പഴയ സ്മാർട്ഫോൺ കളയണ്ട, പലതാണ് ഉപയോഗങ്ങൾ!

പഴയ സ്മാർട്ഫോൺ കളയണ്ട, പലതാണ് ഉപയോഗങ്ങൾ!
HIGHLIGHTS

പഴയ സ്മാർട്ഫോൺ കൊണ്ട് ഒരുപാട് ഉപയോഗങ്ങളുണ്ട്

പഴയ സ്മാർട്ട്ഫോണുകൾ ഏതൊക്കെ രീതിയിൽ ഉപയോഗിക്കാം എന്ന് താഴെ കൊടുക്കുന്നു

പഴയ സ്മാർട്ഫോൺ കൊണ്ടുള്ള അഞ്ച് ഉപയോഗങ്ങൾ ആണ് താഴെ പറയുന്നത്

പുതിയ സ്മാർട്ട്ഫോൺ വാങ്ങിയാൽ പഴയ സ്മാർട്ട്ഫോൺ ഉപേക്ഷിക്കുകയാണ് നമ്മളുടെയെല്ലാം പതിവ്. എന്നാൽ ഇനി പഴയ സ്മാർട്ട്ഫോൺ ഇത്തരത്തിൽ കളയരുത്. പഴയ സ്മാർട്ഫോണാണെങ്കിലും അതുകൊണ്ട് ഒരുപാട് ഉപയോഗങ്ങളുണ്ട്. പഴയ സ്മാർട്ട്ഫോണുകൾ ഏതൊക്കെ രീതിയിൽ ഉപയോഗിക്കാം എന്ന് നമുക്ക് നോക്കാം. 

സെക്യൂരിറ്റി ക്യാമറയാക്കി മാറ്റാം

പഴയ ഫോൺ നമുക്ക് സുരക്ഷാ ക്യാമറയായി ഉപയോഗിക്കാൻ സാധിക്കും. പഴയ ഫോൺ അലമാരയിലോ മറ്റെവിടെയെങ്കിലുമോ ഈ ഫോൺ സൂക്ഷിക്കുക. ആദ്യം സെക്യരിറ്റി ക്യാമറയായി സ്മാർട്ഫോണിനെ മാറ്റുന്ന ഏതെങ്കിലും ഒരു ആപ്പ് ഡൗൺലോഡ് ചെയ്യുക. ചില ആപ്പുകൾ പണം നൽകിയാൽ മാത്രമേ ഡൗൺലോഡ് ചെയ്യാൻ സാധിക്കൂ. മോഷൻ ഡിറ്റക്ഷൻ, വീഡിയോ റെക്കോർഡിങ്, ലൈവ് വ്യൂ എന്നിങ്ങനെ നിരവധി ഫീച്ചറുകൾ ഈ ആപ്പിലൂടെ ലഭിക്കും. വീട്ടിന്റെ ഏതെങ്കിലും ഭാഗത്ത് ഈ ക്യാമറ സ്ഥാപിക്കുക. ഇന്റർനെറ്റ് കണക്റ്റിവിറ്റി ഉണ്ടെങ്കിൽ ഈ ക്യാമറ എവിടെയിരുന്നു വേണമെങ്കിലും നമുക്ക് നിരീക്ഷിക്കാം. 

വയർലസ് ട്രാക്ക് പാഡായി പഴയ സ്മാർട്ഫോണിനെ ഉപയോഗിക്കാം

നമ്മുടെ പഴയ സ്മാർട്ട്ഫോണുകൾ പുത്തൻ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ട്രാക്ക് പാഡുകളാക്കി മാറ്റാൻ സാധിക്കും. കമ്പ്യൂട്ടറിനെ ദൂരെയിരുന്നും നിയന്ത്രിക്കാൻ കഴിയുന്ന വിധത്തിൽ ആണ് വയർലസ് ട്രാക്ക് പാഡോ കൺട്രോളറോ അലമാരയിൽ സ്ഥാപിക്കുക. മാക്, വിൻഡോസ്, ലിനക്സ് എന്നിവയിലെല്ലാം ഫോണുകൾ ഓൺ ഡിമാന്റ് കൺട്രോളറായി ഉപയോഗിക്കാം. യൂണിഫൈഡ് റിമോട്ട് എന്ന ആപ്പും വൈഫൈ, ബ്ലൂട്ടൂത്ത് എന്നിവയിൽ ഏതെങ്കിലും കണക്ഷനോ മാത്രം മതി.

റിമോട്ട് കമ്പ്യൂട്ടർ ടെർമിനലാക്കി മാറ്റാം

ഓഫീസിൽ ഇരിക്കുമ്പോൾ നിങ്ങൾക്ക് വീട്ടിലുള്ള കമ്പ്യൂട്ടർ ആക്സസ് ചെയ്യണമെന്നുണ്ട് എങ്കിൽ അതിന് പറ്റുന്ന രീതിയിൽ പഴയ സ്മാർട്ട്ഫോണുകളെ റിമോട്ട് കമ്പ്യൂട്ടർ ടെർമിനലായി ഉപയോഗിക്കാം. ടീം വ്യൂവർ തുടങ്ങിയ ആപ്പുകൾ ഉപയോഗിച്ച് കമ്പ്യൂട്ടറിനെ നിയന്ത്രിക്കാൻ സാധിക്കും. കമ്പ്യൂട്ടറിലും ഫോണിലും ആപ്പുകൾ ഇൻസ്റ്റാൾ ചെയ്ത് കണക്റ്റ് ചെയ്താൽ എളുപ്പം മറ്റെവിടെയെങ്കിലുമുള്ള കമ്പ്യൂട്ടർ ആക്സസ് ചെയ്യാം.

യൂണിവേഴ്സൽ സ്മാർട്ട് റിമോട്ട് ആയി ഉപയോഗിക്കാം

പഴയ ആൻഡ്രോയിഡ്, ഐഒഎസ് ഫോണുകൾ റിമോട്ടായി ഉപയോഗിക്കാൻ സാധിക്കും. വീട്ടിലെ സ്മാർട്ട് ഡിവൈസുകളെയും റിമോട്ടിൽ പ്രവർത്തിക്കുന്ന മറ്റ് ഡിവൈസുകളെയും ഫോണിൽ കണക്റ്റ് ചെയ്ത് വയ്ക്കുക. റിമോട്ട് ആപ്പുകൾ ഉപയോഗിച്ച് ഒന്നിലധികം ഡിവൈസുകളെ ഫോണിലൂടെ നിയന്ത്രിക്കാൻ സാധിക്കും.

വീഡിയോ കോൺഫൻസിങ് സ്റ്റേഷൻ ഉണ്ടാക്കാം

സ്മാർട്ട്ഫോണിനെ വീഡിയോ കോൺഫറൻസിനുള്ള ഒരു സ്റ്റേഷനാക്കി മാറ്റി സൂം, ഗൂഗിൾ മീറ്റ്, സ്കൈപ്പ് തുടങ്ങിയ ആപ്പുകൾ ഫോണിൽ ഡൗൺലോഡ് ചെയ്ത് വയ്ക്കുക. ഫോൺ നിങ്ങളുടെ ഡെസ്കിൽ സെറ്റ് ചെയ്ത് വയ്ക്കാം. കമ്പ്യൂട്ടറുകളുടെ വെബ് ക്യാം ആയിട്ടും നമുക്ക് ഫോൺ മാറ്റാവുന്നതാണ്.

Digit.in
Logo
Digit.in
Logo