വൺപ്ലസ്സിന്റെ ഏറ്റവും പുതിയ 7T ഫോണുകൾ നാളെ പുറത്തിറങ്ങുന്നു

വൺപ്ലസ്സിന്റെ ഏറ്റവും പുതിയ 7T ഫോണുകൾ നാളെ പുറത്തിറങ്ങുന്നു
HIGHLIGHTS

 

 

വൺപ്ലസിന്റെ ഏറ്റവും പുതിയ വൺപ്ലസ് 7T സ്മാർട്ട് ഫോണുകൾ ഈ മാസം 26നു ഇന്ത്യൻ വിപണിയിൽ പുറത്തിറക്കുന്നു .ഈ വർഷം തന്നെ വൺ പ്ലസ് പുറത്തിറക്കിയ വൺ പ്ലസ് 7 കൂടാതെ വൺ പ്ലസ് 7 പ്രൊ എന്നി മോഡലുകളുടെ തുടർച്ചയാണ് വൺ പ്ലസ് 7T മോഡലുകൾ .സ്റ്റൈലിഷ് ഡിസൈനുകളിലാണ് ഈ ഫോണുകൾ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നത് .കൂടാതെ റെഡ് പാക്കേജുകളിലാണ് ഇത് എത്തുന്നത് .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ  ഈ സ്മാർട്ട് ഫോണുകളുടെ ലൈവ് നാളെ ഉച്ചയ്ക്ക് 12 മണി മുതൽ  കാണുവാൻ സാധിക്കുന്നതാണ് .

ഇതിന്റെ സവിശേഷതകളെക്കുറിച്ചു കൂടുതൽ വിവരങ്ങൾ ഒന്നുംതന്നെ ലഭിച്ചിട്ടില്ല എങ്കിലും  റിപ്പോർട്ടുകൾ പ്രകാരം വൺ പ്ലസ് 7T സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത്  6.5 ഇഞ്ചിന്റെ FHD+ ഫ്‌ല്യൂയിഡ് AMOLED ഡിസ്‌പ്ലേയിലാണ് .കൂടാതെ 2400×1080 പിക്സൽ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .  

Adreno 640 GPU കൂടാതെ Qualcomm Snapdragon 855 Plus പ്രൊസസ്സറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .ചിലപ്പോൾ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ Android 10 ആയിരിക്കും ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .

ക്യാമറകളുടെ സവിശേഷതകൾ പറയുകയാണെങ്കിൽ ട്രിപ്പിൾ പിൻ ക്യാമറകളിലാണ് എത്തുന്നത് .48 മെഗാപിക്സലിന്റെ പ്രൈമറി ക്യാമറകൾ EIS കൂടാതെ  OIS + 8 മെഗാപിക്സലിന്റെ ടെലിഫോട്ടോ സെക്കണ്ടറി ക്യാമറകൾ ഒപ്പം 3x zoom+16 മെഗാപിക്സലിന്റെ അൾട്രാ വൈഡ് 120 ഡിഗ്രി ക്യാമറകൾ എന്നിവയാണ് ഈ ഫോണുകൾക്ക് ഉള്ളത് . 3800mAhന്റെ വാർപ്പ് ചാർജ്ജ് 30 ടെക്നോളജിയും ഈ സ്മാർട്ട് ഫോണുകൾക്ക് ഉണ്ട് എന്നാണ് റീപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് .   

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo