ്പോൾ കർശന നടപടി എടുത്തേക്കാം. കുടുംബാഗങ്ങൾ അല്ലാത്തവരിലേക്ക് യാതൊരു കാരണവശാലും സബ്സ്ക്രൈബ് ചെയ്ത അക്കൗണ്ട് പങ്കിടരുതെന്നാണ് കമ്പനി ആവശ്യപ്പെട്ടിട്ടുള്ളത്.
കുടുംബത്തിന് പുറത്തുള്ളവരുമായി അക്കൗണ്ട് പങ്കുവയ്ക്കുകയാണെങ്കിൽ സബ്സ്ക്രിപ്ഷൻ കരാർ ലംഘിക്കപ്പെടുമെന്നാണ് പറഞ്ഞിട്ടുള്ളത്.
അതായത്, ഒന്നുകിൽ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ നിങ്ങളുടെ സബ്സ്ക്രിപ്ഷൻ അവസാനിപ്പിക്കുകയോ പരിമിതപ്പെടുത്തുകയോ ചെയ്തേക്കാം. അതുമല്ലെങ്കിൽ അനുവദനീയമായ മറ്റെന്തെങ്കിലും നടപടികളിലേക്ക് കമ്പനി കടക്കുമെന്നും പ്രസ്താവനയിൽ വിശദമാക്കുന്നുണ്ട്.
ഈ വർഷം ആദ്യമാണ് ഏതാനും രാജ്യങ്ങളിൽ നെറ്റ്ഫ്ലിക്സും പാസ്‌വേഡ് ഷെയറിങ് നിർത്തലാക്കിയത്. ഇനി ഇത് എല്ലാ ഒടിടി പ്ലാറ്റ്ഫോമുകളും അനുകരിക്കുമോ എന്നതിലാണ് ആശങ്ക.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile