റിയൽമിയുടെ സ്മാർട്ട് വാച്ചും കൂടാതെ REALME 6 PRO പർപ്പിൾ വേരിയൻറ്റും എത്തുന്നു ?

റിയൽമിയുടെ സ്മാർട്ട് വാച്ചും കൂടാതെ  REALME 6 PRO പർപ്പിൾ വേരിയൻറ്റും എത്തുന്നു ?
HIGHLIGHTS

ഉടൻ വിപണിയിൽ ഈ ഫോണുകൾ പ്രതീഷിക്കാവുന്നതാണ്

റിയൽമിയുടെ പുതിയ സ്മാർട്ട് ഫോണുകൾ മാർച്ച് 26 നു പുറത്തിറക്കുവാനിരിക്കെ തീയതി മാറ്റിയിരുന്നു .എന്നാൽ ഇപ്പോൾ റിയൽമിയുടെ പുതിയ സ്മാർട്ട് വാച്ചുകളും കൂടാതെ  REALME 6 PRO സ്മാർട്ട് ഫോണുകളുടെ പർപ്പിൾ വേരിയന്റുകളും ഉടൻ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത് .യൂട്യൂബിൽ നടന്ന #AskMadhav എന്ന സെഷനിലാണ് ഈ കാര്യം ഇപ്പോൾ വ്യക്തമായത് .എന്നാൽ എന്ന് പുറത്തിറങ്ങുമെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല .REALME NARZO 10, NARZO 10A എന്നി ഫോണുകളുടെ ലോഞ്ച് ആയിരുന്നു മാറ്റി വെച്ചിരുന്നത് .

REALME NARZO 10, NARZO 10A

റിയൽമിയുടെ പുതിയ രണ്ടു ഫോണുകളായ REALME NARZO 10, NARZO 10A  എന്നി ഫോണുകളുടെ ലോഞ്ച് ഈ മാസം 26 തീയതി നടത്തുവാനിരിക്കുകയായിരുന്നു .എന്നാൽ കഴിഞ്ഞ ദിവസ്സം പ്രധാന മന്ത്രിയുടെ ലോക്ക് ഡൌൺ പ്രഖ്യാപനത്തെ തുടർന്നാണ് ഇപ്പോൾ ഇത് മാറ്റി വെച്ചിരിക്കുന്നത് .നിലവിൽ താത്കാലികമായി ഇത് മാറ്റി വെച്ചിരിക്കുകയാണ് .

ഈ ഫോണുകളുടെ പ്രധാന സവിശേഷതകൾ നോക്കാം 

 39 ദിവസ്സം വരെ സ്റ്റാൻഡ് ബൈ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾക്ക് കാഴ്ചവെക്കുന്നുണ്ട് എന്നാണ് കമ്പനിയുടെ അവകാശവാദം .5000 mah ന്റെ ബാറ്ററി ലൈഫിലാണ് ഈ ഫോണുകൾ വിപണിയിൽ എത്തുന്നത് .കൂടാതെ ആൻഡ്രോയിഡിന്റെ 10 ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .

Realme Narzo 10A  ഫോണുകളുടെ പ്രതീക്ഷിക്കുന്ന സവിശേഷതകൾ നോക്കുകയാണെങ്കിൽ  MediaTek Helio G70 SoC ലാണ് ഇതിന്റെ പ്രൊസസ്സറുകളുടെ പ്രവർത്തനം നടക്കുന്നത് . 6.5 ഇഞ്ചിന്റെ ഡിസ്‌പ്ലേയാണ് ഇതിനുള്ളത് .5,000mAhന്റെ ബാറ്ററി ലൈഫും ഈ ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .

Realme Narzo 10 ഫോണുകളുടെ പ്രതീഷിക്കുന്നു സവിശേഷതകൾ നോക്കുകയാണെങ്കിൽ  6.5 ഇഞ്ചിന്റെ ഡിസ്‌പ്ലേയാണുള്ളത് .720×1,600 പിക്സൽ റെസലൂഷൻ ആണ് കാഴ്ചവെക്കുന്നത് .കൂടാതെ Android 10 ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ .റിയൽമിയുടെ ഈ രണ്ടു ബഡ്ജറ്റ് മിഡ് റേഞ്ച് സ്മാർട്ട് ഫോണുകൾ മാർച്ച് 26നു ഇന്ത്യൻ വിപണിയിൽ.

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo