Aadhaarഉം PANഉം തമ്മിൽ ബന്ധിപ്പിച്ചിട്ടുണ്ടോ എന്ന് എങ്ങനെ ചെക്ക് ചെയ്യാം?

Updated on 22-Feb-2023
HIGHLIGHTS

പാൻ കാർഡും ആധാർ കാർഡും ബന്ധിപ്പിക്കുന്നത് ഇന്ത്യൻ സർക്കാർ നിർബന്ധമാക്കി

പാൻ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി മാർച്ച് 31 ആണ്

മാർച്ച് 31ന് ശേഷം ഇത് പൂർത്തിയാക്കിയിട്ടില്ലെങ്കിൽ കുറഞ്ഞ പിഴ ഈടാക്കും

ആദായനികുതി റിട്ടേൺ ഫയൽ ചെയ്യുന്നതുൾപ്പെടെയുള്ള ചില സേവനങ്ങൾക്ക് പാൻ കാർഡും (Pan card) ആധാർ കാർഡും (Aadhaar card) തമ്മിൽ ബന്ധിപ്പിക്കുന്നത് ഇന്ത്യൻ സർക്കാർ ഈ അടുത്തിടെ നിർബന്ധമാക്കിയിരുന്നു. പാൻ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി 2023 മാർച്ച് 31 വരെ നീട്ടിയിട്ടുണ്ട്. കുറഞ്ഞ പിഴ ഈടാക്കിയായിരിക്കും ഇനി ബന്ധിപ്പിക്കേണ്ടി വരിക എന്ന് സർക്കാർ അപ്ഡേറ്റ് ചെയ്തിട്ടുണ്ട്.

Aadhaarഉം PAN കാർഡും തമ്മിൽ ബന്ധിപ്പിച്ചിട്ടുണ്ടോ?

അതായത് നിശ്ചിത തീയതിയായ 2023 മാർച്ച് 31-ന് ശേഷം ആധാർ (Aadhaar card) പാൻകാർഡു(Pan card)മായി ബന്ധിപ്പിക്കുന്ന ആളുകൾ പിഴ നൽകേണ്ടിവരും. എന്നാൽ നിങ്ങൾ ഇപ്പോഴും ഈ രണ്ട് തിരിച്ചറിയൽ കാർഡുകളും ലിങ്ക് ചെയ്തിട്ടുണ്ടെങ്കിൽ നിങ്ങൾക്ക് ഇപ്പോൾ അത് ചെയ്യാവുന്നതാണ്. അതിനാൽ നിങ്ങളുടെ ആധാർ കാർഡ് (Aadhaar card) പാൻ കാർഡു(Pan card)മായി ലിങ്ക് ചെയ്‌തിട്ടുണ്ടെങ്കിലും നടപടിക്രമം പൂർത്തിയായോ എന്ന് ഉറപ്പില്ലെങ്കിൽ, പിഴ ഒഴിവാക്കുന്നതിന് നിങ്ങൾക്ക് ഓൺലൈനിലും ഓഫ്‌ലൈനിലും സ്റ്റാറ്റസ് പരിശോധിക്കുന്നത് നല്ലതായിരിയ്ക്കും.

നിങ്ങളുടെ ആധാർ കാർഡ് (Aadhaar card) പാൻ കാർഡു(Pan card)മായി ലിങ്ക് ചെയ്യാനും ആദായനികുതി വകുപ്പിന്റെ ഇ-ഫയലിംഗ് പോർട്ടലിലൂടെ പ്രക്രിയ പരിശോധിക്കാനും കഴിയും. ഓൺലൈനിലോ ഓഫ്‌ലൈനായോ പാൻ കാർഡുമായി ആധാർ കാർഡി (Aadhaar card)ന്റെ ലിങ്ക് നില പരിശോധിക്കാൻ ഈ ഘട്ടങ്ങൾ പരിശോധിയ്ക്കുക.

പാൻകാർഡ് (Pan card) ആധാർ കാർഡു(Aadhaar card)മായി ഓൺലൈനിൽ ലിങ്ക് ചെയ്തിട്ടുണ്ടോയെന്ന് എങ്ങനെ പരിശോധിക്കാം

  1. pan.utiitsl.com/panaadhaarlink/forms/pan.html/panaadhaar സന്ദർശിക്കുക
  2. നിങ്ങളുടെ പാൻ നമ്പറും ജനനത്തീയതിയും നൽകുക.
  3. സുരക്ഷാ ക്യാപ്‌ച നൽകി അത് സമർപ്പിക്കുക.
  4. നിങ്ങളുടെ ആധാറും പാൻ കാർഡും ലിങ്ക് ചെയ്യുന്നതിന്റെ സ്റ്റാറ്റസ് സ്ക്രീനിൽ പ്രദർശിപ്പിക്കും.
  5. പാൻകാർഡ് ആധാർ കാർഡുമായി ലിങ്ക് ചെയ്തിട്ടുണ്ടോ എന്ന് എസ് എം എസ് വഴി എങ്ങനെ പരിശോധിക്കാം.

ആദായനികുതി വകുപ്പിന്റെ എസ് എം എസ് സൗകര്യം വഴിയും ആധാർ കാർഡുമായി പാൻ കാർഡ് ലിങ്ക് ചെയ്യുന്നത് പരിശോധിക്കാം.

  1. നിങ്ങളുടെ എസ് എം എസ് ആപ്പ് തുറക്കുക.
  2. UIDPAN ടൈപ്പ് ചെയ്യുക 12 അക്ക ആധാർ നമ്പർ 10 അക്ക പെർമനന്റ് അക്കൗണ്ട് നമ്പർ
  3. ഇത് 567678 അല്ലെങ്കിൽ 56161 എന്ന നമ്പറിലേക്ക് അയയ്ക്കുക.
  4. നിങ്ങൾ പാൻ കാർഡി(Pan card)നെ ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടെങ്കിൽ ഐ ടി ഡി ഡാറ്റാബേസിൽ "ആധാർ…ഇതിനകം പാൻ-മായി ബന്ധപ്പെട്ടിരിക്കുന്നു..ഞങ്ങളുടെ സേവനങ്ങൾ ഉപയോഗിച്ചതിന് നന്ദി." എന്ന സന്ദേശം പോപ്പ്-അപ്പ് ആയി നിങ്ങൾക്ക് ലഭിക്കും. ഇല്ലെങ്കിൽ ഐടിഡി ഡാറ്റാബേസിൽ "ആധാർ- പാൻ കാർഡു(Pan card)മായി ബന്ധപ്പെടുത്തിയിട്ടില്ല" എന്ന് നിങ്ങൾക്ക് സന്ദേശം ലഭിയ്ക്കും.

 

 

Disclaimer: Digit, like all other media houses, gives you links to online stores which contain embedded affiliate information, which allows us to get a tiny percentage of your purchase back from the online store. We urge all our readers to use our Buy button links to make their purchases as a way of supporting our work. If you are a user who already does this, thank you for supporting and keeping unbiased technology journalism alive in India.
Connect On :