Kerala Climate ന് ചേർന്ന സ്മാർട് ഹോം ഗാഡ്ജെറ്റുകൾ! വേനലിനെയും മഴയെയും സ്മാർട്ടായി നേരിടാം

Kerala Climate ന് ചേർന്ന സ്മാർട് ഹോം ഗാഡ്ജെറ്റുകൾ! വേനലിനെയും മഴയെയും സ്മാർട്ടായി നേരിടാം

ഏപ്രിൽ- മെയ് മാസത്തിലെ കൊടുംചൂടും, ജൂൺ മാസത്തിലെ കോരിച്ചൊരിയുന്ന മഴയെയും ഫലപ്രദമായി പ്രതിരോധിക്കാം. അത്യാധുനികമായ ചില Smart Home Gadgets വഴി Kerala Climate (കേരളത്തിലെ കാലാവസ്ഥയെ) നെ നേരിടാം. ചൂടുകാലത്ത് ആശ്വാസമേകാൻ മുറി കൂളാക്കാനും, മഴക്കാലത്ത് തണുപ്പിനെ ചൂടാക്കാനും ഉപകരിക്കുന്ന ഇലക്ട്രോണിക്സ് ഉപകരണങ്ങളെ കുറിച്ചും ഇപ്പോഴും നിങ്ങൾക്ക് കൃത്യമായ വിവരം ഉണ്ടായിരിക്കില്ല.

Digit.in Survey
✅ Thank you for completing the survey!

സ്മാർട്ട് കർട്ടൻ മോട്ടോറുകൾ, എസി കൺട്രോളർ തുടങ്ങി വാട്ടർ ലെവൽ സെൻസറുകൾ വരെ ഇക്കൂട്ടത്തിലുണ്ട്. പവർകട്ടിലും, മൺസൂൺ കാലത്ത് കറന്റ് പോയാൽ ബാക്കപ്പ് നൽകാനും സഹായിക്കുന്ന സ്മാർട്ട് ഗാഡ്ജെറ്റുകളും ഇതിലുണ്ട്. കേരളത്തിലെ വീടുകൾക്ക് ഏറ്റവും അനുയോജ്യമായ സ്മാർട്ട് ഹോം ഗാഡ്‌ജെറ്റുകൾ ഏതൊക്കെയാണെന്ന് വിശദമായി അറിയാം.

1. Smart AC Controller for Kerala Climate

വേനലിൽ വീടിനുള്ളിലെ ചൂടിനുള്ള മറുപടിയാണ് സ്മാർട്ട് എസി കൺട്രോളർ. ഐആർ ബ്ലാസ്റ്റർ എന്നും പറയാം. വെളിയിൽ പോയ ശേഷം വീട്ടിലെത്തി, എസി കൂളാക്കാൻ പിന്നെയും കാത്തിരിക്കണം. ഇതിന് പകരം ഓഫീസിൽ നിന്നോ പുറത്തുനിന്നോ വീട്ടിലെത്തുന്നതിന് 10 മിനിറ്റ് മുൻപ് തന്നെ ഫോണിലൂടെ എസി ഓൺ ചെയ്ത് മുറി തണുപ്പിക്കാനുള്ള സ്മാർട്ട് ഡിവൈസാണിത്. 899 രൂപ മുതൽ 2,500 രൂപയുടെ IR ബ്ലാസ്റ്ററുകൾ ആമസോൺ പോലുള്ള ഓൺലൈൻ സൈറ്റുകളിലുണ്ട്.

2. സ്മാർട്ട് കർട്ടൻ മോട്ടോർ

അടുത്തത് കഠിനമായ വെയിൽ വീടിനുള്ളിലേക്ക് അടിക്കാതെ പ്രതിരോധിക്കാൻ സഹായിക്കുന്ന കർട്ടൻ മോട്ടറുകളാണ്. വെയിലത്ത് തനിയെ അടയുന്ന, തണുത്ത കാറ്റുള്ള സമയത്ത് ഫോണിലൂടെ തുറക്കാൻ പറ്റുന്ന സ്മാർട്ട് കർട്ടനുകൾ ചൂടുകാലത്ത് ആശ്വാസമാകും.

3. സ്മാർട്ട് സർക്യൂട്ട് ബ്രേക്കറുകൾ

WiFi സപ്പോർട്ടുള്ള സ്മാർട്ട് സർക്യൂട്ട് ബ്രേക്കറുകൾ മഴക്കാലത്ത് അനുയോജ്യമായ ഇലക്ട്രോണിക്സ് ഉപകരണങ്ങളാണ്. മിന്നലോ ഇലക്ട്രിക് ലൈനിൽ ഷോർട്ടോ ഉണ്ടായാൽ ഓട്ടോമാറ്റിക്കായി പവർ കട്ട് ആകുന്നു. ഗൂഗിൾ അസിസ്റ്റന്റ് വഴിയോ അലക്സ വഴിയോ നിങ്ങൾക്ക് സർക്യൂട്ട് ബ്രേക്കർ നിയന്ത്രിക്കാനാകും. വീട്ടിന് പുറത്താണെങ്കിലും, പവർ കട്ട് ചെയ്യുന്നതിന് ഈ സ്മാർട് ഡിവൈസിന് സാധിക്കും.

Smart home gadgets Kerala, Kerala climate smart home
Created Using AI

4. സ്മാർട്ട് സർജ് പ്രൊട്ടക്ടർ

ഇടി മിന്നൽ സാധ്യതയുള്ളപ്പോൾ വൈദ്യുതി ബന്ധം വിച്ഛേദിക്കുന്നതിനുള്ള ഫീച്ചറാണിത്. വൈഫൈ വഴിയും കണക്റ്റ് ചെയ്യാവുന്ന സ്മാർട് ഫീച്ചറാണിത്. മൊബൈൽ ആപ്പ് വഴിയും സ്മാർട് സർജ് പ്രൊട്ടക്റ്റർ നിയന്ത്രിക്കാനാകും.

5. സ്മാർട്ട് സീലിംഗ് ഫാൻ

ഈ ചൂടുകാലത്ത് സാധാരണ സീലിങ് ഫാൻ മതിയാകില്ല. പുലർച്ചെ എഴുന്നേൽക്കുമ്പോൾ വിയർത്ത് കുളിക്കുന്നതിന് പകരം, സ്ലീപ് മോഡുള്ള ഫാനിലൂടെ പുലർച്ചെ നല്ല തണുപ്പ് അനുഭവപ്പെടും. സ്മാർട്ട് ഫാനുകൾ അനാവശ്യമായ വൈദ്യുതി ലാഭിക്കാനും സുഖകരമായ ഉറക്കത്തിനും സഹായിക്കുന്നു.

6. Smart UPS For Kerala Climate

മഴക്കാലത്ത് നമ്മുടെ വീട്ടിലെ ഉപകരണങ്ങൾ സേഫാക്കി വയ്ക്കുന്നതിലും കരുതൽ ആവശ്യമാണ്. സിസിടിവി ക്യാമറകളും മറ്റ് ഇലക്ട്രോണിക്സ് ഉപകരണങ്ങളും മിന്നൽ ഏൽക്കാതെ പ്രതിരോധിക്കാൻ സ്മാർട്ട് യുപിഎസ് സഹായിക്കും. കറന്റ് പോയാൽ ബാക്കപ്പ് നൽകുന്നതിനും ഇവ ഉപയോഗപ്രദമാണ്.

Also Read: ഏത് മുറിയിലേക്കും മാറ്റി വയ്ക്കാം, Portable Air Cooler പകുതി വിലയ്ക്ക് ആമസോണിൽ!

7. വാട്ടർ ലെവൽ സെൻസറുകൾ

വേനൽക്കാലത്തെ ജലക്ഷാമത്തിന് പോലും ഫലപ്രദമായ മാർഗമാണ് വാട്ടർ ലെവൽ സെൻസർ. ടാങ്കിൽ വെള്ളം നിറഞ്ഞ്, കവിഞ്ഞൊഴുകുന്നത് പ്രതിരോധിക്കാൻ ഈ സ്മാർട്ട് ഫീച്ചർ ഉപയോഗപ്പെടും. തനിയെ മോട്ടോർ ഓഫ് ചെയ്യാനും വെള്ളത്തിന്റെ അളവ് ഫോണിൽ അറിയാനും, ജലം പാഴാകുന്നത് തടയാനും വാട്ടർ ലെവൽ സെൻസറുകളിലൂടെ സാധിക്കും.

8. Smart Air Purifier For Kerala Climate

വേനൽക്കാലത്ത് പലർക്കും അലർജി പ്രശ്നങ്ങൾ സാധാരണമാണ്. ചൂട് കൂടുമ്പോൾ, അന്തരീക്ഷത്തിലുള്ള പൊടിപടലങ്ങൾ പ്രതിരോധിക്കാൻ, സ്മാർട്ട് പ്യൂരിഫയറുകൾ സഹായിക്കും. എക്യുഐ കുറഞ്ഞ നഗരങ്ങളിൽ താമസിക്കുന്നവർക്കും, മഞ്ഞുകാലത്തും, വായു ഗുണനിലവാരം മെച്ചപ്പെടുത്താൻ പ്യൂരിഫയറുകൾക്ക് സാധിക്കും.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile

Digit.in
Logo
Digit.in
Logo