IPL 2023 ടിക്കറ്റുകൾ ഓൺലൈനിൽ ബുക്ക് ചെയ്യാം; എങ്ങനെയെന്നോ?

IPL 2023 ടിക്കറ്റുകൾ ഓൺലൈനിൽ ബുക്ക് ചെയ്യാം; എങ്ങനെയെന്നോ?
HIGHLIGHTS

T20 ഫ്രാഞ്ചൈസി ക്രിക്കറ്റ് ലീഗിന്റെ 16-ാം സീസൺ മാർച്ച് 31ന് ആരംഭിക്കും

ഐപിഎൽ ടിക്കറ്റ് BookMyShow വഴി എടുക്കാവുന്നതാണ്

മൂന്ന് ടീമുകളാണ് BookMyShow-യുമായി സഹകരിച്ച് പ്രവർത്തിക്കുന്നത്

ഇന്ത്യൻ പ്രീമിയർ ലീഗ് (IPL) രാജ്യത്തെ ക്രിക്കറ്റ് പ്രേമികൾക്ക് വലിയ ആവേശമാണ്. T20 ഫ്രാഞ്ചൈസി ക്രിക്കറ്റ് ലീഗിന്റെ 16-ാം സീസൺ മാർച്ച് 31ന് ആരംഭിക്കും. ആദ്യ മാച്ചിൽ നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റൻസ് നാല് തവണ ചാമ്പ്യൻമാരായ ചെന്നൈ സൂപ്പർ കിങ്സിനെയാണ് നേരിടുന്നത്. ഐപിഎൽ(IPL) മാച്ചുകൾ നേരിട്ട് കാണാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് മാച്ചുകളുടെ ടിക്കറ്റ് എടുക്കാൻ ഓൺലൈനായി നിരവധി പ്ലാറ്റ്ഫോമുകൾ ഉണ്ട്.

IPL ടിക്കറ്റ് ബുക്ക് മൈ ഷോ വഴി

പത്ത് ടീമുകളാണ് ഈ വർഷത്തെ ഐപിഎല്ലി (IPL)ൽ പങ്കെടുക്കുന്നത്. ഓരോ മാച്ചിന്റെയും ടിക്കറ്റുകൾ വിവിധ പ്ലാറ്റ്‌ഫോമുകളിൽ കമ്പനി വിൽപ്പന നടത്തുന്നുണ്ട്. ഈ ടൂർണമെന്റ് എട്ട് ആഴ്ചയാണ് നീണ്ടുനിൽക്കുന്നത്. രാജ്യത്തെ പലയിടങ്ങളിലുമുള്ള സ്റ്റേഡിയങ്ങളിലായി 70 മത്സരങ്ങളാണ് നടക്കാൻ പോകുന്നത്. ഐപിഎൽ (IPL) ടിക്കറ്റ് നിങ്ങൾക്ക് ബുക്ക് മൈ ഷോ (BookMyShow) വഴി എടുക്കാവുന്നതാണ്. മൂന്ന് ടീമുകളാണ് ബുക്ക് മൈ ഷോ (BookMyShow) യുമായി സഹകരിച്ച് പ്രവർത്തിക്കുന്നത്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, മുംബൈ ഇന്ത്യൻസ്, രാജസ്ഥാൻ റോയൽസ് എന്നിവയാണ് ഈ ടീമുകൾ.

ടിക്കറ്റ് വില 750 രൂപ മുതൽ 3500 രൂപ വരെ

ടിക്കറ്റ് ലഭ്യത ചെന്നൈ സൂപ്പർ കിങ്സ് (CSK) മാത്രം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. സിഎസ്കെയുടെ വെബ്സൈറ്റിൽ ടിക്കറ്റ് ലഭ്യതയെക്കുറിച്ചുള്ള വിവരങ്ങൾ നൽകിയിട്ടുണ്ട്. ടീമിന്റെയും മാച്ചുകളുടെ ടിക്കറ്റ് വില ആരംഭിക്കുന്നത് 750 രൂപ മുതൽ 3500 രൂപ വരെയുള്ള വിലയിലാണ്. ഓൺലൈനിൽ ടിക്കറ്റുകൾ വിൽക്കുന്നതിനു പുറമേ മിക്ക ടീമുകളും ടിക്കറ്റുകൾ ഓഫ്‌ലൈനായും വിൽപ്പന നടത്തുന്നുണ്ട്.

ഓൺലൈനിൽ ടിക്കറ്റ് എടുക്കുന്നതിനെക്കാൾ കുറഞ്ഞ വിലയിൽ ചിലപ്പോൾ നിങ്ങൾക്ക് ഓഫ്ലൈനായി ടിക്കറ്റ് ലഭിക്കാൻ സാധ്യതയുണ്ട്. ഓരോ സ്റ്റേഡിയങ്ങളിലെയും ബോക്സ് ഓഫീസുകളിലൂടെയാണ് ടിക്കറ്റ് വിൽപ്പന നടക്കുന്നത്. എങ്ങനെയാണ് ഓൺലൈനായി ബുക്ക് മൈ ഷോ വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നത് എന്ന് നോക്കാം.

ടിക്കറ്റ് ബുക്ക് ചെയ്യുന്നതെങ്ങനെ

  • ടിക്കറ്റുകൾ വാങ്ങാൻ നിങ്ങൾ ബുക്ക് മൈ ഷോ ആപ്പോ വെബ്സൈറ്റോ ഉപയോഗിക്കാം
  • ടീമിന്റെ പേരിന് ശേഷം IPL 2023 എന്ന് ചേർത്ത് സെർച്ച് ചെയ്യുക
  • നൽകിയിരിക്കുന്ന ഓപ്ഷനുകളുടെ ലിസ്റ്റിൽ നിന്ന് ടീമിനെ തിരഞ്ഞെടുക്കുക
  • നിങ്ങൾക്ക് കാണാൻ താൽപ്പര്യമുള്ള മാച്ചുകളിൽ ഒന്ന് തിരഞ്ഞെടുക്കുക
  • ബുക്ക് ബട്ടണിൽ ക്ലിക്ക് ചെയ്ത് നിങ്ങൾക്ക് ആവശ്യമുള്ള സീറ്റുകളുടെ എണ്ണം തിരഞ്ഞെടുക്കുക
  • സ്റ്റേഡിയത്തിലെ ഏത് സ്റ്റാൻഡ് ആണ് വേണ്ടത് എന്ന് തിരഞ്ഞെടുക്കുക.
  • ടിക്കറ്റ് വാങ്ങാനായി ബുക്ക് ക്ലിക്ക് ചെയ്യുക.
  • തുറന്ന് വരുന്ന പേജിൽ നിങ്ങളുടെ അഡ്രസ് നൽകി പ്രോസീഡ് ടു പേ ക്ലിക്ക് ചെയ്യുക
  • ഡെലിവറി ലഭ്യമല്ലെങ്കിൽ നിങ്ങളുടെ ടിക്കറ്റ് ബോക്‌സ് ഓഫീസിൽ പോയി ശേഖരിക്കേണ്ടി വരും
  • ഡെലിവറിയുമായി ബന്ധപ്പെട്ട വിവരങ്ങൾ സ്ക്രീനിൽ എഴുതി കാണിക്കും
  • ബുക്കിങ് തുക അടയ്ക്കാൻ പ്രോസീഡ് ടു പേ ക്ലിക്ക് ചെയ്യുക
  • പേയ്‌മെന്റ് ഓപ്ഷൻ തിരഞ്ഞെടുത്ത് നിങ്ങളുടെ പേയ്‌മെന്റ് പൂർത്തിയാക്കുക
  • നിങ്ങളുടെ ടിക്കറ്റ് ബുക്കിങ് കൺഫോം ചെയ്യാൻ എസ്എംഎസ്/ ഇമെയിൽ ലഭിക്കും

Digit.in
Logo
Digit.in
Logo