SPAM കോളുകൾ എങ്ങനെ ബ്ലോക്ക് ചെയ്യാം?

SPAM കോളുകൾ എങ്ങനെ ബ്ലോക്ക് ചെയ്യാം?
HIGHLIGHTS

ഫോണിലേക്ക് വരുന്ന മാർക്കറ്റിങ് കോളുകളെല്ലാം ബ്ലോക്ക് ചെയ്യാം

ഇതിനായി ട്രായ് തന്നെ സംവിധാനം ഒരുക്കിയിട്ടുണ്ട്

എല്ലാ ടെലികോം കമ്പനികളും സ്പാം ബ്ലോക്കിങ് സേവനം നൽകുന്നുണ്ട്

മാർക്കറ്റിങ് സ്‌പാം കോളുകൾ (Spam Calls) നമുക്കെല്ലാവർക്കും ശല്യമാകാറുണ്ട്. എന്തെങ്കിലും തിരക്കിട്ട പണിയിലോ ഡ്രൈവിങിലോ ആയിരിക്കുമ്പോൾ ഇത്തരം കോളുകൾ വന്നാൽ വല്ലാതെ ദേഷ്യവും വരും. ഇത്തരം കോളുകൾ തടയാനുള്ള സംവിധാനം ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (TRAI)  തന്നെ നൽകുന്നുണ്ട്. എല്ലാ മേഖലകളിൽ നിന്നുമുള്ള എല്ലാതരം സ്പാം കോളുകളും മെസേജുകളും ബ്ലോക്ക് ചെയ്യാൻ ട്രായ് അനുവദിക്കുന്നു. ഡിഎൻഡി (DND Mode) മോഡ് ഉപയോഗിച്ച് കോളുകൾ ബ്ലോക്ക് ചെയ്യാവുന്നതാണ്.

നിങ്ങൾക്ക് സ്‌പാം കോളുകൾ(Spam Calls) ബ്ലോക്ക് ചെയ്യാനും ബൾക്ക് ആയി റിപ്പോർട്ട് ചെയ്യാനും സാധിക്കും. സ്‌പാം കോളുകളും(Spam Calls) മെസേജുകളും വരുന്നത് പൂർണമായും തടയാൻ ചെയ്യേണ്ട കാര്യങ്ങളാണ് നമ്മളിന്ന് നോക്കുന്നത്. ഇതിനായി ട്രായ് (TRAI) തന്നെ സംവിധാനം ഒരുക്കിയിട്ടുണ്ട്. അതല്ലെങ്കിൽ ഇന്ത്യയിലെ പ്രധാന ടെലിക്കോം കമ്പനികളായ ജിയോ, എയർടെൽ, വോഡാഫോൺ ഐഡിയ, ബിഎസ്എൻഎൽ എന്നിവ നൽകുന്ന ഡിഎൻഡി സേവനങ്ങളും ഉപയോഗിക്കാവുന്നതാണ്.

എന്താണ് റോബോകോൾസ് (Robocalls)  

സ്പാം കോളുകൾ എങ്ങനെ ഒഴിവാക്കാം എന്ന് മനസിലാക്കുന്നതിന് മുൻപ് എന്താണ് സ്പാം കോൾ എന്ന് മനസിലാക്കാം. ആദ്യം റോബോ കോളുകൾ (robocalls) എന്താണെന്ന് നോക്കാം. മുൻകൂട്ടി റെക്കോർഡ് ചെയ്ത സന്ദേശം ഉപയോക്താക്കൾക്ക് വിവരിക്കുന്ന കോളുകളാണ് റോബോ കോളുകൾ. 

കമ്പനികൾ അവരുടെ ഉൽപ്പന്നങ്ങളും സേവനങ്ങളും വിൽക്കാൻ ഉപയോഗിക്കുന്ന ടെലിമാർക്കറ്റിംഗ് കോളുകൾ ആണ് ഇവയിൽ കൂടുതലും. സാമ്പത്തിക തട്ടിപ്പ് നടത്തുക എന്ന ലക്ഷ്യത്തോടെയുള്ള ഫ്രോഡ് കോളുകളും ഇതിൽ ഉൾപ്പെടും. ഇത്തരം കോളുകൾ നിങ്ങൾ ഒഴിവാക്കാം.

സ്‌പാം കോളുകളിൽ നിന്നുള്ള സംരക്ഷണത്തിനായി ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് ഗൂഗിൾ രണ്ട് ഫീച്ചറുകൾ നൽകിയിട്ടുണ്ട്.

എല്ലാ ആൻഡ്രോയിഡ് ഫോണുകളിലും Caller id and spam protection ഓപ്ഷനുണ്ട്.  ഈ ഓപ്ഷൻ ഡിഫോൾട്ടായി ഓണാണ്. എന്നാൽ ഉപയോക്താക്കൾക്ക് ഇത് ഓഫാക്കാനും കഴിയും. നിങ്ങളുടെ ഫോണിൽ ഇത് ഓഫ് ആയി കിടക്കുകയാണെങ്കിൽ നിങ്ങൾക്ക് ഇത് ഓൺ ആക്കാൻ ആകും.

ഇതിന് വേണ്ടി ഫോണിലെ ഫോൺ ആപ്പ് ഓപ്പൺ ചെയ്യണം. സൈഡിൽ മൂന്ന് ഡോട്ടുകളിൽ സൂചിപ്പിക്കുന്ന More എന്ന ഓപ്ഷനിൽ ടാപ്പ് ചെയ്യുക. തുടർന്ന് സെറ്റിംഗ്സ് ബട്ടണിൽ ടാപ്പ് ചെയ്യുക. അതിനുശേഷം നിങ്ങൾ സ്പാം, കോൾ സ്ക്രീൻ സ്ക്രീൻ ഓപ്ഷനിലേക്ക് പോകുക. ഇപ്പോൾ ഇവിടെ കോളർ & സ്പാം ഐഡി ഓഫാണെങ്കിൽ, അത് ഓണാക്കുക. നിങ്ങൾക്ക് കോൾ സ്പാം ആയി മാർക്ക് ചെയ്യാനും കഴിയും. ഇതിനായി, നിങ്ങൾ ഫോൺ ആപ്പ് തുറന്ന് ചുവടെയുള്ള റീസെന്റ് കോൾ ടാപ്പ് ചെയ്യുക. തുടർന്ന് നിങ്ങൾ സ്പാം റിപ്പോർട്ട് ചെയ്യാൻ ആഗ്രഹിക്കുന്ന കോളിൽ ടാപ്പ് ചെയ്യുക. തുടർന്ന് ബ്ലോക്ക് ചെയ്യുക അല്ലെങ്കിൽ സ്പാം റിപ്പോർട്ട് ചെയ്യുക എന്നതിൽ ടാപ്പ് ചെയ്യുക. 

Nisana Nazeer
Digit.in
Logo
Digit.in
Logo