Image Created Using AI
വീട്ടിലിരുന്നും SBI (State Bank of India) Savings Account തുറക്കാൻ സാധിക്കുമെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? എന്നാൽ ബാങ്ക് ബ്രാഞ്ചിൽ പോയി ക്യൂ നിൽക്കാതെയോ, ഫോം പൂരിപ്പിക്കാതെയും മൊബൈലിൽ ബാങ്ക് അക്കൗണ്ട് തുറക്കാം. സ്മാർട്ട്ഫോണും ഇന്റർനെറ്റ് കണക്ഷനും മാത്രമാണ് ഇതിന് ആവശ്യം വരുന്നത്. YONO SBI ആപ്പിലൂടെ വളരെ എളുപ്പത്തിൽ പുതിയതായി ബാങ്ക് അക്കൗണ്ടിനുള്ള നടപടി ക്രമങ്ങൾ പൂർത്തിയാക്കാം.
ഇതിന് ആവശ്യമായ രേഖകൾ എന്തൊക്കെയാണ്, യോഗ്യതാ മാനദണ്ഡങ്ങൾ എന്തെല്ലാമാണെന്നും അപേക്ഷിക്കുന്നതിനുള്ള ഓരോ ഘട്ടവും വിശദമായി അറിയാം.
ഇതിനായി ഒരു സ്മാർട്ട് ഫോണും സ്പീഡ് കണക്റ്റിവിറ്റിയുള്ള ഇന്റർനെറ്റും ലഭ്യമാണെന്നത് ഉറപ്പാക്കുക. യോനോ എസ്ബിഐ ആപ്പ് ഉപയോഗിച്ച് ബാങ്ക് ശാഖയിൽ നേരിട്ട് പോകാതെ തന്നെ ഓൺലൈനായി സേവിംഗ്സ് അക്കൗണ്ട് ആരംഭിക്കാം. പാൻ കാർഡ്, ആധാർ കാർഡ് പോലുള്ള നിർണായകമായ രേഖകളും ഇതിന് ആവശ്യമാണ്. ഇനി എങ്ങനെയാണ് ബാങ്ക് അക്കൌണ്ട് തുറക്കുന്നതെന്ന് ഘട്ടം ഘട്ടമായി വിശദീകരിക്കാം.
Also Read: 7100mAh ബാറ്ററിയുമായി പവർഫുൾ Motorola 5G, 5000 രൂപ കിഴിവോടെ ഇന്ന് മുതൽ വിൽപ്പന
ആൻഡ്രോയിഡ് ഉപയോഗിക്കുന്നവർ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നോ, ഐഫോൺ ഉപയോഗിക്കുന്നവർ ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നോ യോനോ എസ്ബിഐ ആപ്പ് ഡൗൺലോഡ് ചെയ്യുക.