മൊബൈൽ ഫോണും AI-യും മാത്രം മതി; Onam Special റീൽസ് റെഡി! എങ്ങനെയെന്നോ?

കാണം വിറ്റും ഓണം ഉണ്ണണം എന്നാണല്ലോ! ഇപ്പോഴത്തെ രീതിയിൽ നമ്മൾ ഓണം ആഘോഷിച്ചാൽ മാത്രം പോര, അത് പത്താളെ അറിയിക്കാതെ പിന്നെങ്ങനെയാ പൂർണമാകുന്നത്! ഓണക്കാലത്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാൻ മനോഹരമായ റീൽസും ഫോട്ടോകളും (Onam Special Photos) വേണമെന്നുണ്ടോ? മണിക്കൂറുകൾ നീണ്ട എഡിറ്റിങ്ങില്ലാതെ അനായാസം ഓണം ഫോട്ടോകളും റീൽസുകളും ക്രിയേറ്റ് ചെയ്യാം. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സാങ്കേതികവിദ്യ പ്രചാരമേറിയ ഇന്നത്തെ കാലത്ത് ഗൃഹാതുരത്വം നിറഞ്ഞ ഫോട്ടോകളും റീൽസുകളും ഒരു കിട്ടാക്കനിയല്ല.

ഓണം ഗെറ്റപ്പിലുള്ള ഫോട്ടോകൾ നിർമിക്കാനും മനോഹരമായ പൂക്കളങ്ങളും വള്ളംകളി പശ്ചാത്തലവുമുള്ള നോസ്റ്റാൾജിക് വീഡിയോകൾ നിർമിക്കാനും മികച്ച പ്രോംപ്റ്റുകൾ നൽകിയാൽ മതി. AI മാജിക്കിലൂടെ ഇൻസ്റ്റാഗ്രാം റീൽസുകളും ഫേസ്ബുക്ക് പോസ്റ്റുകളും എങ്ങനെ ക്രിയേറ്റ് ചെയ്യാമെന്ന് പലർക്കും അറിയാമായിരിക്കും. എന്നാൽ ഇതിന് അനുയോജ്മായ എഐ പ്ലാറ്റ്ഫോമുകൾ ഏതൊക്കെയണെന്നും, മികച്ച റിസൾട്ട് ലഭിക്കാൻ നൽകേണ്ട പ്രോംപ്റ്റുകളെ കുറിച്ചും ഇവിടെ അറിയാം.

Onam Special Image Creation; മികച്ച AI ആപ്പുകൾ

ചാറ്റ്ജിപിടിയാണ് പെർഫെക്റ്റായി ഇമേജ് ക്രിയേറ്റ് ചെയ്യുന്ന ഒരു എഐ ആപ്ലിക്കേഷൻ. ഇതുകൂടാതെ, സാധാരണ ഫോട്ടോകൾ അപ്‌ലോഡ് ചെയ്താൽ കൃത്യമായ ഫേസ്-മാച്ചിങ്ങോടെ ഓണം ഗെറ്റപ്പിൽ ഫോട്ടോ നിർമിച്ച് തരാൻ Remini AI, Midjourney, മെക്രോസോഫ്റ്റിന്റെ Bing Image Creator എന്നിവയും ഉപയോഗിക്കാം. കാൻവയിലെ മാജിക് എഡിറ്ററിലൂടെയും ഫോട്ടോകൾ നിർമിക്കാം.

Onam Special Reels Video; മികച്ച AI ആപ്പുകൾ

എഐ ഉപയോഗിച്ച് വളരെ സിമ്പിളായി ഓണം റീൽസ് ക്രിയേറ്റ് ചെയ്യാൻ താൽപ്പര്യമുള്ളവർക്ക് Runway ജെൻ 3, ലൂമ ഡ്രീം മെഷീൻ, InVideo AI എന്നിവ ഉപയോഗിക്കാം. ഇവയിൽ ഇമേജ് ടു വീഡിയോ ഫീച്ചറുകളും ലഭ്യമാണ്. ട്രെൻഡിങ് ആയ ഓണം ടെംപ്ലേറ്റുകൾ ലഭിക്കുന്ന CapCut എഐയും ഓണം റീൽസുകൾക്കായി ഉപയോഗിക്കാം.

Prompts for Onam Special Images

  • ഒരു ഗ്രാമീണ ലുക്കിൽ, നാടൻ പെൺകുട്ടി

A stunning realistic photo of two beautiful Kerala women aged around 25 years, wearing traditional cream and gold Kasavu saree. Both are smiling and sitting infront of a Pookkalam at their house corridor. They are completing the flower rangoli. In background shows a traditional wooden swing with yellow flower garlands, warm festive lighting, cinematic shot, 8k resolution.

Created Using Canva AI
  • പരമ്പരാഗത ലുക്കിൽ, സ്റ്റൈലൻ ഫോട്ടോ

A realistic portrait of a 40 year old Kerala man, wearing a traditional white cream Kasavu mundu with a golden border. He is standing near a mango tree in the courtyard of an ancient traditional Kerala house, taking one edge of the Mundu in hand, for a stylish pose, in background Onam festival, Sunrays filtering through the roof, realistic lighting, Pookkalam infront of the house. In the blurry distant background, three small kids in traditional clothes are playing forming a circle. Golden sunrays filtering through the trees, realistic lighting, festive Onam vibe, cinematic shot.

Created Using Canva AI
  • ആവേശം നിറഞ്ഞ വള്ളംകളി

A 8K realistic image of a traditional Kerala snake boat race or Vallam Kali on a scenic river. Dozens of rowers dressed in red and white uniform sing and paddle rhythmically, creating massive water splashes. at sea shore a huge crowd cheering, most of them are in kerala attires.

Created Using Canva AI
  • വൈബ് ഓണം

A drone image of a traditional wooden Kerala house, with Athappookkalam in the courtyard. A small swing decorated with flower garlands is far away in the courtyard. Children in colorful dresses, playing at the swing. Family members wearing traditional attire are seen laughing in the background. Festive atmosphere, cinematic lighting, ultra-realistic, 8k image.

Also Read: 30+ Happy Onam Wishes 2026: പൊന്നോണം വന്നേ… പ്രിയപ്പെട്ടവർക്ക് അയക്കാൻ അതിമനോഹരമായ ഓണാശംസകളും വാട്സാപ്പ് സ്റ്റാറ്റസുകളും!

Created Using Canva AI
  • നൊസ്റ്റാൾജിക് ഓണം

A 8K realistic, 70’s Kerala atmosphere, 5 to 10 women and men at kitchen, preparing Food for Onam. Some are cutting drumstick vegetable, carrot and chillies, some near the traditional oven, Men are taking huge cooking vessels. Two, three kids eating banana and banana chips. All are in festival mood, in Onam attire.

Created Using Canva AI

ഓണം കളറാക്കാൻ AI റീൽസുകൾക്കുള്ള പ്രോംപ്റ്റ്

ഇനി റീൽസുകൾ മനോഹരമായി നിർമിക്കണമെങ്കിൽ നമ്മൾ മുമ്പ് നിർമിച്ച ഓണം ഫോട്ടോകളോ നമ്മുടെ കൈവശമുള്ള ഫോട്ടോകളോ റീൽസിലേക്ക് മാറ്റാം. ഇതിനായി ഇമേജ് ടു വീഡിയോ എന്ന ഫീച്ചറാണ് ഉപയോഗിക്കേണ്ടത്. ലൂമ, കാൻവ പ്ലാറ്റ്ഫോമുകൾ ഇതിനായി ഉപയോഗിക്കാം.

A vibrant and dynamic close-up video of Pulikali (tiger dance) performers dancing the streets of Kerala during Onam. Loud traditional chenda drums and drum players. Also the hunter with long gun also dancing to the rhythm. The pulikali artists bodies are painted like tigers, big bellies, realistic body movements. At side of the road festive crowd cheering to the drum sound, slow-motion action shot.

മുകളിലെ ഇമേജുകളുടെ പ്രോംപ്റ്റുകളിൽ shot എന്ന് നൽകി വീഡിയോസും കാൻവയിലും മറ്റും നിർമിക്കാനാകും. ഇങ്ങനെ നിർമിച്ച വീഡിയോകളാണ് താഴെ കൊടുത്തിരിക്കുന്നത്…

Created Using Canva AI
Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :