എക്സ്ട്രാ ചെലവില്ലാതെ പിസിയിൽ 60fps-ൽ GTA 6 കളിക്കാം! എങ്ങനെയെന്നോ?

ഇന്ത്യയിലെ ഗെയിമിങ് പ്രേമികൾക്ക് മരുഭൂമിയിലേക്ക് വന്ന മഴയായിരുന്നു GTA 6. 60fps (Frames Per Second) വേഗതയിൽ Grand Theft Auto 6 സ്മൂത്തായി കളിക്കണമെങ്കിൽ വലിയ തുക കൊടുത്ത് പുതിയ ഗെയിമിംഗ് പിസി വാങ്ങുകയോ ഗ്രാഫിക്സ് കാർഡ് അപ്‌ഗ്രേഡ് ചെയ്യുകയോ വേണമെന്നില്ല! ഒരു രൂപ പോലും എക്സ്ട്രാ ചെലവാക്കാതെ, പിസിയിൽ 60fps-ൽ ഗെയിം ആസ്വദിക്കുന്നതെങ്ങനെയെന്ന് മേക്ക് യൂസ് ഓഫ് ഡോട്ട് കോമിൽ പറയുന്നുണ്ട്. ഗെയിമിങ്ങിൽ ലാഗില്ലാതെ ഉയർന്ന ഫ്രെയിം റേറ്റിൽ ഗെയിം കളിക്കാനുള്ള മാർഗം ഇവിടെ വിശദീകരിക്കുന്നു.

GTA 6 60fps ൽ ഫ്രീയായി എങ്ങനെ കളിക്കാം?

PS5 തന്നെയാണ് ഇവിടെ ജിടിഎ 6 പ്രവർത്തിപ്പിക്കുന്നത്. പിസിയിലേക്ക് വരുന്നത് ഗെയിമിന്റെ വീഡിയോ സ്ട്രീമാണ്.

PC-യിൽ 60 FPS ലഭിക്കാൻ കരുത്തുറ്റ Graphics Card, മതിയായ VRAM, മികച്ച സിപിയു, SSD സ്റ്റോറേജ് എന്നിവ അനിവാര്യമാണ്. യൂട്യൂബിലോ വെബ്സൈറ്റുകളിലോ കാണുന്ന ജിടിഎ 6 PC Download, 60 FPS Mod എന്നിവ വ്യാജമായിരിക്കാൻ സാധ്യതയുണ്ട്. അതിനാൽ സുരക്ഷിതമല്ലാത്ത ഫയലുകൾ ഡൗൺലോഡ് ചെയ്യരുത്.

നിങ്ങൾക്ക് PS5-ൽ സാധാരണ കളിക്കുന്നതുപോലെ തന്നെ GTA 6 കളിക്കാം. PS5-ൽ ഗെയിം കളിക്കാനുള്ള ഏറ്റവും മികച്ച രീതിയാണിതെന്ന് ഇതിനെ പരിഗണിക്കാനാവില്ല. നിങ്ങളുടെ PS5 ഇതിനകം TV-യുമായി കണക്ട് ചെയ്തിട്ടുണ്ടെങ്കിൽ ഈ രീതി പരീക്ഷിക്കാനാവില്ല. S5-ൽ GTA 6 പ്രവർത്തിപ്പിച്ച് Remote Play വഴി പിസിയിലേക്ക് കണക്റ്റ് ചെയ്യുന്ന ട്രിക്കാണിത്. വെറുതെ 60 FPS ൽ ഗെയിം കളിക്കണമെന്നുള്ളവർക്ക് ഈ രീതി എങ്ങനെ ഉപയോഗിക്കാമെന്ന് നോക്കാം. (Source: makeuseof.com)

  • GitHub ൽ നിന്ന് SmoovPlay ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യുക.
  • ഇവിടെ ലഭിക്കുന്ന SmoovPlay-Setup.exe ഫയൽ ഓപ്പൺ തുറക്കുക.
  • സെറ്റപ്പ് വിസാർഡ് ഇൻസ്റ്റട്രെക്ഷൻ അനുസരിച്ച് ഇൻസ്റ്റാൾ ചെയ്യുക.
  • വിൻഡോസ് ഡിഫെൻഡർ സിസ്റ്റത്തിലുള്ളവർക്ക്, SmoovPlay-Setup.exe ഒരു Trojan എന്ന മുന്നറിയിപ്പ് കൊടുക്കും.

(ആപ്ലിക്കേഷൻ unsigned code ആയതിനാൽ ഇങ്ങനെ വരുന്ന നിർദേശമാണ്. എന്നാലും പരിശോധന നടത്താതെ Run anyway ക്ലിക്ക് ചെയ്യരുത്. unsigned ആയതുകൊണ്ട് ഫയൽ സുരക്ഷിതമാണെന്നും പറയാനാകില്ല. Repository, Releases, സുരക്ഷാ പരിശോധനയ്ക്ക് ശേഷം മാത്രം അടുത്ത ഘട്ടത്തിലേക്ക് പോകുക.)

  • PS5-ലെ എനെബിൾ റിമോട്ട് പ്ലേ എന്ന ഓപ്ഷൻ കൊടുക്കാം. ഇതിനായി സെറ്റിങ്സ്> സിസ്റ്റം > റിമോട്ട് പ്ലേ എന്ന ഘട്ടം പിന്തുടരുക.
  • ഇനി ബ്രൌസറിൽ chiaki-ng തുറന്ന് PSN Account ഉപയോഗിച്ച് Sign in ചെയ്യണം.
  • സൈൻ ഇൻ കഴിഞ്ഞാൽ, Redirect Page തുറന്നുവരും.
  • ബ്രൌസറിന്റെ മുകളിലുള്ള അഡ്രെസ് ബാറിലെ URL Copy ചെയ്യുക.
  • chiaki-ng ൽ നിന്ന് Redirect URL from Web Browser എന്ന ഓപ്ഷൻ കൊടുക്കുക.
  • ശേഷം Get Account ID ക്ലിക്ക് ചെയ്യണം.
  • തുടർന്ന് PS5-ലെ Settings ഓപ്പൺ ചെയ്യുക.
  • System > Remote Play > Pair Device സെലക്റ്റ് ചെയ്യുക.
  • പിഎസ്5 പെയറിങ് കോഡ് നൽകും.
  • ഈ കോഡ് chiaki-ng-ലെ Account ID പേജിൽ ആവശ്യപ്പെടുന്ന സ്ഥലത്ത് കൊടുക്കുക. ഇങ്ങനെയാണ് പിസിയും പിഎസ്5 ഉം തമ്മിൽ റിമോട്ട് പ്ലേ കണക്ഷനെടുക്കുന്നത്.

പിഎസ്5 ഡാഷ്ബോർഡിൽ സ്ട്രീം ചെയ്യും മുമ്പ് സ്ട്രീം സെറ്റിങ്സിൽ Frame Rate 60 FPS ആയി സെറ്റ് ചെയ്യാൻ മറക്കരുത്. 1440p അല്ലെങ്കിൽ 1080p റെസല്യൂഷൻ തെരഞ്ഞെടുക്കാം.

ഈ ആർട്ടിക്കിൾ മേക്ക് യൂസ് ഓഫ് ഡോട്ട് കോമിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ നിന്നെടുത്ത വിവരമാണ്. ഡിജിറ്റ് മലയാളം ഇത് പരീക്ഷിച്ചു നോക്കിയിട്ടില്ല.

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

View full profile