999 രൂപ അടച്ച് Samsung Galaxy S26 Ultra ബുക്ക് ചെയ്ത് വയ്ക്കാം, ഇങ്ങനെ ചെയ്താലുള്ള നേട്ടം!
2026 ന്റെ ഫ്ലാഗ്ഷിപ്പ് രാജാവ് Samsung Galaxy S26 Ultra 5ജി ഫോണിനായി കാത്തിരിക്കുകയാണ് ടെക് ലോകം. വരാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഇപ്പോഴിതാ സ്മാർട്ട്ഫോണിന്റെ പ്രീ റിസർവേഷൻ ഔദ്യോഗികമായി ആരംഭിച്ചു. 2026 ഫെബ്രുവരി 25 നാണ് ഗാലക്‌സി അൺപാക്ക്ഡ് ഇവന്റ്. 999 രൂപ ടോക്കണിലൂടെ പ്രീ റിസർവ് ചെയ്യാം. കൂടെ 2,699 രൂപയുടെ ആനുകൂല്യങ്ങളും ഗാലക്സി എസ്26 സീരീസ് റിസർവേഷനിൽ ലഭ്യമാണ്. ഇങ്ങനെ ടോക്കണെടുത്ത്, ബുക്ക് ചെയ്ത് വയ്ക്കുന്നതാണോ അതോ ലോഞ്ച് വരെ കാത്തിരിക്കുന്നതാണോ നല്ലത്?
SurveySamsung Galaxy S26 Ultra 5G Reservation
സാംസങ് ഗാലക്സി എസ് 26 അൾട്രായ്ക്കൊപ്പം ഗാലക്‌സി എസ് 26 പ്ലസ്, ഗാലക്‌സി എസ് 26 എന്നിവയും ലോഞ്ച് ചെയ്യും. ഗാലക്‌സി അൺപാക്ക്ഡ് ഇവന്റ് ഇന്ത്യക്കാർക്ക് ഇന്ത്യൻ സമയം രാത്രി 11:30 മുതൽ കാണാം. സാംസങ് ഇവന്റിന് ഓൺലൈൻ സ്ട്രീമിങ്ങും ഉണ്ടായിരിക്കും.
സാംസങ് ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഗാലക്‌സി എസ് 26 സീരീസിനുള്ള പ്രീ റിസർവേഷൻ ആരംഭിച്ചു. ഫോണിന്റെ വിൽപ്പന മാർച്ചിലായിരിക്കും. നിങ്ങൾക്ക് 999 രൂപ ടോക്കൺ തുക നൽകി ഫോൺ റിസർവ് ചെയ്യാം. മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് 2,699 രൂപ വിലയുള്ള വൗച്ചർ, ഉയർന്ന എക്‌സ്‌ചേഞ്ച് മൂല്യം, എക്‌സ്‌ക്ലൂസീവ് കളർ ഓപ്ഷനുകൾ, അധിക റിവാർഡുകളും ലഭിക്കും.
More From Digit: Jio വരിക്കാരെ 300 രൂപയിൽ താഴെ 42GB ഡാറ്റയും ഒരു മാസത്തെ വാലിഡിറ്റിയും; ഈ പ്ലാൻ അറിയാതെ പോകരുത്
ഫോണിന്റെ വിലയെ കുറിച്ച് അന്തിമ വിവരം ലോഞ്ച് ഇവന്റിലാണ് പുറത്തുവിടുക. എന്നാൽ ലഭിക്കുന്ന റിപ്പോർട്ട് പ്രകാരം 1,29,999 രൂപയ്ക്കും 1,34,999 രൂപയ്ക്കും ഇടയിലായിരിക്കും വിലയെന്നാണ് സൂചന. പ്രീ ബുക്കിങ്ങിന് നേട്ടങ്ങളും ചില പോരായ്മകളുമുണ്ട്. എപ്പോഴും ഫ്ലാഗ്ഷിപ്പ് അപ്ഗ്രേഡ് ചെയ്യുന്നവരെ സംബന്ധിച്ച്, ഫ്ലാഗ്ഷിപ്പ് വാങ്ങാൻ ആലോചിക്കുന്നവർക്ക് ഇത് അനുയോജ്യമാണോ?
Samsung Galaxy S26 Ultra 5G Pre Booking benefits
ഹൈ സ്റ്റോറേജ് സാംസങ് ഗാലക്സി എസ്26 അൾട്രാ കിട്ടുമെന്നത് ഒരു നേട്ടമാണ്. 2,699 രൂപയുടെ ആനുകൂല്യങ്ങൾ, മികച്ച എക്സ്ചേഞ്ച് ഡീൽ, റിഫണ്ട് എന്നീ സവിശേഷതകൾ റിസർവേഷനിൽ ലഭിക്കും.
- ഫ്രീ സ്റ്റോറേജ് അപ്‌ഗ്രേഡ്: മുൻകൂട്ടി റിസർവ് ചെയ്യുന്നതിലൂടെ, 256GB മോഡലിന്റെ വിലയ്ക്ക് 512GB വേരിയന്റ് ലഭിക്കും. 15000 രൂപ വരെ ഇങ്ങനെ ലാഭിക്കാനാകും.
- എക്സ്ചേഞ്ച് വാല്യു: പഴയ ഫോണിന് പ്രൈസ് ലോക്ക് ലഭിക്കും. പുതിയത് ലോഞ്ച് ചെയ്യുന്ന നിമിഷം ട്രേഡ്-ഇൻ മൂല്യം കുറയാറുണ്ട്. എന്നാൽ മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് ഇത് അനുയോജ്യമാകുന്നു.
- 2,699 രൂപ വൗച്ചർ: പുതിയ ഗാലക്സി ബഡ്സ് 4 പോലുള്ളവയ്ക്കായി ഒരു വൗച്ചർ ലഭിക്കും.
- റീഫണ്ട് ചെയ്യാം: ഫെബ്രുവരി 25-ന് പുറത്തിറങ്ങിയതിന് ശേഷം നിങ്ങൾക്ക് S26 അൾട്രാ ഇഷ്ടപ്പെട്ടില്ലെങ്കിൽ സ്മാർട്ട്ഫോൺ വാങ്ങണമെന്നില്ല. ആമസോൺ, സാംസങ് സൈറ്റുകളിലൂടെ റിസർവ്വേഷന് അടച്ച 999 രൂപ തിരികെ ലഭിക്കും. ഇത് എല്ലാ പ്ലാറ്റ്ഫോമുകളിലും ലഭ്യമായ ഓപ്ഷനാണോ എന്നത് നിങ്ങൾ ബുക്കിങ് നടത്തുന്നതിന് മുമ്പ് പരിശോധിക്കുക.
സാംസങ് ഗാലക്സി എസ്26 അൾട്രാ 5ജി ഫീച്ചറുകൾ
- 200എംപി പ്രൈമറി ക്യാമറയും 50MP,50MP,10MP സെൻസറുമുള്ള ഫോണായിരിക്കും ഇത്.
- ക്വാൽകോമിന്റെ സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്‌സെറ്റിലാണ് ഫോൺ പ്രവർത്തിക്കുന്നത്.
- 5000mAh ബാറ്ററി സാംസങ് ഗാലക്സി എസ്26 അൾട്രായിലുണ്ടാകും. 60W Wired ചാർജിങ് അപ്ഗ്രേഡ് ഇത്തവണ ലഭിക്കും.
- 6.9 ഇഞ്ച് സ്‌ക്രീൻ ഉണ്ടാകുമെന്ന് സൂചന. 3000+ നിറ്റ്സ് ബ്രൈറ്റ്നെസ് ഇതിനുണ്ടാകും.
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile