Flipkart BBD Sale 2023: സ്പെഷ്യൽ സെയിൽ അടുത്ത വാരം മുതൽ, തീയതി പ്രഖ്യാപിച്ചു

HIGHLIGHTS

ഫ്ലിപ്കാർട്ടിന്റെ ബിഗ് ബില്യൺ ഡേയ്‌സ് സെയിലിന്റെ തീയതി പ്രഖ്യാപിച്ചു

ഒരാഴ്ച നീളുന്ന ഷോപ്പിങ് ഉത്സവമാണ് Flipkart ഒരുക്കിയിരിക്കുന്നത്

ഷോപ്പിങ്ങിൽ മികച്ച ഡീലുകളും ഓഫറുകളുമുണ്ട്...

Flipkart BBD Sale 2023: സ്പെഷ്യൽ സെയിൽ അടുത്ത വാരം മുതൽ, തീയതി പ്രഖ്യാപിച്ചു

ഓഫറുകളുടെ ഉത്സവത്തിനായി നിങ്ങളും കാത്തിരിക്കുകയാണോ? ദീപാവലിയ്ക്ക് മുന്നേ വമ്പിച്ച വിലക്കിഴിവും, കൂപ്പണുകളുമായി Flipkart വരുന്നു. സ്മാർട്ഫോണുകളും, സ്മാർട് ടിവികളും, ഗാർഹികോപകരണങ്ങളും, ഫാഷൻ വസ്ത്രങ്ങളുമെല്ലാം മികച്ച ഓഫറിൽ വാങ്ങാനുള്ള സുവർണാവസരമാണിത്.

Digit.in Survey
✅ Thank you for completing the survey!

Flipkart Sale 2023

ആവേശകരമായ ഡീലുകൾ ഉൾപ്പെടുത്തി ഫ്ലിപ്കാർട്ടിന്റെ Big Billion Days Sale 2023 അടുത്ത വാരം ആരംഭിക്കുകയാണ്. Flipkart BBD സെയിലിന്റെ തീയതിയും ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുകയാണ്.

ബിഗ് ബില്യൺ ഡേ സെയിൽ എന്ന് തുടങ്ങും?

ഫ്ലിപ്കാർട്ടിന്റെ ബിഗ് ബില്യൺ ഡേയ്‌സ് സെയിൽ ഒക്ടോബർ 8നാണ് ആരംഭിക്കുന്നത്. ഒക്ടോബർ 15നാണ് സ്പെഷ്യൽ സെയിൽ അവസാനിക്കുന്നത്.

Flipkart BBD Sale 2023 എന്താണ് ലാഭം?

ഫ്ലിപ്കാർട്ടിന്റെ ഈ വിൽപ്പനാഘോഷത്തിൽ പർച്ചേസ് ചെയ്യുന്നവർക്ക് തീർച്ചയായും ലാഭമുണ്ട്. ഐസിഐസിഐ ബാങ്ക്, ആക്‌സിസ് ബാങ്ക്, കൊട്ടക് ബാങ്ക് ഉൾപ്പെടെയുള്ള ബാങ്ക് കാർഡുകൾക്ക് 10 ശതമാനം അധിക കിഴിവാണ് ഫ്ലിപ്കാർട്ട് നൽകുന്നത്. ഫ്ലിപ്കാർട്ട് ആക്സിസ് ബാങ്ക് കാർഡ് ഉപയോഗിച്ച് പർച്ചേസ് ചെയ്യുകയാണെങ്കിൽ 5 ശതമാനം അധിക ക്യാഷ്ബാക്കും തൽക്ഷണ കിഴിവും ലഭിക്കുന്നു.

Flipkart Sale 2023
Flipkart ബിഗ് ബില്യൺ ഡേ സെയിൽ 2023

കാർഡുകൾക്ക് മാത്രമല്ല, യുപിഐ ഇടപാടുകൾക്കും ഓഫറുകളുണ്ട്. ഓൺലൈൻ ഷോപ്പിങ്ങിൽ കൂടുതലും നിങ്ങൾ UPI ആയിരിക്കും ഉപയോഗിക്കുക. അങ്ങനെയെങ്കിൽ ഈ ഓഫറുകൾ കൂടി പരിശോധിച്ചിട്ട് വേണം ബിഗ് ബില്യൺ ഡേയ്സ് സെയിലിൽ നിന്ന് പർച്ചേസ് നടത്തേണ്ടത്. Paytm UPI, വാലറ്റ് ഇടപാടുകൾ എന്നിവയിലൂടെ ഷോപ്പിങ് നടത്തുമ്പോൾ ഉറപ്പായും പൈസ ലാഭിക്കാം. ഫ്ലിപ്പ്കാർട്ട് പേ ലേറ്റർ സൗകര്യത്തിൽ നോ കോസ്റ്റ് ഇഎംഐ ഓപ്‌ഷനുകളും, ഒരു ലക്ഷം രൂപ വരെ ക്രെഡിറ്റും ലഭിക്കുന്നതാണ്.

ഫ്ലിപ്കാർട്ട് പ്ലസ് മെമ്പർമാർക്കോ?

നിങ്ങൾ ഫ്ലിപ്കാർട്ട് പ്ലസ് അംഗമാണെങ്കിൽ പ്രത്യേക ഓഫറൊന്നും ലഭിക്കില്ല. എന്നാൽ, ഒക്ടോബർ 8ന് മുന്നേ നിങ്ങൾക്ക് സ്പെഷ്യൽ സെയിൽ സേവനം ലഭ്യമായിരിക്കും.

ഓഫറുകളിൽ എന്തെല്ലാം?

ബജറ്റ് ഇനത്തിലുള്ളതും, വിലപിടിപ്പുള്ള ഒന്നാന്തരം സ്മാർട്ഫോണുകളും ഓഫറിൽ വാങ്ങാൻ ഈ സ്പെഷ്യൽ സെയിൽ പ്രയോജനപ്പെടുത്താം. കൂടാതെ, 50 മുതൽ 60 ശതമാനം വരെ വിലക്കിഴിവിൽ ലാപ്ടോപ്പുകൾ, 1000 രൂപയ്ക്ക് മുതൽ ബ്രാൻഡഡ് TWS ഇയർബഡ്ഡുകൾ എന്നിവയെല്ലാം വാങ്ങാം. 50,000 രൂപ വിലയുള്ള സ്മാർട് ടിവികൾ 30,000 രൂപ റേഞ്ചിലും വാങ്ങാം.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo