Gold Online: Govtൽ നിന്ന് സ്വർണം Online ആയി വാങ്ങാം! എങ്ങനെ?

Gold Online: Govtൽ നിന്ന് സ്വർണം Online ആയി വാങ്ങാം! എങ്ങനെ?
HIGHLIGHTS

99.9 ശതമാനം പരിശുദ്ധിയുള്ള 24 കാരറ്റ് സ്വർണം ഇങ്ങനെ വീട്ടിലിരുന്ന് തന്നെ വാങ്ങാം

BIS ഹാൾമാർക്ക് പ്രകാരം സാക്ഷ്യപ്പെടുത്തിയ സ്വർണ നാണയങ്ങളാണ് വിൽക്കുന്നത്

ടെക്നോളജി അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന കാലഘട്ടത്തിൽ സ്വർണവും ഓൺലൈനായി പർച്ചേസ് ചെയ്യാനുള്ള സുവർണാവസരമാണ് കേന്ദ്ര സർക്കാർ ഒരുക്കുന്നത്. Goldനെ പതിറ്റാണ്ടുകളായി ഒരു സുരക്ഷിത നിക്ഷേപമായി കണക്കാക്കുന്നു. ഇതുകൂടി മുന്നിൽ കണ്ടാണ് കേന്ദ്ര സർക്കാരിന്റെ സൈറ്റിൽ നിന്ന് നേരിട്ട് സ്വർണം പർച്ചേസ് ചെയ്യാനുള്ള സംവിധാനം ഒരുക്കിയിരിക്കുന്നത്. 

5 ഗ്രാം, 10 ഗ്രാം, 50 ഗ്രാം എന്നിങ്ങനെ പല മൂല്യങ്ങളിലുള്ള സ്വർണത്തിന്റെയും വെള്ളിയുടെയും നാണയങ്ങളാണ് സർക്കാർ വാഗ്ദാനം ചെയ്യുന്നത്. ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് അഥവാ BIS ഹാൾമാർക്ക് പ്രകാരം സാക്ഷ്യപ്പെടുത്തിയ സ്വർണ നാണയങ്ങളാണ് ഇതിൽ വിറ്റഴിക്കുന്നതെന്നും സർക്കാർ ഉറപ്പുനൽകുന്നു.

എന്നുവച്ചാൽ നിങ്ങൾ സ്വർണം വാങ്ങുമ്പോൾ 99.9 ശതമാനം പരിശുദ്ധിയുള്ള 24 കാരറ്റ് സ്വർണം ലഭ്യമായിരിക്കും. ഇങ്ങനെ വാങ്ങുന്ന സ്വർണം നിങ്ങൾക്ക് ജുവലറികളിലും മറ്റും വിൽക്കാനും പണയം വച്ച് വായ്പ എടുക്കാനും സാധിക്കുന്നതാണ്.

ഓൺലൈനായി സർക്കാർ വെബ്സൈറ്റിൽ നിന്ന് സ്വർണം വാങ്ങുന്നത് എങ്ങനെയെന്ന് നോക്കാം…

https://www.indiagovtmint.in/en/indian-gold-silver-coins/ എന്ന സൈറ്റ് വഴിയാണ് സ്വർണം വാങ്ങാവുന്നത്. രഥ് യാത്ര, അക്ഷയ തൃതീയ എന്നിവ പ്രമാണിച്ചെല്ലാം സ്വർണം വാങ്ങാൻ അവസരമുണ്ടായിരുന്നു. എന്നാൽ നിങ്ങൾ ശ്രദ്ധിക്കേണ്ടത് ഡൽഹി, നോയിഡ, മുംബൈ, ഹൈദരാബാദ്, കൊൽക്കത്ത എന്നീ അഞ്ച് മെട്രോപൊളിറ്റൻ നഗരങ്ങളിൽ മാത്രമാണ് ഈ സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത് എന്നതാണ്.

എന്നാൽ ഇതിന് പുറമെ, SGB അഥവാ സോവറിൻ ഗോൾഡ് ബോണ്ട് സ്കീമിലൂടെയും നിങ്ങൾക്ക് ഓൺലൈനായി സ്വർണം വാങ്ങാവുന്നതാണ്.  2023-24ലേക്കുള്ള സോവറിൻ ഗോൾഡ് ബോണ്ട് സ്കീം 8 വർഷത്തെ മെച്യൂരിറ്റി കാലയളവിലുള്ളതാണ്.

ഓൺലൈനായി വാങ്ങുകയാണെങ്കിൽ ഒരു ഗ്രാം സ്വർണത്തിന് 50 രൂപ കിഴിവും 2.5 ശതമാനം പലിശ നിരക്കും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് ജൂൺ 19 മുതൽ 23 വരെയാണ്. 2023-24 സാമ്പത്തിക വർഷത്തേക്കുള്ള SGB Schemeന്റെ പുതിയ ഭാഗം അടുത്ത ആഴ്‌ച മുതലായിരിക്കും. എന്നാൽ ഇതിന്റെ സബ്സ്ക്രിപ്ഷൻ വെറും അഞ്ച് ദിവസത്തേക്ക് മാത്രമായാണ് തുറക്കുക. ഇന്ത്യയിലെ ഏതൊരു പൌരനും സോവറിൻ ഗോൾഡ് ബോണ്ടുകളിൽ നിക്ഷേപം നടത്താവുന്നതാണ്. അതും SHCIL, CCIL, ഇതിന് സംവിധാനമുള്ള ബാങ്കുകൾ വഴിയും, പോസ്റ്റ് ഓഫീസിലൂടെയും നിങ്ങൾക്ക് SGB പർച്ചേസ് ചെയ്യാം.

Anju M U

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo