10+ Car Photos Prompts: കാർ പ്രേമികൾക്കായി സ്റ്റൈലൻ ഫോട്ടോകൾ, ചാറ്റ്ജിപിടിയോട് ഇങ്ങനെ പറഞ്ഞാൽ മതി…

10+ Car Photos Prompts: കാർ പ്രേമികൾക്കായി സ്റ്റൈലൻ ഫോട്ടോകൾ, ചാറ്റ്ജിപിടിയോട് ഇങ്ങനെ പറഞ്ഞാൽ മതി…

കാർ പ്രേമികളായ നിങ്ങൾക്കും നിങ്ങളുടെ സുഹൃത്തുക്കൾക്കും ഇഷ്ടപ്പെടുന്ന ചാറ്റ്ജിപിടി പ്രോംപ്റ്റുകൾ അറിഞ്ഞാലോ! പ്രൊഫഷണൽ ക്യാമറകളോ എഡിറ്റിംഗ് കഴിവുകളോ ഇല്ലാതെ Car Photos Prompts വഴി അനുനിമിഷം ഫോട്ടോകൾ നിർമിക്കാം. നിങ്ങളുടെ സാധാരണ ഫോട്ടോയെ എഐയിലൂടെ, കാറിന് സമീപം നിർത്തുന്ന ഫോട്ടോകളാക്കി മാറ്റാം. അതും നിങ്ങളുടെ ഇഷ്ടപ്പെട്ട കാറിനൊപ്പമുള്ള സ്റ്റൈലിഷ് ഫോട്ടോകൾ നിർമിക്കാൻ സാധിക്കും.

Digit.in Survey
✅ Thank you for completing the survey!

സൈബർ പങ്ക് സിറ്റി ബാക്ക്ഗ്രൌണ്ടിലെ നിങ്ങളുടെ ജെൻസി ഇമേജുകളും, ഓഫ്‌റോഡ് മലനിരകളിൽ നിന്നുള്ള ഒരു ട്രെക്കിങ് ഫോട്ടോയും, നിങ്ങളുടെ പ്രിയപ്പെട്ട വാഹനത്തിന്റെ മഴയിലെ സ്റ്റൈലിഷ് ഫോട്ടോയും ചാറ്റ്ജിപിടി, ജെമിനി എഐ പോലുള്ള എഐ ടൂളുകളിലൂടെ ഭംഗിയായി നിർമിക്കാം. കാർ പ്രേമികൾക്ക് തങ്ങളുടെ ക്രിയേറ്റിവിറ്റി പുറത്തെടുക്കാൻ സഹായിക്കുന്ന 10-ലധികം ഫോട്ടോ പ്രോംപ്റ്റുകൾ അറിയാം.

Car Photos Prompts

  1. ക്ലാസിക് വിന്റേജ് ലുക്ക്

Edit my photo standing and posing near an old ambassador car at old Trivandrum town, in distance old red color double decker bus, retro film aesthetic, warm tones.

പഴയ തിരുവനന്തപുരം നഗരത്തിലെ ഒരു അംബാസഡർ കാറിന് അരികിൽ ഞാൻ പോസ് ചെയ്തു നിൽക്കുന്ന രീതിയിലേക്ക് ഈ ഫോട്ടോ മാറ്റുക. ദൂരെയായി പഴയ ചുവന്ന നിറത്തിലുള്ള ഡബിൾ ഡെക്കർ ബസ് കാണാം. റെട്രോ ഫിലിം ശൈലിയിലുള്ള ഫോട്ടോയാണ് നൽകേണ്ടത്.

Car Photos Prompts
Created using ChatGPT
  1. ഡ്രോയിംഗ് സ്റ്റൈൽ

നിങ്ങളുടെ കാറിനൊപ്പമുള്ള ചിത്രത്തെ പെൻസിൽ സ്കെച്ച് ഫോർമാറ്റിലേക്കും മാറ്റാം.

Convert the image into a detailed charcoal pencil sketch, artistic shading, white background, hand-drawn aesthetic.

ഈ ചിത്രം വ്യക്തമുള്ള ഒരു ചാർക്കോൾ പെൻസിൽ സ്കെച്ചാക്കി മാറ്റുക. ആർട്ടിസ്റ്റിക് ഷേഡിംഗും, വെള്ള പശ്ചാത്തലവും, കൈകൊണ്ട് വരച്ചതായി തന്നെ തോന്നിപ്പിക്കുന്ന ഒറിജിനാലിറ്റിയും വേണം.

  1. നിയോൺ സിറ്റി സ്റ്റൈൽ

സൈബർപങ്ക് സ്റ്റൈലിലേക്ക് ഫോട്ടോ മാറ്റാനുള്ള പ്രോംപ്റ്റ് ഇതാ…

A red and yellow sports car parked in a neon-lit Tokyo street at night, purple and blue neon lights filtering, cinematic lighting, high resolution and ultra-realistic.

രാത്രിയിൽ നിയോൺ ലൈറ്റുകളാൽ പ്രകാശിക്കുന്ന ടോക്കിയോ നഗരവീഥിയിൽ പാർക്ക് ചെയ്തിരിക്കുന്ന ചുവപ്പും മഞ്ഞയും കലർന്ന സ്പോർട്സ് കാർ. പർപ്പിൾ, നീല നിയോൺ ലൈറ്റിലൂടെയുള്ള പശ്ചാത്തലം. സിനിമാറ്റിക് ലൈറ്റിംഗ്, ഉയർന്ന റെസല്യൂഷനോടു കൂടിയ അൾട്രാ റിയലിസ്റ്റിക് ഫോട്ടോയാക്കുക.

  1. ട്രെക്കിങ് ഫോട്ടോ

യാത്രകളും ഒപ്പം കാറും ഇഷ്ടപ്പെടുന്നവർക്ക് നിങ്ങളുടെ ട്രെക്കിങ് ഫോട്ടോയിലേക്ക് നിങ്ങളുടെ ഇഷ്ടവാഹനം കൂടി ചേർക്കാം.

Add the man in the photo into a travelling vibe, posing near green and black color thar, pine forest covered in thick snow, cold blue atmosphere, realistic snowflakes in the air, 4k resolution, all details crisp and feel reality.

Car Photos Prompts
Created Using ChatGPT

ഫോട്ടോയിലുള്ള ആളെ ഒരു ട്രാവലിങ് വൈബിലേക്ക് മാറ്റുക. കറുപ്പും പച്ചയും കലർന്ന ഒരു ഥാർ കാറിന് അരികിൽ പോസ് ചെയ്തു നിൽക്കുന്നതായി മാറ്റുക. ചുറ്റും കനത്ത മഞ്ഞുമൂടിയ പൈൻ മരങ്ങൾ നിറഞ്ഞ കാട്, മഞ്ഞും, നീലയും കലർന്ന അന്തരീക്ഷം. വായുവിൽ മഞ്ഞുതുള്ളികൾ, 4K റെസല്യൂഷനിൽ ക്ലാരിറ്റിയോടെ റിയലിസ്റ്റിക്കായുള്ള ഇമേജ്.

  1. പെരുമഴയിലൂടെ റേസിങ്

Edit this Hyundai Creta car speeding through heavy rain on a dark asphalt track, massive water splashes from the tires, rain droplets visible through the street light, in crisp details.

ഇരുണ്ട അസ്ഫാൽറ്റ് ട്രാക്കിലൂടെ പെരുമഴയത്ത് ചീറിപ്പായുന്ന ഒരു ഹ്യുണ്ടായ് ക്രെറ്റ കാർ. ടയറുകളിൽ നിന്ന് വെള്ളം തെറിക്കുന്നു, സ്ട്രീറ്റ് ലൈറ്റിലൂടെ മഴത്തുള്ളികൾ വ്യക്തമായി കാണാം, ക്ലാരിറ്റിയിൽ ഫോട്ടോ ക്രിയേറ്റ് ചെയ്യുക.

  1. ബ്ലാക്ക് ആൻഡ് വൈറ്റ് വിന്റേജ് സ്റ്റൈൽ

Edit my photo into black and white mode, standing near a Dodge Kingsway, 1950s background, keep my dressing style same as the photo, in a small city with buildings, grainy texture.

എന്റെ ഈ ഫോട്ടോ ബ്ലാക്ക് ആൻഡ് വൈറ്റ് മോഡിലേക്ക് മാറ്റുക. ഒരു ഡോഡ്ജ് കിംഗ്‌സ്‌വേ (Dodge Kingsway) കാറിന് അരികിൽ നിൽക്കുന്ന സ്റ്റൈൽ, 1950-കളിലെ ബാക്ക് ഗ്രൌണ്ട്. ഫോട്ടോയിലുള്ള എന്റെ വസ്ത്രങ്ങൾ തന്നെ നിലനിർത്തുക. പശ്ചാത്തലത്തിൽ കെട്ടിടങ്ങൾ, പഴയ ഫിലിം സ്റ്റൈലിലുള്ള ഗ്രെയ്‌നി ടെക്‌സ്‌ചർ നൽകുക.

ഇനി കാറിന്റെ മാത്രം ഫോട്ടോയാണ് വേണ്ടതെങ്കിൽ അതിനുള്ള പ്രോംപ്റ്റുകളുമിതാ…

  1. ഹൈ-സ്പീഡ് ആക്ഷൻ ഷോട്ട്

A black color thar speeding on a professional track, motion blur in the background, glowing brake discs, captured with a high-speed shutter. Create a high quality image.

Car Photos Prompts
Created Using ChatGPT

Also Read: 5.2 660W GOVO Soundbar ആമസോണിൽ പാതിവിലയ്ക്ക്, ഒന്നാന്തരം ഓഫർ!

  1. ഫോറസ്റ്റ് മോഡ്

നിങ്ങളുടെ വാഹനത്തിന്റെ ഫോട്ടോ ചാറ്റ്ജിപിടിയിൽ ചേർത്തതിന് ശേഷം ഈ പ്രോംപ്റ്റ് നൽകാം.

Edit the Maruti Suzuki Dzire parked in a mud road inside a tropical forest in Kerala, full greenary, sunlight beams piercing through the leaves, nature photography style in 8k.

കേരളത്തിലെ ഒരു ഉഷ്ണമേഖലാ വനത്തിനുള്ളിലെ മൺറോഡിൽ പാർക്ക് ചെയ്തിരിക്കുന്ന പശ്ചാത്തലത്തിലേക്ക് ഈ മാരുതി സുസുക്കി ഡിസയർ കാർ ചിത്രം മാറ്റുക. ചുറ്റും പച്ചപ്പും, ഇലകൾക്കിടയിലൂടെ സൂര്യപ്രകാശവും. 8K ക്ലാരിറ്റിയിൽ നേച്ചർ ഫോട്ടോഗ്രഫി ശൈലിയിൽ ഫോട്ടോ ക്രിയേറ്റ് ചെയ്യണം.

  1. മരുഭൂമി റേസിങ്

നിങ്ങളുടെ പ്രിയപ്പെട്ട വാഹനം ദുബായിലെ ചൂടുമണൽത്തരികളിൽ റേസിങ്ങിലെത്തിയാലോ!

Edit the Toyota Fortuner photo, racing over glowing sand dunes in a desert, Dubai skyline, clear and blue sky, crisp details in 4k.

Car Photos Prompts
Created Using ChatGPT
  1. സ്റ്റുഡിയോ സ്റ്റൈൽ

നിങ്ങളുടെ കാർ സ്റ്റുഡിയോ സ്റ്റൈൽ ഫോട്ടോയിലേക്ക് മാറ്റിയാലോ!

Place the red car in the photo into a dark moody studio, dramatic rim lighting highlighting the car, black background, high contrast, sophisticated atmosphere, photorealistic, 8k resolution.

ഫോട്ടോയിലുള്ള ചുവന്ന കാറിനെ ഇരുണ്ട മൂഡിലുള്ള സ്റ്റുഡിയോ പശ്ചാത്തലത്തിലേക്ക് മാറ്റുക. കാറിന്റെ വശങ്ങളെ എടുത്തു കാണിക്കുന്ന തരത്തിലുള്ള ഡ്രാമാറ്റിക് റിം ലൈറ്റിംഗ്, ഉയർന്ന കോൺട്രാസ്റ്റ്, 8K റെസല്യൂഷനിൽ ഫോട്ടോ പുനഃസൃഷ്ടിക്കുക.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile

Digit.in
Logo
Digit.in
Logo